Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആഞ്ഞ് പരിശ്രമിച്ചിട്ടും തടിയും വയറും കുറയാത്തതിന് പിന്നില്‍ കുറഞ്ഞ മെറ്റബോളിസം വില്ലന്‍
അമിതവണ്ണം എന്നത് എല്ലാവരും പരാതിപ്പെടുന്ന ഒന്നാണ്, എന്നാല്‍ ചില അവസരങ്ങളില്‍ അമിതവണ്ണം അനാരോഗ്യത്തിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടാവുന്നു. പക്ഷേ അതിനെ എപ്രകാരം പ്രതിരോധിക്കണം എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ അധികരിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നത്തെക്കുറിച്ച് പലരും ചിന്തിക്കുന്നത് തന്നെ. മെറ്റബോളിസം എന്നത് ശരീരത്തിന് അത്യാവശ്യമായി നടക്കേണ്ട ഒരു പ്രക്രിയയാണ്. നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും മെറ്റബോളിസം അഥവാ അപചയ പ്രക്രിയ അത്യാവശ്യമായി കൂടിയേ തീരു.
ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ അത് നിരവധി ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെറ്റബോളിസം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മെറ്റബോളിസത്തിന്റെ അളവ് വളരെയധികം കുറയുന്നു. എന്താണ് ഇതിന് കാരണം എന്ന് പലര്‍ക്കും അറിയില്ല. തടി കുറക്കാന്‍ ആഞ്ഞ് പരിശ്രമിച്ചിട്ടും അതിന് സാധിക്കാതെ വരുന്ന അവസ്ഥയിലാണ് പലപ്പോഴും ഇത്തരം വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശരീരഭാരം കൂടുന്നതും കുറക്കാന്‍ ബുദ്ധിമുട്ടുന്നതും
പലരും കൂടിയ ശരീരഭാരം എന്നതിനെ കുറക്കാന്‍ കഷ്ടപ്പെട്ട് പരിശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ശരീരഭാരം കുറക്കുന്നതിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല അമിതമായ തോതില്‍ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും മെറ്റബോളിസം കുറവാണ് എന്നതാണ്. മെറ്റബോളിസം മന്ദഗതിയില്‍ ആവുന്നത് അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.
ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജ നിലയും
എന്തൊക്കെ ചെയ്തിട്ടും ക്ഷീണം നിങ്ങളെ വിട്ടുമാറുന്നില്ലേ, എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കുറഞ്ഞ ഊര്‍ജ്ജവും എപ്പോഴും ഉള്ള ക്ഷീണവും സൂചിപ്പിക്കുന്നതും നിങ്ങളില്‍ മെറ്റബോളിസം മന്ദഗതിയിലാണ് നടക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യത്തിന് ഊര്‍ജ്ജം ഇല്ലാതിരിക്കുന്ന അവസ്ഥ അല്‍പം ഗുരുതരമായ ഒന്ന് തന്നെയാണ്.
എപ്പോഴും തണുപ്പ്
എപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ തണുപ്പ് മറ്റുള്ളവരെ അപേക്ഷിച്ച് തോന്നുന്നോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില്‍ മെറ്റബോളിസം മന്ദഗതിയിലാണ് എന്നതിന്റെ സൂചനയായിരിക്കാം. പലപ്പോഴും മെറ്റബോളിസം കുറയുന്നത് നിങ്ങളുടെ ശരീരത്തിന് താപം ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവിനെ കുറക്കുന്നു. ഇത് നിങ്ങളുടെ തണുപ്പിനോടുള്ള സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലുണ്ട്. എന്നാല്‍ അതിന് കാരണം മെറ്റബോളിസം മന്ദഗതിയില്‍ ആവുന്നത് കൂടിയാണ്. ഇത്തരം അവസ്ഥയില്‍ മെറ്റബോളിസത്തെ ഉയര്‍ത്തുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് ദഹന സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഭക്ഷണം മന്ദഗതിയില്‍ ആണ് ഈ സമയം ദഹിക്കുന്നത്. അതുകൊണ്ടാണ് അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും മെറ്റബോളിസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉണ്ടാവാം. വിവിധ ലക്ഷണങ്ങള്‍ ഇതിന് പിന്നിലുണ്ട് എന്നത് തന്നെയാണ് സത്യം. ക്രമരഹിതമായ ആര്‍ത്തവം, ലൈംഗിക ശേഷി കുറയുന്നത്, ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവ അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ മെറ്റബോളിസവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കേണ്ടത്. ഇതില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.
വെള്ളം ധാരാളം കുടിക്കുന്നതും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം തന്നെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത്കൂടാതെ കൊഴുപ്പിന് പരിഹാരം കാണുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. ഇതിലൂടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന് അനുസൃതമായ രീതിയില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

എരിവുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. 2016-ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കണ്ടെത്തലില്‍ എത്തിയത്. ഇതില്‍ തന്നെ കുരുമുളകാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആഹാരത്തില്‍ അത്യാവശ്യത്തിന് കുരുമുളക് ചേര്‍ക്കുന്നതിന് അതുകൊണ്ട് തന്നെ ശ്രദ്ധിക്കാം. ഇതെല്ലാം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
