Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മണ്ഡലകാലത്തിന് ആരംഭമാവുമ്പോള്‍ ശരീരവും സംരക്ഷിക്കാം ഇപ്രകാരം, കഴിക്കേണ്ടതും കഴിക്കരുതാത്തതും
ശബരിമല കാലത്തിന് തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ അത് നിങ്ങളുടെ മാനസിക-ശാരീരിക മാറ്റങ്ങളിലേക്കാണ് തുടക്കം കുറിയ്ക്കുന്നത്. ഒരു വ്യക്തിയുടെ മനസ്സിനേയും ശരീരത്തിനേയും ശുദ്ധീകരിക്കുന്ന 41 ദിവസങ്ങളാണ് വരാന്‍ ഇരിക്കുന്നത്. സാത്വികമായ ജീവിത ശൈലിയും ഭക്ഷണക്രമവും പിന്തുടരുന്നത് വഴി നിങ്ങളുടെ ശരീരം ശുദ്ധീകരിക്കപ്പെടുന്നു. ശരിയായ ഭക്ഷണക്രമം ഈ കാലയളവില്‍ നിങ്ങള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ സാത്വിക ഭാവത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ശരീര സൗഖ്യവും മാനസിക ആരോഗ്യവും നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
സാത്വിക ഭക്ഷണം കഴിക്കുക എന്ന് പറയുന്നത് പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ ശീലമാക്കുക എന്നതാണ്. ശരീരത്തെ പോഷിപ്പിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നത് വഴി ഈ ഭക്ഷണരീതി നിങ്ങളുടെ വ്രതാനുഷ്ഠാനത്തെ മികച്ചതാക്കുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. മണ്ഡല കാലം എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന് നമുക്ക് നോക്കാം.

കഴിക്കേണ്ട ഭക്ഷണങ്ങള്‍
കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതില്‍ പഴങ്ങളും പച്ചക്കറികളും വാഴപ്പഴവും സ്ഥിരമായി കഴിക്കാവുന്നതാണ്. ആപ്പിള്‍, കൂവ, വെള്ളരിക്ക, തുടങ്ങിയവയെല്ലാം കഴിക്കാവുന്നതാണ്. ശരീരശുദ്ധിക്കും ഊര്‍ജ്ജത്തിനും എല്ലാം സഹായിക്കുന്നതാണ് ഇത് ശാരീരിക ഊര്‍ജ്ജത്തിനും സഹായിക്കുന്നു. ധാരാളം പച്ചക്കറികളും വെള്ളവും കുടിക്കുന്നതിന് ശ്രദ്ധിക്കണം.
ധാന്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ഇത് മണ്ഡലകാലത്തുണ്ടാവുന്ന ശാരീരികോര്ജ്ജത്തേയും മാനസികോര്ജ്ജത്തേയും സഹായിക്കുന്നു. അരിപ്പൊടി, ഗോതമ്പ്, റാഗി, മില്ലറ്റ് എന്നിവ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. അതോടൊപ്പം തന്നെ ധാരാളം പരിപ്പുകള്‍, പച്ചപ്പയര്‍, കടല. തുവരപ്പരിപ്പ് എന്നിവ കഴിക്കാവുന്നതാണ്.
പാല് ഉല്‍പ്പന്നങ്ങള്‍
പാല് ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പാല്, തൈര്, വെണ്ണ എന്നിവ സ്ഥിരമായി കുടിക്കുന്നതി ഈ സമയം നല്ലതാണ്. കൂടാതെ ബദാം, നിലക്കടല, എള്ളെണ്ണ തുടങ്ങിയവയെല്ലം ശരീരത്തിന് നല്ല കൊഴുപ്പും ഊര്‍ജ്ജവും നല്കുന്നു. കൂടാതെ തുളസിചായ, ജീരകവെള്ളം, വെള്ളം തുടങ്ങിയവ ദഹനത്തിനും ശരീരം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. എല്ലാ മാറ്റങ്ങളും നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
എന്നാല്‍ മണ്ഡലകാലം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ മാംസം, മീന്‍, മുട്ട തുടങ്ങിയവ ഒഴിവാക്കണം. ഇത് വ്രതാനുഷ്ഠാനങ്ങളെ തകര്‍ക്കുന്നു. കൂടാതെ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും, ബേക്കറി, പാക്ക് ചെയ്ത ഫുഡ്, ചിപ്സ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം വ്രതാനുഷ്ഠാനങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ ഉള്ളി, വെളുത്തുള്ളി എന്നിവ സാത്വിക ഭക്ഷണത്തിന് എതിരാണ്. ചായയും കാപ്പിയും ഒഴിവാക്കുകയും ഇത് കൂടാതെ മദ്യപിക്കുന്നതും ഒഴിവാക്കണം.
അമിതമസാലയും എണ്ണയും
അമിതമായ മസാലയും എണ്ണയും ഒഴിവാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു, അത് മാത്രമല്ല ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല ഭക്ഷണത്തോടൊപ്പം തന്നെ ചില ജീവിത ശൈലി മാറ്റങ്ങളും ശ്രദ്ധിക്കണം. അതെല്ലാം മണ്ഡല കാലത്ത് മികച്ചതാണ്. എപ്പോഴും ലളിതമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ലളിതമായ ജീവിത ശൈലി പാലിക്കേണ്ടതുമാണ്. നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അമിത ഭക്ഷണം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. ഈ സമയം ധാരാളം വെള്ളം കുടിക്കേണ്ടതാണ്. പ്രാര്‍ത്ഥന, ധ്യാനം, ശുചിത്വം എന്നിവ പാലിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
