Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തൈറോയ്ഡ് ഉണ്ടോ? ഒഴിവാക്കണം ഈ 6 ഭക്ഷണങ്ങള്‍, കാരണം ഇതെല്ലാം
തൈറോയ്ഡ് എന്നത് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ രോഗാവസ്ഥ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നിങ്ങള്കഴിക്കുന്ന ഭക്ഷണം പോലും ഈ സമയം വില്ലനായി മാറുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് സമീകൃതാഹാരം അനിവാര്യാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലങ്ങളില്‍ നിന്ന് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
അതില്‍ മാറ്റം വരുത്തിയാല്‍ രോഗാവസ്ഥയെ ഒരു പരിധി വരെ നമുക്ക് വരുതിയിലാക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാവുന്നു. ആര്‍ത്തവ പ്രശ്നങ്ങളും പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. അപകടകരമായ അവസ്ഥയിലേക്ക് കടക്കുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വൈറ്റ്ബ്രെഡ്
ബ്രഡ് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ഇത് അപകടകാരിയല്ലെന്ന് തോന്നാമെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് വൈറ്റ്ബ്രഡ്. ഇത് ആരോഗ്യത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വൈറ്റ് ബ്രഡ് ഉണ്ടാക്കുന്നതിന് വേണ്ടി മൈദയാണ് ഉപയോഗിക്കുന്നത്. ഇതിലാകട്ടെ നാരുകളും പോഷകങ്ങളും അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഉപാപചയ നിരക്ക് കുറയ്ക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
പൊട്ടറ്റോ ചിപ്സ്
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പൊട്ടറ്റോ ചിപ്സുകള്‍, കാരണം ഇത് പലരും സ്നാക്സ് രൂപത്തില്‍ ധാരാളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇത് കഴിക്കുന്നത് ഒരിക്കലും തൈറോയഡ് ഉള്ളവര്‍ക്ക് നല്ലതല്ല. കാരണം ഇതില്‍ അയോഡൈസ്ഡ് ഉപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ അത് പ്രശ്നങ്ങള്‍ വഷളാക്കുന്നു. അത് മാത്രമല്ല ഈ കൊഴുപ്പുകള്‍ പലപ്പോഴും തൈറോയ്ഡ് ഹോര്‍മോണ്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന അയോഡിന്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ തടയുന്നു.ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ തൈറോയ്ഡ് ഉള്ളവരില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
നിലക്കടല
പലപ്പോഴും ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണെങ്കില് പോലും തൈറോയ്ഡ് ഉള്ളവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രകൃതിദത്ത സംയുക്തങ്ങളായ ഗോയിട്രോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നിലക്കടലക്ക് പകരം നിങ്ങള്‍ക്ക് ബദാം അല്ലെങ്കില്‍ വാള്‍നട്ട് പോലുള്ളവ ഉപയോഗിക്കാവുന്നതാണ്. ഇത് തൈറോയ്ഡ് ഉള്ളവര്‍ക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പാണ്.

ക്രൂസിഫറസ് പച്ചക്കറികള്‍
ക്രൂസിഫറസ് പച്ചക്കറികളായ കാബേജ്, ബ്രോക്കോളി, കോളിഫ്ളവര്‍ എന്നിവ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ കഴിക്കരുത്. കാരണം ഇതില്‍ തയോസയനേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുകുയം പ്രശ്നങ്ങള്‍ വഷളാക്കുകയും ചെയ്യുന്നു. അത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്നു. കൂടാതെ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും പലപ്പോഴും ഈ പച്ചക്കറികള്‍ തൈറോയ്ഡ് ഉള്ളവര്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കാപ്പി
പലര്‍ക്കും ഒഴിവാക്കാനാവാത്തതാണ് കാപ്പി. എന്നാല്‍ കാപ്പി കുടിക്കുന്നത് വഴി അത് നിങ്ങളുടെ തൈറോയ്ഡ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം ഇവ തൈറോയ്ഡ് ആഗിരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. അത് മാത്രമല്ല ഇത് നാം കഴിക്കുന്ന മരുന്നിന്റെ ഫലം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് ക്ഷീണത്തിനും അത് മൂലം പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ തുളസി ചായ പോലുള്ള ഹെര്‍ബല്‍ പാനീയങ്ങള്‍
ശീലമാക്കേണ്ടതാണ്.
ടോഫു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ടോഫു വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും പ്രോട്ടീന്‍ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ തൈറോയ്ഡ് ഉള്ളവരെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇതില്‍ പലപ്പോവും തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തെ പ്രശ്നത്തിലാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടമുണ്ടാക്കുന്നു. ഇത്രയും കാര്യങ്ങള്‍ തൈറോയ്ഡ് ഉള്ളവര്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
