Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രണ്ട് മാസത്തില്‍ കുറച്ചത് 17 കിലോ: സര്‍ഫറാസ് ഖാന്റെ സീക്രട്ട് ഗ്രീന്‍ കോഫി?
Weight Loss Secret: രണ്ട് മാസം കൊണ്ട് ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന് കുറച്ചത് 17 കിലോ. എന്താ വിശ്വസിക്കാന്‍ സാധിക്കുന്നില്ലേ, സത്യമാണ്. ചിട്ടയായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം എന്നിവയെല്ലാമാണ് ഇദ്ദേഹത്തെ ഈ വലിയ മാറ്റത്തിലേക്ക് എത്തിച്ചത്. അത് മാത്രമല്ല കുടുംബത്തിലെ എല്ലാവരും ഇപ്പോള്‍ തന്റെ ഭക്ഷണരീതി തന്നെയാണ് പിന്തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 17 കിലോ എന്നത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല, കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച സര്‍ഫറാസ് ഖാന്റെ ചിത്രം കണ്ട് ആരാധകര്‍ അത്ഭുതപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തെ കഠിന പരിശ്രമത്തിന് ഒടുവിലാണ് ഇത്തരം ഒരു വലിയ മാറ്റത്തിലേക്ക് സര്‍ഫറാസ് ഖാന് എത്തിയിരിക്കുന്നത്. പലപ്പോഴും കരിയറില്‍ മികച്ച പ്രകടനത്തിനിടയിലും പലപ്പോഴും തന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ പല കാര്യങ്ങളും ഇദ്ദേഹം നേരിട്ടിട്ടുണ്ട്. അതിനെല്ലാം കിടിലന്‍ മറുപടിയാണ് ഇദ്ദേഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മാറ്റങ്ങളുടെ തുടക്കം
വ്യായാമവും ചിട്ടയായ ഡയറ്റും തടി കുറയ്ക്കുന്ന കാര്യത്തില്‍ വളരെ വലിയ മാറ്റമാണ് സൃഷ്ടിച്ചത് എന്നതാണ് ഇദ്ദേഹത്തിന്റെ ചിത്രം പറയുന്നത്. കുടുംബം ഒരു മാസത്തിലേറെയായ് ചപ്പാത്തിയും ചോറും ഉപേക്ഷിച്ചിരുന്നു. അത് മാത്രമല്ല ബ്രോക്കോളി, കാരറ്റ്, സാലഡ് എന്നിവയാണ് പ്രധാനമായും ഭക്ഷണത്തില്‍ വരുത്തിയ മാറ്റം. അതോടൊപ്പം തന്നെ ഗ്രില്‍ ചെയ്ത മീന്‍, ചിക്കന്‍, പുഴുങ്ങിയ മുട്ട എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കി. ഇതില്‍ ശ്രദ്ധേയമായത് ഗ്രീന്‍ ടീയും, ഗ്രീന്‍ കോഫിയും ആണെന്നാണ് അദ്ദേഹത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.
ഗ്രീന്‍ കോഫി പ്രധാനം
സര്‍ഫറാസിന്റെ ഡയറ്റില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഗ്രീന്‍ കോഫി. എന്താണ് ഗ്രീന്‍ കോഫി എന്നതും അത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നതാണ് ഗ്രീന്‍ കോഫി. എന്താണ് ഗ്രീന്‍ കോഫി, എന്തൊക്കെയാണ് ഇത് കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

എന്താണ് ഗ്രീന്‍ കോഫി?
സാധാരണ കാപ്പി തയ്യാറാക്കുന്നത് കാപ്പിക്കുരു വറുത്ത് പൊടിച്ചാണ്. എന്നാല്‍ ഗ്രീന്‍ കോഫി എന്നത് വറുക്കാത്ത പച്ച കാപ്പിക്കുരുവില്‍ നിന്നും തയ്യാറാക്കി എടുക്കുന്നതാണ്. ഇത് നല്ലൊരു ഡയറ്ററി സപ്ലിമെന്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ സാധാരണ കാപ്പിയില്‍ നിന്നും വ്യത്യസ്തമായി വളരെ വീര്യം കുറഞ്ഞ രുചിയാണ്. അത് മാത്രമല്ല രാസപരമായും പല വിധത്തിലുള്ള വ്യത്യാസങ്ങളും ഗ്രീന്‍ കോഫിക്കുണ്ട് എന്നതാണ് സത്യം.
ഗുണങ്ങള്‍ എന്തെല്ലാം?
സാധാരണ കാപ്പിയില്‍ നിന്നും വ്യത്യസ്തമായി ക്ലോറോജെനിക് ആസിഡ് ഗ്രീന്‍ കോഫിയില്‍ ധാരാളം ഉണ്ട്. ഇതാകട്ടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതുമാണ്. ശരീരത്തിലെ കലോറി കത്തിക്കുന്നതിനും അതോടൊപ്പം തന്നെ കൊഴുപ്പ് കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്ഥിരമായി ഗ്രീന്‍ കോഫി കുടിക്കുന്നവര്‍ക്ക് അഞ്ച് കിലോ വരെ ശരീരഭാരം കുറയ്ക്കുന്നതിനും സാധിക്കുന്നു എന്നാണ് പറയുന്നത്.

കാപ്പിയോടൊപ്പം ഡയറ്റും വ്യായാമവും
ഗ്രീന്‍ കോഫി കുടിച്ചത് കൊണ്ട് മാത്രം തടി കുറയുകയില്ല എന്നതാണ് സത്യം. അതിനായി കൃത്യമായ ഡയറ്റും വ്യായാമവും കൂടി ചെയ്യേണ്ടതാണ്. അത് മാത്രമല്ല ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും രക്തസമ്മര്‍ദ്ദവും പ്രമേഹവും കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. എങ്കിലും കഴിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
അറിയേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ഗ്രീന്‍ കോഫി കുടിക്കുന്നത് വഴി മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ലഭിക്കുമെങ്കിലും എത്ര കഴിക്കണം, എങ്ങനെ കുടിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മാത്രമേ കുടിക്കാവൂ. അത് മാത്രമല്ല ഇതിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. അത് മാത്രമല്ല ധാരാളം കഫീന്‍ ഇതിലും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായാല്‍ പലപ്പോഴും ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങളും സംഭവിക്കാം. അത് മാത്രമല്ല ചില അവസരങ്ങളില്‍ ഇത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവിനേയും കുറയ്ക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കും. അതുകൊണ്ട് തന്നെ എന്ത് മാറ്റം ഡയറ്റില്‍ വരുത്തുമ്പോഴും കൃത്യമായി വിദഗ്ധ ഉപദേശം തേടേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
