Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ എനര്‍ജിയ്ക്കു പിന്നിലെ രഹസ്യം ഇത്
അന്താരാട്ര ടി-20 കരിയറിലെ ആദ്യത്തെ സെഞ്ച്വറി നേടിയിരിക്കുകയാണ് സഞ്ജു സാംസണ്. കളിക്കളത്തില്‍ ഇത്രയും എനര്‍ജിയോടെ താരത്തെ നലനിര്ത്തുന്നുണ്ടെങ്കില് അതിനു പിന്നിലെ രഹസ്യങ്ങളിൽ ഒന്ന് കൃത്യമായ പരിശീലനത്തോടൊപ്പം താരം പിന്തുടരുന്ന വ്യായാമ ശീലങ്ങളും ആഹാര ശൈലിയും തന്നെ. താരത്തെ ഇത്രയും സ്ട്രോംഗ് ആന്റ് എനര്‍ജറ്റിക് ആക്കുന്ന ദിനചര്യകള്‍ എന്തെല്ലാമെന്ന് നോക്കാം.

ഫിറ്റ്നസ്സ്
ആഹാര കാര്യത്തിലും അതുപോലെ തന്നെ ഫിറ്റ്നസ്സിന്റെ കാര്യത്തിലും ഒട്ടും കോംപ്രമൈസ് ചെയ്യാത്ത താരമാണ് സഞ്ജു സാംസണ്. ജിമ്മില്‍ പോയാല്‍ ഏറ്റവും കൂടുതല്‍ ലോവര്‍ ബോഡിയും ബാക്കും കൂടുതല്‍ സ്ട്രെംഗ്ത്തന്‍ ചെയ്യുന്ന വ്യായാമങ്ങളാണ് താരം കൂടുതലായി ഫോകസ് ചെയ്യുന്നത്. ഇതിനായി കെറ്റില്‍ ബെല്‍ ലഞ്ചെസ്സ്, ഡെഡ്ലിഫ്റ്റ്സ്, സ്ക്വാട്സ് എന്നിവ ചെയ്യുന്നു. ഇത് ലോവര്‍ ബോഡി ബലപ്പെടുത്താന്‍ സഹായിക്കും.
ലോവര്‍ ബോഡി പോലെ തന്നെ അപ്പര്‍ ബോഡിയും ഫിറ്റാക്കി നിലനിര്‍ത്താന്‍ സീറ്റഡ് ലാറ്റ് പുള്‍ഡൗണ്‍, ഇന്‍ക്ലൈന്‍ ബെഞ്ച് പ്രെസ്സ്, ബൈസെപ് കേള്‍സ് എന്നിവയും താരം ചെയ്യാറുണ്ട്.
ഡയറ്റ്
നല്ല ആഹാരങ്ങള്‍ എല്ലായ്പ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് സഞ്ജു സാംസണ്. പ്രത്യേകിച്ച് അമ്മ തയ്യാറാക്കി നല്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് താരം.
താരം പലതരത്തിലുള്ള സാലഡുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. അതുപോലെ, കേരളത്തിലൈ നാടന്‍ വിഭവമായ കപ്പയും മീന്‍കറിയും കഴിക്കാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയാണ് സഞ്ജു സാംസണ്. എല്ലാ ദിവസവും പാല് കുടിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് താരം. അതുപോലെ, പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ താരം ശ്രദ്ധിക്കാറുണ്ട്.
സഞ്ജു സാംസണിന്റെ പ്രിയയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് മോക്ക് ഡക്കെന്ന് മുംബൈയിലെ ഒരു ഷെഫ് രേഖപ്പെടുത്തുകയുണ്ടായിരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
