Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
ചെറുചൂടുവെള്ളത്തില് നെയ്യ് കഴിക്കാം: മികച്ച ദഹനം, തിളങ്ങുന്ന ചര്മ്മം, കുറയുന്ന കുടവയര്
ആരോഗ്യത്തിന് എപ്പോഴും അല്പം കൂടുതല് പ്രാധാന്യം പലരും നല്കുന്നു. കാരണം ഇന്നത്തെ കാലത്ത് രോഗങ്ങളും രോഗാവസ്ഥകളും അത്രക്കധികം വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ഇരിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും ജീവിത ശൈലിയും നമ്മുടെ ആരോഗ്യത്തെ അല്പം പ്രതിസന്ധിയിലാക്കുന്നു. എന്നാല് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് വേണ്ടി നാം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.
അതിന് നിങ്ങളെ സഹായിക്കുന്നതാണ് നെയ്യും ചെറുചൂടുള്ള വെള്ളവും. ഇത് രണ്ടും ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള് നിസ്സാരമല്ല. നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്നത്തേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് നെയ്യും ചൂടുള്ള വെള്ളവും. അതിരാവിലെ നെയ്യും ചെറുചൂടുള്ള വെള്ളവും മിക്സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള് നല്കുന്നു. കൂടുതല് അറിയാന് വായിക്കൂ.

മികച്ച ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങള് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ടത് നെയ്യിലുള്ള പരിഹാരമാണ്. കാരണം നെയ്യില് പലപ്പോഴും ചെയിന് ഫാറ്റി ആസിഡുകള് ധാരാളമുണ്ട്. ഇത് ദഹനാരോഗ്യത്തിന് മികച്ചതാണ് എന്നതില് സംശയം വേണ്ട. ചെറുചൂടുള്ള വെള്ളത്തില് കലര്ത്തുമ്പോള് അത് ദഹനാരോഗ്യത്തിന് മികച്ച ഒരു പരിഹാരമായി മാറുന്നു. പെട്ടെന്ന് തന്നെ ദഹനം ലഭിക്കുകയും ചെയ്യുന്നു.
ചര്മ്മാരോഗ്യത്തിന്
വരണ്ട ചര്മ്മവും ചര്മ്മത്തിലെ മറ്റ് അസ്വസ്ഥതകളും നിങ്ങളില് പ്രതിസന്ധികള് ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെയ്യ് ഉപയോഗിക്കാം. കാരണം നെയ്യില് വിറ്റാമിന് എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്മ്മത്തിന്റെ സ്വാഭാവിക നിറത്തേയും തിളക്കത്തേയും സഹായിക്കുന്നു. വാര്ദ്ധക്യസംബന്ധമായി ചര്മ്മത്തിലുണ്ടാവുന്ന വരള്ച്ചയേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നെയ്യും ചെറുചൂടുള്ള വെള്ളവും.
ടോക്സിന് പുറന്തള്ളുന്നു
ശരീരത്തില് വിഷാംശങ്ങള് പല വിധത്തിലുള്ള പ്രതിസന്ധികള് ഉണ്ടാക്കുന്നു. എന്നാല് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും നെയ്യ്. ഇതിലുള്ള ഡൈനാമിക് ഡ്യുവോ ശരീരത്തില് നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും അതോടൊപ്പം തന്നെ മലബന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പതിവായി കഴിക്കുന്നത് വഴി പലപ്പോഴും മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള് കുറക്കുന്നു, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
മെറ്റബോളിസം മെച്ചപ്പെടുത്തും
എല്ലാ ദിവസവും രാവിലെ അല്പം ചെറുചൂടുള്ള വെള്ളത്തില് നെയ്യ് കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരത്തിന് ആവശ്യത്തിന് ഊര്ജ്ജവും കലോറിയും നല്കുന്നു. ഇതിലൂടെ ആരോഗ്യം മികച്ചതായി മാറുന്നു. ഈ ഉപാപചയ പ്രവര്ത്തനം ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കും. ദിവസം മുഴുവന് പിടിച്ച് നില്ക്കാന് സഹായിക്കുന്ന തരത്തിലുള്ള ഊര്ജ്ജം ഈ മിശ്രിതം നിങ്ങള്ക്ക് നല്കുന്നു.
ശരീരത്തിന്റെ വീക്കം കുറക്കുന്നു
ശരീരത്തിന്റെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ഇത് വഴി സന്ധിവാതം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങള്ക്ക് പ്രതിരോധം തീര്ക്കുന്നതിനും ഗുരുതരാവസ്ഥയില് നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു, കാരണം നെയ്യില് ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറക്കുകയും രോഗാവസ്ഥയെ പ്രതിരോധിക്കുകയും ചെയ്യുന്നത്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
