Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വേഗത്തില്‍ തടിയും വയറും കുറക്കാം: വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ നിര്‍ബന്ധം ഇവയെല്ലാം
അമിതവണ്ണം എന്നത് പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള ഒരു സ്റ്റെപ്പാണ്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിനും മാറാതെ നില്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് കാരണമാകുന്നതാണ് അമിതവണ്ണം. ഇത്തരം പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ നാം ശീലിക്കുന്ന ഡയറ്റ് പലപ്പോഴും നോണ്‍വെജ് ഭക്ഷണങ്ങളുടേതായിരിക്കും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ വെജിറ്റേറിയന്‍ മാത്രം കഴിച്ച് ശീലിച്ചവര്‍ക്ക് തടി കുറക്കാന്‍ കഷ്ടപ്പാടാണ് എന്നൊരു ധാരണയുണ്ട്.
അമിതവണ്ണം പച്ചക്കറി കഴിക്കുന്നവരിലും നോണ്‍വെജ് കഴിക്കുന്നവരിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും സ്ഥിരമായ അഴകളവുകളും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വെജിറ്റേറിയന്‍ കഴിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ശരീരഭാരം കുറക്കാന്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പയറ്
പയറ് പ്രോട്ടീന്റേയും നാരുകളുടേയും കലവറയാണ് എന്ന് നമുക്കറിയാം. നിങ്ങള്‍ സ്നാക്സ് കഴിക്കുന്നത് പോലെ പയര്‍ കഴിച്ചാല്‍ അത് നിങ്ങളുടെ വിശപ്പിനെ കുറക്കുന്നു. മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തില്‍ പയര്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഇത് കഴിക്കുന്നത് വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നതിനും സഹായിക്കുന്നു.
ചെറുപയര്‍
ചെറുപയര്‍ പ്രോട്ടീനാല്‍ സമ്പുഷ്ടവും കലോറി കുറവുള്ളതുമായ ഒന്നാണ്. ഇത് നിങ്ങളുടെ വിശപ്പിനെ പൂര്‍ണമായം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് വഴി ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. ഇവ സ്ഥിരമായി കഴിക്കുന്നത് വഴി അത് ആരോഗ്യത്തിന് മറ്റ് ചില ഗുണങ്ങളും നല്കുന്നു.
ചീര
ചീരയില്‍ കലോറി കുറവാണെങ്കിലും പോഷകങ്ങളുടെ അളവ് കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശരീരത്തിലെ കൊഴുപ്പിനേയും മറ്റും ഇല്ലാതാക്കുകയും ശരീരത്തിന് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കറുത്ത പയര്‍
കറുത്ത പയര്‍ പ്രോട്ടീനും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ്. ഇത് അമിതവിശപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പച്ചക്കറി കൂടുതല്‍ കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രോട്ടീന്റെ അളവിനെ കൃത്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും സാധിക്കുന്നു. കറുത്ത പയര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറക്കുന്നു.
ബ്രോക്കോളി
ബ്രോക്കോളിയില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് വിവിധ രീതികളില്‍ കഴിക്കുന്നത് വഴി ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താം. ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. .ഇത് വഴി ശരീരത്തിനുണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് വളരെ ചെറിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കൊളസ്ട്രോള്‍ പോലുള്ളവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
പഴങ്ങള്‍
സരസഫലങ്ങള്‍, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ കുറഞ്ഞ കലോറി അടങ്ങിയവയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് വഴി ശരീരത്തിനുണ്ടാവുന്ന പല പ്രതിസന്ധികളും നമുക്ക് വളരെ പെട്ടെന്ന് തന്നെ പ്രതിരോധിക്കാം. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും വളരെയധികം സഹായിക്കുന്നു പഴങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
