Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ശീലമാക്കാം മത്തങ്ങ ജ്യൂസ്: ആരോഗ്യത്തോടൊപ്പം കുടവയറിനേയും കുറയ്ക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം എപ്പോഴും ഒരു പ്രശ്നം തന്നെയാണ്. അതിനെ കുറയ്ക്കാനും അതും ആരോഗ്യത്തോടെ കുറയ്ക്കുന്നതിനും പല രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും പലരും ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരം എത്രത്തോളം സഹായിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും തടി കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മത്തങ്ങ ജ്യൂസ്.
ശരീരഭാരം നിയന്ത്രിക്കുന്നതിനു പുറമേ, മത്തങ്ങ ജ്യൂസ് വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ പോഷകങ്ങള്‍ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന തരത്തിലുള്ളതാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് കലോറി കൂടുതലുള്ള ഭക്ഷണക്രമത്തെ കൂടുതല്‍ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട.

ശരീരഭാരത്തെ കുറയ്ക്കുന്നു
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് മത്തങ്ങ. കാരണം ഇതില്‍ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വഴി നിങ്ങള്‍ക്ക് ശരീരഭാരത്തെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും സഹായിക്കും. കൂടാതെ പതിവായി മത്തന്‍ ജ്യൂസ് കുടിക്കുന്നത് വഴി അത് നിങ്ങളുടെ വിശപ്പിനെ കുറയ്ക്കുന്നതിനും വയറ് നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ കുറയ്ക്കുന്നതിനും ഇത് വഴി സാധിക്കും. കൂടാതെ ശരീരത്തിന്റെ ആരോഗ്യകരമായ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും മത്തങ്ങ ജ്യൂസ്.
ദഹനവും കുടലിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മത്തങ്ങ ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് മാത്രമല്ല ഇത് നിങ്ങളുടെ ശരീരഭാരം മികച്ചതാക്കുകയും അത് വഴി പോഷകങ്ങളുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും മത്തങ്ങ. അത്യാവശ്യമായി ഇത് കുടിക്കുന്നത് വഴി ആരോഗ്യകരമായ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും.

പോഷകങ്ങളാല്‍ സമ്പുഷ്ടം
മത്തങ്ങ എന്നത് തന്നെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അത് കൂടാതെ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യവും ഊര്‍ജ്ജ നിലയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒരു പോഷക ഘടകമാക്കി മാറ്റുന്നു എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
സ്ഥിരമാക്കുന്നത് നല്ലത്
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മത്തങ്ങ കഴിക്കാവുന്നതാണ്. ഇത് ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇത് പതിവായി വ്യായാമം ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുന്നു. അത് മാത്രമല്ല ജ്യൂസില്‍ ധാരാളം സൂഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം ഇരട്ടിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമാക്കുന്നത് വഴി നിങ്ങളുടെ ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി കുടിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിനും ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications