Latest Updates
-
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്!
മസില് പെരുപ്പിക്കാന്‍ മുട്ടയേക്കാള്‍ മികച്ച പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. പേശികളുടെ ആരോഗ്യത്തിനും കരുത്തിനും നിങ്ങളെ സഹായിക്കുന്നതാണ് പ്രോട്ടീന്‍. എന്നാല്‍ പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയത് മുട്ടയില്‍ ആണെന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ പ്രോട്ടീന്റെ അളവ് കൂടുന്നത് മുട്ടയില്‍ മാത്രമല്ല, മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളും ഉണ്ട്. നമ്മുടെ ഭക്ഷണശീലത്തില്‍ എന്തുകൊണ്ടും പച്ചക്കറി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാല്‍ ഏതൊക്കെ പച്ചക്കറികള്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു, എന്തൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം ഏതൊക്കെയാണ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല.
വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ മുട്ട കഴിക്കുന്നത് പലപ്പോഴും അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മാത്രമല്ല മുട്ടയില്ലാതെ പ്രോട്ടീന്‍ ഉറവിടം എന്തൊക്കെ ഭക്ഷണങ്ങളാണ് എന്ന് പലര്‍ക്കും അറിയില്ല. ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികള്‍ ഏതൊക്കെയെന്നും എങ്ങനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശരീരത്തിന് പ്രോട്ടീന്‍ അനിവാര്യം
ശരീരത്തിന് പ്രോട്ടീന്‍ എന്തുകൊണ്ടാണ് അനിവാര്യം എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മ്മിക്കുന്നതിനും അത് സഹായകമാണ്. എന്‍സൈമുകളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കാനും എല്ലാം പ്രോട്ടീന്‍ അത്യാവശ്യം തന്നെയാണ്. ശരീരത്തിന് ഓക്സിജന്‍ എത്തിക്കുന്നതിനും പ്രോട്ടീന്‍ സഹായകമാണ്. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രോട്ടീന്‍ അടങ്ങിയത് എന്ന് നമുക്ക് നോക്കാം.
ബ്രോക്കോളി
ബ്രോക്കോളി നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്. മാത്രമല്ല കൊഴുപ്പും കലോറിയും കുറവാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് മറ്റൊന്നിന്റേയും ആവശ്യമില്ല എന്ന് തന്നെ പറയാം. ഇതില്‍ പ്രോട്ടീന്‍ കൂടുതലായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ്.
ഗ്രീന്‍പീസ്
പലപ്പോഴും പലരും ഒഴിവാക്കി വിടുന്ന ഒന്നാണ് ഗ്രീന്‍പീസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. മാംഗനീസ്, കോപ്പര്‍, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ ധാരാളം ഉണ്ട്. പ്രോട്ടീന്‍ കലവറയായതിനാല്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗ്രീന്‍ പീസ് സഹായിക്കുന്നു.
കാലെ
ആരോഗ്യത്തിന്റെ കാര്യത്തില്‍ കാലേ എന്ന ഇലക്കറി വളരെയധികം മികച്ചതാണ്. ഇതിലുള്ള പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. മാത്രമല്ല ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്കുന്ന ഫിനോളിക് രാസവസ്തുക്കളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, കൂടാതെ വിറ്റാമിനുകള്‍ കെ, സി, എ, ബി 6, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് കാലെ.
സ്വീറ്റ് കോണ്‍
സ്വീറ്റ് കോണ്‍ പലരുടേയും ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ മുട്ടയുടേതിനേക്കാള് ആണ്. തയാമിന്‍, വിറ്റാമിന്‍ സി, ബി6, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും സ്വീറ്റ്കോണില്‍ ധാരാളം ഉണ്ട്.
കോളിഫ്ലവര്‍
കോളിഫ്ളവറില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്നത് ഇത് പല രീതിയില്‍ നമുക്ക് കഴിക്കാനായി ഉപയോഗിക്കാം. ഇതിലുള്ള പ്രോട്ടീന്റെ അളവ് എന്ന് പറയുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് നിര്‍ബന്ധമാും കഴിക്കാവുന്നതാണ് എന്തുകൊണ്ടും കോളിഫ്ളവര്‍. ഇതിലുള്ള പ്രോട്ടീന്‍ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചീര
ആരോഗ്യ സംരക്ഷണത്തിന് ചീര നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ലെന്ന് നമുക്കറിയാം. പലപ്പോഴും ദിനവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ചീര. ഇതിലുള്ള പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ ഏറ്റവും മികച്ച കാര്യവും. പ്രോട്ടീനിനോടൊപ്പം തന്നെ വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫലപ്രദമായ പ്രതിരോധശേഷി നിലനിര്‍ത്താനും കാഴ്ചയെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
മുളപ്പിച്ച പയറുകള്‍
മുളപ്പിച്ച പയറുകള്‍ നമ്മുടെ ജീവിത ശൈലിരോഗങ്ങളെയെല്ലാം തന്നെ ഇല്ലാതാക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. അതിലുള്ള പ്രോട്ടീന്റെ അളവ് മുട്ടയോട് പോലും കിടപിടിക്കുന്ന തരത്തിലുള്ളതാണ് എന്നത് തര്‍ക്കമില്ലാത്തതാണ്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മുതല്‍ ക്യാന്‍സര്‍ പ്രതിരോധം വരെ ചെറുപയര്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications