Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
തടി കുറയും, ശരീരം ഒതുങ്ങും: വീട്ടില്‍ പരിഹരിക്കാന്‍ ഇതെല്ലാം
അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു രാത്രി കൊണ്ട് മാത്രം നമുക്ക് തടി കുറയ്ക്കുന്നതിന് സാധിക്കുകയില്ല. ഓരോ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. വ്യായാമവും സമീകൃതാഹാരവും എല്ലാം നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
എന്നാല്‍ ചില സ്വാഭാവിക ചേരുവകളിലൂടെ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിലത് ശ്രദ്ധിച്ചാല്‍ അത് പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന ചില മികച്ച ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മുളകുപൊടി
മുളകുപൊടി ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി വളരെധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല കാപ്സൈസിന് എന്ന സംയുക്തം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് പെട്ടെന്ന് കലോറി കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ അത് നിങ്ങളുടെ അമിതവണ്ണത്തെ ഫലപ്രദമായി ഇല്ലാതാക്കും
കറിവേപ്പില
കറിവേപ്പില ശരീരത്തിലെ കൊഴുപ്പും വിഷവസ്തുക്കളെയും പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു എന്തുകൊണ്ടും കറിവേപ്പില. ഇത് സ്ഥിരമായി ഭക്ഷണത്തില്‍ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.
ഏലയ്ക്ക
സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ ഏലക്കായ വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏലക്ക മികച്ചതാണ്. ദഹനാരോഗ്യത്തിനും മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു ഏലക്കായ.

ഇഞ്ചി
ഇഞ്ചിയിലെ ശക്തമായ ആന്റിഓക്സിഡന്റുകളും വീക്കം കുറയ്ക്കുന്ന ഘടകങ്ങളും തന്നെയാണ് അമിതവണ്ണത്തേയും പ്രതിരോധിക്കുന്നത്. മാത്രമല്ല മികച്ച ദഹനത്തിനും പ്രശ്നങ്ങള്‍ക്കും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ശരീരത്തിലെ മെറ്റബോളിസം കൃത്യമാക്കുന്നതിനും സ്ഥിരമായി ഇഞ്ചി കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ മികച്ച മാറ്റങ്ങളാണ് ശരീരത്തില്‍ വരുത്തുന്നത്.
മഞ്ഞള്‍
മഞ്ഞളിലെ സജീവ ഘടകമായ കുര്ക്കുമിന് അമിതവണ്ണത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇതില്ശക്തമായ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിനും മികച്ചതാണ് മഞ്ഞള്‍.
ഉലുവ
ഉലുവയിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ മികച്ചതാക്കുന്നു. കൂടാതെ ഇത് ശരീരത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും അമിതവണ്ണത്തിനും മലബന്ധത്തിനും എല്ലാം പരിഹാരം കാണുന്നതിന് ഉലുവ മികച്ചതാണ്. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഉലുവ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
വെളുത്തുള്ളി
വെളുത്തുള്ളി നിങ്ങളുടെ മെറ്റബോളിസത്തെ മികച്ചതാക്കുന്നു. ശാരീരിക ആരോഗ്യം മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. അമിതമായ വിശപ്പിനെ കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് വെളുത്തുള്ളി. കൂടാതെ കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പുകള്‍ക്ക് വെളുത്തുള്ളിയിലൂടെ വളരെ പെട്ടെന്ന് പരിഹാരം കാണാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications