ഓണസദ്യ Safe ആയാലേ, Super ആകൂ; സദ്യ വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പണ്ടുകാലത്തെ പോലെ ഓണമെത്തുന്നതിന് മുമ്പ് പച്ചക്കറികളും പലചരക്ക് സാധനങ്ങളും അടുപ്പിച്ചുവെച്ച് ഉത്രാടത്തിനും തിരുവോണത്തിനും അതിരാവിലെ എഴുന്നേറ്റ് പത്ത്, പന്ത്രണ്ട് കൂട്ടം വിഭവങ്ങളുമായി സദ്യ ഒരുക്കാന്‍ ഇന്ന് എല്ലാവരും മിനക്കിടാറില്ല. അത് ശരിയല്ലെന്നും വീട്ടില്‍ തന്നെ സദ്യ ഉണ്ടാക്കുകയാണ് വേണ്ടതെന്ന് പറയുന്നവരും നല്ലൊരു ദിവസം മുഴുവന്‍ സദ്യ തയ്യാറാക്കിയും അതിന് ശേഷം പാത്രങ്ങള്‍ കഴുകിയും അടുക്കളയില്‍ ഹോമിച്ച് കളയണോ എന്ന് ചോദിക്കുന്നവരും ഉണ്ട്്. തര്‍ക്ക വിഷയമായതിനാല്‍ അത് അവിടെ നില്‍ക്കട്ടെ. എന്തായാലും ഓണത്തിന് സദ്യ പുറത്ത് നിന്ന് വാങ്ങുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരികയാണെന്നതില്‍ ഒരു സംശയവുമില്ല.

onasadya

കഷ്ടപ്പാടൊന്നും കൂടാതെ ഓണത്തിന് രുചികരമായ സദ്യ കഴിക്കാലോ എന്നോര്‍ത്ത് ഓണസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരും ഓണസദ്യ കാറ്ററിംഗ് ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് കേരള സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓണസദ്യ Safe ആയാലേ Super ആകൂ എന്ന പേരില്‍ ഒരു ക്യാംപെയിന്‍ നടത്തുന്നുണ്ട്.

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

ഭക്ഷണം പാഴ്‌സലായി വാങ്ങുമ്പോള്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകളില്‍ മാത്രം വാങ്ങുക. കഴിവതും സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക.

fssai അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മാത്രം ഭക്ഷണം വാങ്ങുക.

പാകം ചെയ്ത ഭക്ഷണം കഴിവതും രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഉപയോഗിക്കുക.

കായ വറുത്തത്, ശര്‍ക്കര വരട്ടി തുടങ്ങിയ പാക്കറ്റിലുള്ള ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ ലേബല്‍ വിവരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Also Read: ഈ ഓണത്തിന് പായസമൊന്ന് മാറ്റിപ്പിടിക്കാം, വായില്‍ തേനൂറും തേങ്ങാപ്പൊങ്ങ് പായസം റെസിപ്പി

ഭക്ഷ്യ സംരംഭകരുടെ ശ്രദ്ധയ്ക്ക്

ഗുണനിലവാരമുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ മാത്രം വിതരണം ചെയ്യുക.

ഭക്ഷണ വിതരണത്തിനായി ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ മാത്രം ഉപയോഗിക്കുക.

ഭക്ഷണം പാചകം ചെയ്യാനായി ശുദ്ധജലം തന്നെ ഉപയോഗിക്കുക.

ഗുണമേന്മയുള്ളതും മായം കലരാത്തതുമായ അസംസ്‌കൃത വസ്തുക്കള്‍ പാചകത്തിനായി ഉപയോഗിക്കുക.

അനുവദനീയമല്ലാത്ത നിറങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കരുത്.

ചിപ്‌സ് തയ്യാറാക്കാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക.

ഭക്ഷണ വിതരണം നടത്തുന്നവര്‍ fssai ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തുക. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക.

ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മാത്രം ഭക്ഷണം കൊണ്ടുപോകുക.

പാചകം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തുക.

Also Read: തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി വേണ്ടേ, എളുപ്പത്തിലുണ്ടാക്കാം ഈ ഇഞ്ചിപ്പുളി

ഓണസദ്യ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ ആയ 1800 425 1125 എന്ന നമ്പറിലോ Eat Right Kerala എന്ന ആപ്പിലോ www.eatright.foodsafety.kerala.gov.in എന്ന വെബ്‌സൈറ്റിലോ അറിയിക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, September 11, 2024, 12:35 [IST]
X
Desktop Bottom Promotion