Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
നിപ ഭീതി വീണ്ടും, കേരളം ജാഗ്രതയില്‍; വൈറസ് ബാധാ ലക്ഷണങ്ങളും പ്രതിരോധ നടപടികളും
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. കോഴിക്കോട് മരിച്ച രണ്ടുപേരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് സംസ്ഥാനം വീണ്ടും നിപയുടെ ഭീതിയിലാഴ്ന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. കോഴിക്കോടിനു പുറമേ തിരുവനന്തപുരത്തും ഒരാള്‍ നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
കേരളത്തില്‍ നേരത്തെ 2018ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും പിന്നീട് 2021ല്‍ കോഴിക്കോട്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും നിപ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. നിപ വൈറസിന്റെ ലക്ഷണങ്ങളും വൈറസിനെ പ്രതിരോധിക്കാനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് നിപ വൈറസ്
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, നിപ വൈറസ് എന്നത് സാധാരണയായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു സൂനോട്ടിക് വൈറസാണ്. എന്നിരുന്നാലും ഇത് മലിനമായ ഭക്ഷണത്തിലൂടെയോ മറ്റോ മനുഷ്യരിലേക്ക് നേരിട്ടും പകരുന്നതാണ്. Pteropodidae കുടുംബത്തിലെ പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകര്‍.
ഒരു മനുഷ്യന് വൈറസ് ബാധിച്ചാല്‍, അത് അസിംപ്റ്റോമാറ്റിക് അണുബാധ മുതല്‍ അക്യൂട്ട് റെസ്പിറേറ്ററി അസുഖം, മാരകമായ എന്‍സെഫലൈറ്റിസ് എന്നിവ വരെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, പന്നികള്‍ പോലുള്ള മൃഗങ്ങളിലും വൈറസ് ഗുരുതരമായ രോഗത്തിന് കാരണമാകും.
1998 ല്‍ മലേഷ്യയിലും സിംഗപ്പൂരിലുമാണ് ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് പ്രധാനമായും വളര്‍ത്തു പന്നികളെ ബാധിച്ചിരുന്നു. നായ്ക്കള്‍, പൂച്ചകള്‍, ആട്, കുതിരകള്‍, ചെമ്മരിയാടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇനം വളര്‍ത്തുമൃഗങ്ങളില്‍ പിന്നീട് ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. 1998-ല്‍ മലേഷ്യയിലാണ് ആദ്യമായി മനുഷ്യരില്‍ ഈ വൈറസ് ബാധിക്കുന്നത് കണ്ടെത്തിയത്. അന്നുമുതല്‍ ചെറിയ ഇടവേളകളിലായി ഇടയ്ക്കിടെ ദക്ഷിണേഷ്യയില്‍ നിപ വൈറസ് ബാധ അങ്ങിങ്ങായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകര്‍. രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീര സ്രവങ്ങളുമായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കും ഈ വൈറസ് പടരുന്നു. നിപ വൈറസ് വായുവിലൂടെ പകരുന്ന അണുബാധയല്ല, മറിച്ച് രോഗബാധിതരായ മൃഗങ്ങളുടെയോ മനുഷ്യരുടെയോ സ്രവങ്ങള്‍ വഴിയും മറ്റുമാണ് ഇത് പടരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം നിപ ബാധിതരുടെ മരണനിരക്ക് 40 ശതമാനം മുതല്‍ 75 ശതമാനം വരെയാണ്.
നിപ വൈറസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ
നിപ വൈറസ് ബാധയേറ്റ് 4-14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. പ്രാരംഭ ലക്ഷണങ്ങളില്‍ പനിയും തലവേദനയും ഉള്‍പ്പെടുന്നു. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണാറുണ്ട്. പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ചുമ, തൊണ്ടവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകുന്നു. കഠിനമായ കേസുകളില്‍ വൈറസ് എന്‍സെഫലൈറ്റിസ്, മസ്തിഷ്ക അണുബാധ, മരണം എന്നിവയ്ക്ക് വരെ നിപ വൈറസ് കാരണമാകും.

പ്രതിരോധ നടപടികള്‍
* നിപ വൈറസിനെ പ്രതിരോധിക്കുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.
* മാസ്ക് ധരിക്കുക
* രോഗബാധിതരായ വ്യക്തികളില്‍ നിന്ന്, പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്നും, അവരുടെ ശരീരസ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.
* സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
* പഴംതീനി വവ്വാലുകളിലൂടെയാണ് നിപാ വൈറസ് പകരുന്നത്. അവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. വവ്വാലിന്റെ ഉമിനീര് അല്ലെങ്കില്‍ മൂത്രം എന്നിവ തട്ടിയ പഴങ്ങള്‍ കഴിക്കരുത്.
* സംശയാസ്പദമായ കേസുകള്‍ പെട്ടെന്ന് തിരിച്ചറിയുകയും ക്വാറന്റൈന് ചെയ്യുകയും ചെയ്യുന്നത് വൈറസ് പടരുന്നത് തടയാന്‍ സഹായിക്കും.
* നിങ്ങളുടെ പ്രദേശത്തെ വൈറസ് ബാധയെക്കുറിച്ച് അറിഞ്ഞിരിക്കുക, പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
* രോഗബാധിതരായ വ്യക്തികളെ പരിചരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക.
നിപ വൈറസിന് ചികിത്സയുണ്ടോ
നിപ വൈറസിന് നിലവില്‍ പ്രത്യേക ചികിത്സ ലഭ്യമല്ല. നിപയ്ക്ക് പ്രത്യേകമായ മരുന്നുകളോ വാക്സിനുകളോ നിലവില്‍ ലഭ്യമല്ല. പ്രത്യേക രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ തേടുന്നതാണ് പ്രധാനം. പനി, തലവേദന, മയക്കം, തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല. സാമൂഹിക അകലം പാലിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
