Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഇപ്പോഴേ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്ട്രോള്‍ ജീവനെടുക്കും, മാറ്റം വരുത്തേണ്ട 5 കാര്യങ്ങള്‍
കൊളസ്ട്രാള്‍ ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഈ രോഗാവസ്ഥയെ കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. അത് പിന്നീട് ഹൃദയ സംബന്ധമായ അസ്വസ്ഥതകളിലേക്ക് എത്തുമ്പോഴാണ് പ്രതിസന്ധികള്‍ ഇരട്ടിയാവുന്നത്. ശരീരത്തിലെ മോശം കൊളസ്ട്രോളായ എല്‍ഡിഎല്‍ വര്‍ദ്ധിക്കുന്നതാണ് ഹൃദയാരോഗ്യത്തെ തകിടം മറിയ്ക്കുന്നതും.
എപ്രകാരം കൂടിയ കൊളസ്ട്രോള്‍ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. കൊളസ്ട്രോള്‍ രക്തക്കുഴലുകളില്‍ കട്ടിയായി പ്ലാക്കുകളുടെ രൂപത്തില്‍ അടിഞ്ഞ് കൂടുന്നു, ഇത് നിങ്ങളുടെ രക്തയോട്ടത്തില്‍ തടസ്സം സൃഷ്ടിക്കുകയും അത് വഴി ഹൃദയാരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇതാണ് പിന്നീട് ധമനികളില്‍ ബ്ലോക്കും അപകടകരമായ അവസ്ഥയും ഉണ്ടാക്കുന്നത്. പതിയെ പതിയെ ഹൃദയാഘാതത്തിന് ഇത് കാരണമാകുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിനും കൊളസ്ട്രോള്‍ കൃത്യമായി നിലനിര്‍ത്തുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ഒമേഗ 3 ഫാറ്റി ആസിഡ്
പലപ്പോഴും നിങ്ങളുടെ കൊളസ്ട്രോള്‍ പ്രശ്നത്തിലാക്കുന്ന ഒന്നാണ് നമ്മുടെ ഭക്ഷണ ശീലങ്ങള്‍. അതില്‍ നിയന്ത്രണം കൊണ്ട് വന്നാല്‍ ഒരു പരിധി വരെ രോഗാവസ്ഥയെ പ്രതിരോധിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ശരീരത്തില്‍ എച്ച് ഡി എല്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അതിനായി സ്ഥിരമായി ഇവ അടങ്ങിയ മത്സ്യം, ചിയ വിത്തുകള്‍, ഓട്സ്, ആപ്പിള്‍, നട്സ്, ഫ്ളാക്സ് സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു.
വ്യായാമം ശീലമാക്കാം
പലപ്പോഴും ഹൃദയാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് കൊളസ്ട്രോള്‍ എത്തുന്നതിന് പിന്നില്‍ വ്യായാമവും ഒരു ഘടകം തന്നെയാണ്. കാരണം ഇന്നത്തെ കാലത്തെ ജീവിത ശൈലിയില്‍ രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നത് വ്യായാമത്തിന്റെ അഭാവം തന്നെയാണ്. എന്നാല്‍ സ്ഥിരമായി വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയെങ്കില്‍ ഇവര്‍ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും അത് വഴി ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നതിനും സാധിക്കുന്നു. കൂടാതെ മദ്യപാനം പുകവലി പോലുള്ള സ്വഭാവങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കാം. പിന്നീട് പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നിങ്ങളെത്തും.
ശരീരഭാരം നിയന്ത്രിക്കുന്നത്
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശരീരഭാരം നിയന്ത്രിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അമിതവണ്ണം നിയന്ത്രിച്ചാല്‍ അത് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കും. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ സന്തുലിതാവസ്ഥക്കും ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. കൂടാതെ ശരീരഭാരവും കൊളസ്ട്രോളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ശരീരഭാരം കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം.

ഉറക്കം ശ്രദ്ധിക്കണം
ഹൃദയാരോഗ്യത്തിന് ഉറക്കം വളരെ അനിവാര്യമായ ഒന്നാണ്. ഇത് നിങ്ങളുടെ ലിപിഡ് പ്രൊഫൈല്‍ നിയന്ത്രിക്കുന്നതിന് സഹായിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഉറക്കക്കുറവ് നിങ്ങളുടെ മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ഇത് ഇന്‍സുലിന്‍ അടക്കമുള്ള പല ഹോര്‍മോണുകളുടേയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉറക്കം ശരീരത്തെ ആരോഗ്യകരമാക്കി വെക്കുന്നതില്‍ മികച്ച് നില്ക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളിന് പലപ്പോഴും ഉറക്കക്കുറവ് ഒരു വലിയ കാരണം തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ശ്രദ്ധിക്കേണ്ടത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാണ് എത്തിക്കുന്നത്. അതിനായി വ്യായാമം, ഉറക്കം, ഭക്ഷണരീതി എന്നിവയെല്ലാം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത് കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇന്ന് തന്നെ ആരംഭിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications