Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
രാവിലെ ചെയ്യേണ്ട യോഗ രാവിലെ തന്നെ ചെയ്യണം: മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും
ആരോഗ്യ സംരക്ഷണത്തിന് ഇന്നത്തെ കാലത്ത് പലരും വളരെയധികം പ്രാധാന്യം നല്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ചെറിയ ചില കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ സ്ഥിരമായി ചെയ്യുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ രാവിലെ ചെയ്യുന്ന ചിലയോഗാസനങ്ങളും ഉണ്ട്. ഇവ നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്കുന്നു. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യോഗ ലളിതമായി വീട്ടില്‍ തന്നെ പലരും ചെയ്യുന്നു. കൃത്യമായ നിര്‍ദ്ദേശങ്ങളോടെ ചെയ്യുന്ന യോഗ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്കുന്നു.
യോഗയുടെ കാര്യത്തില്‍ കൃത്യമായി മനസ്സിലാക്കാതെ ഒരു കാരണവശാലും ചെയ്യരുത്. യോഗാചാര്യന്റെ അടുത്ത് നിന്ന് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുന്നത് മാത്രമേ ഫലത്തില്‍ വരുകയുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് വിപരീത ഫലം നല്കുന്നു. അതിരാവിലെ ചെയ്യേണ്ട യോഗാസനങ്ങളില്‍ വളരെയധികം പ്രാധാന്യം ഓരോ സമയത്തും ഉണ്ട്. രാവിലെ ചെയ്യേണ്ട യോഗ രാവിലെ തന്നെ ചെയ്താല്‍ അതിന്റെ ഫലം ഇരട്ടിയാവുന്നു. അവ ഏതൊക്കെയെന്നും കൃത്യമായി എപ്രകാരം ചെയ്യണം എന്നതും ഓരോരുത്തരും മനസ്സിലാക്കണം. രാവിലെ ചെയ്യുന്ന യോഗയില്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. എന്തൊക്കെയാണ് അറിയേണ്ടത്, എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവുന്നു എന്ന് നോക്കാം.

പ്രസരിത പദോത്താനാസനം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് പ്രസരിത പദോത്താനാസനം. ഇത് തുടങ്ങി നമുക്ക് രാവിലത്തെ യോഗ ആരംഭിക്കാം. ഇത് നിങ്ങളുടെ ഇടുപ്പുകളും പേശികളും തുറക്കുന്നതിനും ശക്തിയുള്ളതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വിശ്രമവും ഉന്മേഷവും നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം നാഡിവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സമ്മര്‍ദ്ദവും അടിഞ്ഞ് കൂടിയിരിക്കുന്ന നെഗറ്റീവിറ്റിയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
മത്സ്യാസനം
നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജികള്‍ നീക്കം ചെയ്യുന്നതിനായി സ്ഥിരമായി രാവിലെ ചെയ്യാവുന്നതാണ് മത്സ്യാസനം. ഇത് ശീലിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. അത് മാത്രമല്ല മനസ്സിന് ഉന്മേഷവും ധൈര്യവും പോസിറ്റീവ് ഊര്‍ജ്ജവും നിറയ്ക്കുന്നു. രാവിലെ പതിവായി ഈ ആസനം ചെയ്യുന്നത് വഴി നിങ്ങളുടെ സമ്മര്‍ദ്ദവും പിരിമുറുക്കവും ഇല്ലാതാവുകയും ആരോഗ്യത്തോടെ ആ ദിവസം മുഴുവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു.
അപാനാസനം
വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന യോഗാസനമാണ് ഇച്. മാത്രമല്ല ഇത് രാവിലെ തന്നെ എല്ലാ പേശികള്‍ക്കും കരുത്തും ആരോഗ്യവും നല്കുന്നു. ഊര്‍ജ്ജസ്വലതയോടെ ഇന്നത്തെ ദിവസത്തെ മറികടക്കുന്നതിന് സഹായിക്കുന്നതാണ് അപാനാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തിനും നല്ലതാണ്. അടിഞ്ഞു കൂടിയ സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മാലാസനം
മാലാസനം ചെയ്യുന്നത് വഴിയും നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഇത് ദഹനത്തിന് മാത്രമല്ല ശാരീരിക മാനസിക ആരോഗ്യത്തേയും മികച്ചതാക്കുന്നു. കൂടാതെ വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാവുന്നതിനാല്‍ ഇത് നിങ്ങളെ തളര്‍ത്തുന്നുമില്ല. ഫലപ്രദമായ മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തുന്നതിന് ഇത് കാരണമാകുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്ന ഇത്തരം ആസനങ്ങള്‍ സ്ഥിരമായി രാവിലെ ചെയ്യുന്നത് നല്ലതാണ്. അത്രയധികം പോസിറ്റീവ് മാറ്റങ്ങളാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്.
വിപരീത കരണി
ആരോഗ്യത്തിന് വളരെയധികം ശക്തിയേറിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് വിപരീത കരണി. ഇത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ശരീരത്തിന് നല്കുന്നു. പലപ്പോവും ചുറ്റുപാടുകളില്‍ നിന്ന് എല്ലാ വിധത്തിലുള്ള നെഗറ്റീവ് ഊര്‍ജ്ജത്തേയും ഇല്ലാതാക്കുകയും അത് മാനസികാരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. നാഡിവ്യവസ്ഥയെ പുന: സജ്ജമാക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്നു വിപരീത കരണി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications