14 വര്‍ഷമായി അത്താഴമില്ല, പകരം ഇത്; 54-ാം വയസ്സിലും ഫിറ്റ് ബോഡി; മനോജ് ബാജ്പേയിയുടെ ആരോഗ്യ രഹസ്യം

മികച്ച അഭിനയത്തിനൊപ്പം ഫിറ്റ്നസിനും പേരുകേട്ടയാളാണ് മനോജ് ബാജ്പേയി. ബോളിവുഡ് താരമായ അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിനിടെ തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഇപ്പോള്‍ ഹെല്‍ത്ത് കോണ്‍ഷ്യസ് ആയവരെ അല്‍പം അമ്പരപ്പിച്ചിക്കുന്നതാണ്. അതായത്, അടുത്തിടെ ഒരു അഭിമുഖത്തിനിടെ താരം തന്റെ അത്താഴം ഒഴിവാക്കുന്ന ശീലത്തെക്കുറിച്ച് സംസാരിച്ചു.

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആളുകള്‍ സാധാരണയായി യോഗ ചെയ്യുകയും ജിമ്മില്‍ പോകുകയും മൂന്ന് നേരവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ മനോജ് ബാജ്പേയ് അങ്ങനെയല്ല, തന്റെ ദിനചര്യയില്‍ നിന്ന് അത്താഴം പൂര്‍ണ്ണമായും ഒഴിവാക്കിയാണ് താരം ജീവിക്കുന്നത്. അതും ഇടയ്ക്കിടെയൊന്നുമല്ല, കഴിഞ്ഞ 14 വര്‍ഷമായി അദ്ദേഹം അത്താഴം കഴിച്ചിട്ടില്ല! എന്താ, നിങ്ങളും അമ്പരന്നില്ലേ?

Manoj Bajpayee Has Not Had Dinner For The Last 14 years, Here Is How He Manages To Stay Fit

14 വര്‍ഷമായി അത്താഴം ഒഴിവാക്കി ജീവിതം
''എന്റെ അപ്പൂപ്പന്‍ നല്ല മെലിഞ്ഞ ആളാണ്, നല്ല ഫിറ്റുമാണ്. അവര്‍ പിന്തുടരുന്ന ശീലം ഞാനും പിന്തുടരട്ടെ എന്ന് കരുതി, ഞാനും അത് ആരംഭിച്ചു. ഞാന്‍ ഇത് ചെയ്തപ്പോള്‍ എന്റെ ഭാരം നിയന്ത്രണത്തിലായി, എനിക്ക് വളരെ ഊര്‍ജ്ജസ്വലതയും ആരോഗ്യവും അനുഭവപ്പെട്ടു തുടങ്ങി. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി അങ്ങോട്ട് ഇത് മാത്രമേ പിന്തുടരൂ എന്ന്'- താരം പറയുന്നു.

ചിലപ്പോള്‍ ഞാന്‍ 12 മണിക്കൂറും ചിലപ്പോള്‍ 14 മണിക്കൂറും ഉപവാസം നടത്തി. പിന്നെ പതുക്കെ അത്താഴം നീക്കം ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ഞങ്ങളുടെ അടുക്കളയില്‍ ഉച്ചഭക്ഷണത്തിന് ശേഷം ഒന്നും പാകം ചെയ്യാറില്ല. മകള്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ മാത്രമാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

Manoj Bajpayee Has Not Had Dinner For The Last 14 years, Here Is How He Manages To Stay Fit

ധാരാളം വെള്ളം
താന്‍ 18 മണിക്കൂര്‍ ഇടവിട്ടുള്ള ഉപവാസം പരിശീലിക്കാറുണ്ടെന്ന് അദ്ദേഹം പങ്കുവെച്ചു. 'എന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇത് 14-18 മണിക്കൂറുകള്‍ക്കിടയില്‍ മാറിവരുന്നുണ്ട്. അതിനാല്‍, ഞാന്‍ രാവിലെ 9 മുതല്‍ 3 വരെ ഭക്ഷണം കഴിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് ഞാന്‍ കഴിക്കുന്നത്, മനോജ് പറയുന്നു.

ഈ പതിവ് പിന്തുടരാന്‍ തുടക്കത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് 54 കാരനായ മനോജ് ബാജ്‌പേയ് പറയുന്നുണ്ട്. പിന്നെ വിശപ്പടക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ബിസ്‌ക്കറ്റ് കഴിക്കുകയും ചെയ്തു. ഈ പതിവ് എന്റെ ജീവിതശൈലിയെ വളരെയധികം മാറ്റിമറിച്ചു. അതാണ് എനിക്ക് കൊളസ്ട്രോളോ പ്രമേഹമോ ഹൃദ്രോഗമോ ഇല്ലാത്തതിന്റെ കാരണം- മനോജ് ബാജ്‌പേയ് പറയുന്നു.

Manoj Bajpayee Has Not Had Dinner For The Last 14 years, Here Is How He Manages To Stay Fit

അത്താഴം ഒഴിവാക്കുന്നത് ആരോഗ്യകരമാണോ?
അത്താഴം ഒഴിവാക്കുന്നത് കൊണ്ട് തെളിയിക്കപ്പെട്ട ഗുണങ്ങളൊന്നുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഇത് ഇടയാക്കും. എന്നാല്‍ അത്താഴം ഒഴിവാക്കുന്നതിലൂടെ ചില നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. നിങ്ങള്‍ അത്താഴം ഒഴിവാക്കുമ്പോള്‍, ശരീരം കലോറി കമ്മിയുടെ അവസ്ഥയിലേക്ക് പ്രവേശിക്കുന്നു.

ഇത് കാലക്രമേണ ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കും. പഠനങ്ങള്‍ കാണിക്കുന്നത്, ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം ശീലിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇന്‍സുലിന്‍ സംവേദനക്ഷമത, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ പോസിറ്റീവ് ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ്. അത്താഴം ഒഴിവാക്കുന്നത് എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. എന്നാല്‍ പോഷകാഹാര വിദഗ്ദ്ധന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ശരീരഭാരം കുറയ്ക്കാനോ ആരോഗ്യം മെച്ചപ്പെടുത്താനോ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമായ ഒരു വഴിയാണ്.

Manoj Bajpayee Has Not Had Dinner For The Last 14 years, Here Is How He Manages To Stay Fit

അപകടങ്ങള്‍
ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസത്തെ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും, ഇത് ക്ഷീണം, തലകറക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഇത് അനാരോഗ്യകരമായ ആസക്തിയിലേക്കും അടുത്ത ഭക്ഷണത്തില്‍ അമിതമായി കഴിക്കുന്നതിലേക്കും നയിച്ചേക്കാം. കൂടാതെ, ദീര്‍ഘനേരം ഭക്ഷണം ഒഴിവാക്കുന്നത് പോഷകാഹാരക്കുറവിനും കാരണമാകും.

നിങ്ങളുടെ ദിവസത്തിലെ അവസാനത്തെ ഭക്ഷണമായ അത്താഴം ഒഴിവാക്കുന്നത് ചില പാര്‍ശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. ഇത് ചിലരില്‍ ഉത്കണ്ഠ, ഉറക്കക്കുറവ്, കുറഞ്ഞ പഞ്ചസാരയുടെ അളവ്, ക്ഷീണം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം.

Manoj Bajpayee Has Not Had Dinner For The Last 14 years, Here Is How He Manages To Stay Fit

സമയം ക്രമീകരിക്കുക
ഭക്ഷണം ഒഴിവാക്കുന്നതിനേക്കാള്‍ ഭക്ഷണം കഴിക്കുന്ന സമയം ക്രമീകരിക്കുന്നതാണ് നല്ലത്. കൂടാതെ, ഏതെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ അളവും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ മെറ്റബോളിസം സജീവമാക്കുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും ദിവസം മുഴുവന്‍ ചെറുതും ഇടയ്ക്കിടെയായും ഭക്ഷണം കഴിക്കുക.

കലോറി കുറഞ്ഞതും എന്നാല്‍ നാരുകളും പ്രോട്ടീനും കൂടുതലുള്ളതുമായ പോഷക സാന്ദ്രമായ ഭക്ഷണങ്ങള്‍ കഴിക്കുക. വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി എരിച്ചുകളയുകയും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Manoj Bajpayee Has Not Had Dinner For The Last 14 years, Here Is How He Manages To Stay Fit

അത്താഴത്തിന് പകരം
അത്താഴം ഒഴിവാക്കിയ ശേഷം വിശപ്പ് അനുഭവപ്പെടുന്നുവെങ്കില്‍ ഉടന്‍ തന്നെ കാര്‍ബോഹൈഡ്രേറ്റ് / പ്രോട്ടീന്‍ സമ്പുഷ്ടമായ ലഘുഭക്ഷണം കഴിക്കുക. ഒരു ഗ്ലാസ് മില്‍ക്ക് ഷേക്ക് അല്ലെങ്കില്‍ ഓട്സ് ഗ്രാനോള ബാര്‍ അല്ലെങ്കില്‍ ഒരു പാത്രം നട്‌സ് എന്നിവ അത്താഴത്തിന് പകരം വയ്ക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, May 22, 2023, 10:55 [IST]
X
Desktop Bottom Promotion