Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വയസ്സ് 55 എങ്കിലും ഇന്നും 35ന്റെ ചെറുപ്പം; മാധുരി ദീക്ഷിതിന്റെ കാര്യത്തില്‍ പ്രായം താഴേക്ക്; സൗന്ദര്യരഹസ്യം
ബോളിവുഡിന്റെ സ്വപ്ന സുന്ദരിയാണ് മാധുരി ദീക്ഷിത്. തൊണ്ണൂറുകളില്‍ യുവാക്കളുടെ ഹരമായിരുന്ന അവര്‍ക്ക് ഇപ്പോഴും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. മാധുരിയുടെ ആകര്‍ഷകമായ പുഞ്ചിരിയും സൗന്ദര്യവും ആരെയും മയക്കുന്നതാണ്. ദശലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ അവരെ ഫോളോ ചെയ്യുന്നത്. ജീവിതത്തില്‍ അച്ചടക്കം പാലിക്കുന്നതാണ് മാധുരി ദീക്ഷിതിന്റെ സൗന്ദര്യ രഹസ്യം.
ചിട്ടയായ വ്യായാമവും യോഗയും ആരോഗ്യകരമായ ഭക്ഷണക്രമവും ശരീരത്തെ മാത്രമല്ല മനസ്സിനെയും മനോഹരമാക്കുമെന്ന് മാധുരി വിശ്വസിക്കുന്നു. പ്രായം 55 ആണെങ്കിലും ലുക്ക് ഇപ്പോഴും ഒരു 35 വയസ്സുകാരിയുടേത് പോലെയാണ്. മാധുരി തന്റെ ഫിറ്റ്നസ് പൂര്‍ണമായി പരിപാലിക്കുന്നു. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍, അവര്‍ ഇടയ്ക്കിടെ നൃത്തവും യോഗയും ചെയ്യുന്നത് പോസ്റ്റ് ചെയ്യാറുണ്ട്. ഈ പ്രായത്തിലും ചെറുപ്പമായി തോന്നാന്‍ മാധുരി ദീക്ഷിത് ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. അവരുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യം എന്താണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

നൃത്തത്തിലൂടെ ആഴക്
മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തിന്റെയും മികച്ച ശരീര രൂപത്തിന്റെയും രഹസ്യം അവരുടെ നൃത്തമാണ്. അവരുടെ നൃത്തത്തിലുള്ള കഴിവ് ധാരാളം സിനിമകളില്‍ എല്ലാവരും കണ്ടതാണ്. ചെറുപ്പം മുതലേ നൃത്തത്തോട് വളരെയേറെ ഇഷ്ടം വച്ചുപുലര്‍ത്തുന്ന ആളാണ് മാധുരി. ഫിറ്റ്നസ് നിലനിര്‍ത്താന്‍ മാധുരി ദിവസവും നൃത്തം ചെയ്യുന്നു.
ഇതിലൂടെ അവരുടെ മുഖത്ത് സന്തോഷവും തിളക്കവും കാണപ്പെടുന്നു. ഭക്ഷണത്തിലും വ്യായാമത്തിലും മാധുരി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. സമീകൃതാഹാരത്തിനും നൃത്തത്തിനുമൊപ്പം സൗന്ദര്യത്തിനും ഫിറ്റ്നസിനും വേണ്ടി മാധുരി ദിവസവും നന്നായി ഉറങ്ങുന്നു. പതിവായി പ്രഭാത നടത്തവും വ്യായാമവും ചെയ്യാനും മാധുരി മറക്കാറില്ല. ചിലപ്പോള്‍ ജിമ്മില്‍ പോയും അവര്‍ വ്യായാമം ചെയ്യാറുണ്ട്.

ജാപ്പനീസ് ഭക്ഷണപ്രിയ
തനിക്ക് ജാപ്പനീസ് ഭക്ഷണം ഇഷ്ടമാണെന്ന് മാധുരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജാപ്പനീസുകാര്‍ തിളപ്പിച്ചതും വറുത്തതും ചുട്ടതും ചെറുതായി വറുത്തതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫിറ്റ്നസിനു വേണ്ടിയാണ്. അതിനാല്‍ മാധുരി ദീക്ഷിതും തന്റെ ഭക്ഷണത്തില്‍ ജാപ്പനീസ് ടെക്നിക്കുകള്‍ പരീക്ഷിക്കുന്നു.
പച്ചക്കറികള്‍, കൂണ്, ടോഫു തുടങ്ങിയവ മാധുരി തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ മാധുരി സ്ഥിരമായി ഹെര്‍ബല്‍ ടീയും തേങ്ങാവെള്ളവും കുടിക്കാറുണ്ട്. ഒറ്റയടിക്ക് നിറയെ ഭക്ഷണം കഴിക്കുന്നതിനുപകരം മാധുരി ഒരു ദിവസം അഞ്ചോ ആറോ തവണ ലഘുഭക്ഷണം കഴിക്കുന്നു.

ഡയറ്റ് ശീലം
മാധുരി ഒരു ദിവസം 5-6 തവണയായി ചെറിയ അളവില്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നു. സീസണല്‍ പഴങ്ങളും നട്സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും നടി മറക്കാറില്ല. ദിവസം തുടങ്ങുന്നത് തേങ്ങാവെള്ളം കുടിച്ചാണ്. കഫീന്‍ അധികം കഴിക്കാറില്ല. അതുപോലെ തന്നെ മദ്യം, സിഗരറ്റ് എന്നിവയും ശീലമില്ല. നൃത്തത്തിന് പുറമെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ യോഗയും മാധുരി ചെയ്യാറുണ്ട്.

അഴകാര്‍ന്ന മുടിയുടെ രഹസ്യം
അടുത്തിടെ, ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ച് മാധുരി തന്റെ സുന്ദരമായ മുടിയുടെ രഹസ്യം പറഞ്ഞു. ഈ വീഡിയോയില്‍ തന്റെ മുടി സംരക്ഷണ നുറുങ്ങുകള്‍ മാധുരി പറഞ്ഞിട്ടുണ്ട്. വീട്ടില്‍ തന്റെ എണ്ണ തയാറാക്കിയാണ് മുടിക്ക് ഉപയോഗിക്കാറ്. ഇതിനായി അര കപ്പ് വെളിച്ചെണ്ണ, 1 ചെറിയ ഉള്ളി, 15-20 കറിവേപ്പില, ഒരു സ്പൂണ്‍ ഉലുവ എന്നിവ ഒരുമിച്ച് ചെറിയ തീയില്‍ ചൂടാക്കുക.
എണ്ണ നന്നായി മിക്സ് ആയി കഴിഞ്ഞാല്‍ തണുക്കാന്‍ വയ്ക്കുക. ശേഷം, എണ്ണ അരിച്ചെടുത്ത് ഒരു ചില്ല് കുപ്പിയിലാക്കി അടച്ച് രണ്ട് ദിവസം വയ്ക്കുക. രണ്ട് ദിവസത്തിന് ശേഷം ഈ എണ്ണ മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. 40 മിനിറ്റിനു ശേഷം മുടി ഷാംപൂ ചെയ്യുക. നിങ്ങള്‍ക്ക് വേണമെങ്കില്‍, ഈ എണ്ണ രാത്രി മുഴുവന്‍ പുരട്ടി രാവിലെ ഷാംപൂ ചെയ്ത് കഴുകിക്കളയാവുന്നതാണ്.

വീട്ടിലുണ്ടാക്കിയ ഹെയര്‍ മാസ്ക്
മാധുരി അവളുടെ മുടിക്ക് വേണ്ടി വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നു. അതിനാല്‍ അവളുടെ മുടി മൃദുവും തിളക്കവുമായും നിലനില്ക്കുന്നു. ഈ മാസ്ക് ഉണ്ടാക്കാന്‍, 1 പഴുത്ത വാഴപ്പഴം, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി ഇളക്കുക. ഈ മാസ്ക് 30 മിനിറ്റ് മുടിയില്‍ പുരട്ടി വയ്ക്കുക, തുടര്‍ന്ന് ഷാംപൂ ചെയ്യുക. ഈ മാസ്ക് പ്രയോഗിച്ചതിന് ശേഷം നിങ്ങള്‍ കണ്ടീഷണര്‍ പ്രയോഗിക്കേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

