Latest Updates
-
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്
ഹൃദയത്തെ പൊന്നുപോലെ കാക്കും, സ്ഥിരമാക്കേണ്ടത് ഈ പാനീയങ്ങള്‍ മാത്രം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു സമയമാണ് ഇപ്പോള്‍. കാരണം ഹൃദയാരോഗ്യം അതിന്റെ എല്ലാ പ്രതിസന്ധികളേയും വര്‍ദ്ധിപ്പിക്കുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ഹൃദയം ആരോഗ്യകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ രക്തപ്രവാഹം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതില്‍ തടസ്സങ്ങളുണ്ടാവുമ്പോള്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്.
ആരോഗ്യകരമായ ഹൃദയത്തിനും രക്തയോട്ടം മികച്ചതാക്കുന്നതിനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ചില ജ്യൂസുകളെക്കുറിച്ചാണ് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാന്‍ സാധിക്കുന്നത്. രക്തക്കുഴലുകളുടെ ആരോഗ്യം പരിപോഷിക്കുന്നതിനും ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് ഇനി പറയുന്ന പാനീയങ്ങള്‍. ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും അത് വഴി മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്കും സഹായിക്കും. എന്തൊക്കെയാണ് ആരോഗ്യത്തിന് സഹായിക്കുന്ന പാനീയങ്ങള്‍ എന്ന് നോക്കാം.

ബീറ്റ്റൂട്ട് ജ്യൂസ്
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്ക് സഹായിക്കുന്നതാണ് എന്തുകൊണ്ടും ബീറ്റ്റൂട്ട് ജ്യൂസ്. ഇത് നിങ്ങളില്‍ നൈട്രിക് ഓക്സൈഡായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതാണ് രക്തയോട്ടം മികച്ചതാക്കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി അല്പം ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കണം. ഇത് നിങ്ങളുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം മികച്ചതകാക്കും.
ചെമ്പരത്തി ചായ
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായ നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കും. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം 1-2 ഉണക്കിയ ചെമ്പരത്തി ഇതളുകള്‍ എടുക്കുക. ഇതില്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യമെങ്കില്‍ കറുവപ്പട്ടയും അല്പം നാരങ്ങ നീരും ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
നെല്ലിക്ക ജ്യൂസ്
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് നെല്ലിക്ക ജ്യൂസ്. സ്ഥിരമായി അല്പം കുടിക്കുന്നത് മോശം കൊളസ്ട്രോള്‍ ഇല്ലാതാക്കുകയും ധമനികളുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ദിനവും 1-2 നെല്ലിക്ക എടുത്ത് അത് ജ്യൂസ് ആക്കി അതിലേക്ക് അല്പം നാരങ്ങ നീരും ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് കാല്‍സ്യവും എത്തിക്കും. അത് കൂടാതെ ഹൃദയാരോഗ്യത്തെ സംരക്ഷഇക്കുകയും ചെയ്യുന്നു.

ബെറി ജ്യൂസുകള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബെറി ജ്യൂസ്. അതില്‍ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ പോലുള്ള ബെറികള്‍ ആന്റിഓക്സിഡന്റുകളില്‍ എന്നിവ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ആരോഗ്യത്തെ സഹായിക്കും. കൂടാതെ ബെറി ജ്യൂസുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും അതു പോലെ തന്നെ രക്തസഞ്ചാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
പച്ചക്കറി ജ്യൂസ്
പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ജ്യൂസ് ആക്കി കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ രക്തക്കുഴലുകളുടെ ആരോഗ്യം ഉറപ്പാക്കുന്നു. ഇതില്‍ ഉള്ള പോഷകങ്ങള്‍ രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. അത് നിങ്ങളുടെ ഹൃദയ സംബന്ധമായ അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. അത് കൂടാതെ അമിതവണ്ണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കും.
നാരങ്ങ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ നീര് നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. നാരങ്ങാ ജ്യൂസില്‍ വിറ്റാമിന്‍ C ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് വളരെയധികം സഹായിക്കുന്നതാണ്. രക്തസഞ്ചാരം മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും നാരങ്ങാ ജ്യൂസ് മികച്ചതാണ്. പല ആരോഗ്യ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചതാണ് നാരങ്ങ. എന്നാല്‍ എന്ത് മാറ്റങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തിയാലും ആദ്യം ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications