Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജീവിതം ആഘോഷിയ്ക്കൂ...

എന്നാല് സന്തോഷിക്കാനായി എന്തെങ്കിലും വേണ്ടേയെന്ന ചോദ്യമാണ് ഉള്ളിലുയരുന്നതെങ്കില് അത് തെറ്റാണ്, സന്തോഷിക്കാനുള്ള വഴികള് നമ്മള് തന്നെ കണ്ടെത്തണം, അത് മറ്റാരെങ്കിലും മുന്നില് കൊണ്ടുവന്നു തരുമെന്ന് കരുതി കാത്തിരിക്കുന്നത് വിഡ്ഢിത്തമാണ്. എല്ലാസമയത്തും ആശങ്കയും സങ്കടവും കൊണ്ട് നടന്നാല് പൊതുവേ തിരക്കേറിയ ഈ ജീവിതം ഒട്ടും സുഖകരമല്ലാതാവും.
ആദ്യം ഒരു ഹോബി കണ്ടെത്തുക
നമ്മള് സന്തോഷത്തോടെയിരിക്കുമെന്ന ഉറച്ചതീരുമാനമാണ് ആദ്യം വേണ്ടത്. പിന്നെ ഒരു വിനോദം കണ്ടുപിടിക്കാം അതായത് ഹോബി, ഒഴിവുവേളകളിലെല്ലാം നിങ്ങള്ക്ക് സ്വയം എക്സ്പ്ലോര് ചെയ്യാം, എന്തിലാണ് സ്വന്തം താല്പര്യമെന്ന് കണ്ടെത്തണം, അത് ചിലപ്പോള് വായനയാവാം, പെയിന്റിങാവാം എഴുത്താവാം പാചകമാകാം. എന്തുമാകട്ടെ അത് ചെയ്യുമ്പോള് സന്തോഷം തോന്നുന്നുവെങ്കില് അതുതന്നെയാണ് നിങ്ങളുടെ ഹോബി.
ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുക
സൗഹൃദങ്ങള് എന്നും നല്ല മരുന്നാണ്, സ്വന്തം പ്രശ്നങ്ങള് ഉള്ളുതുറന്ന് ആരോടെങ്കിലും പറഞ്ഞാല്ത്തന്നെ പലരുടെയും ഉള്ളിലെ ഭാരം കുറയും. ഇതിനായി നമ്മള് സമീപിക്കുന്നവര് യഥാര്ത്ഥത്തി സുഹൃത്തുക്കളാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില് അത് കൂടുതല് ദോഷം ചെയ്യും.
ജോലിസ്ഥലത്തോ, അയല്വീട്ടിലോ എവിടെനിന്നായാലും സുഹൃത്ത് നമ്മളെ മനസ്സിലാക്കുന്നയാളായിരിക്കണം. വീട്ടിലാണെങ്കില് അമ്മയ്ക്കും അച്ഛനും നല്ല സുഹൃത്തായിരിക്കാന് കഴിയും കൂടപ്പിറപ്പുകളെയും ഭര്ത്താവിനെയും ഭാര്യയെയും ഈ പട്ടികയില് ഉള്പ്പെടുത്താം. സുഹൃത്തിനൊപ്പം ഇടക്ക് ഒരു ഔട്ടിങ്, ഷോപ്പിംങ്, ഒരുമിച്ച് ഒരു ചായ അങ്ങനെ ചെറിയ ചെറിയ പരിപാടികളുമാകാം, സ്ഥിരമായ ജീവിതചര്യകളില് നിന്നും ഇത് വലിയ ആശ്വാസം നല്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
