Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്ട്രസ് വാര്‍ധക്യം വേഗത്തിലാക്കും

ഇത് പിന്നീട് വിഷാദമെന്ന രോഗാവസ്ഥവരെ എത്തുകയും ചെയ്യാം. ത്വകിലുണ്ടാകുന്ന പ്രശ്നങ്ങള്‍, നഖങ്ങളിലെ ആരോഗ്യക്കുറവ്, ഭക്ഷണം കഴിയ്ക്കുന്നതിലെ വ്യത്യാസങ്ങള്‍ എന്നിങ്ങനെ സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.
ജോലിയുമായി ബന്ധപ്പെട്ടാണ് ആളുകള്‍ക്ക് ഏറ്റവുമധികം സമ്മര്‍ദ്ദം സഹിക്കേണ്ടിവരാറുള്ളത്, കുടുംബപ്രശ്നങ്ങളും കുറവല്ല. വല്ലാത്ത സ്ട്രസ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ഏറെയും അതിനെ മറികടക്കാന്‍ വഴിയൊന്നും അന്വേഷിക്കാത്തവരാണ്.
എന്നാല്‍ വഴിയന്വേഷിക്കണം, സ്ട്രെസ്സാണെന്നും പറഞ്ഞിരുന്നാല്‍ അകാലത്തില്‍ നിങ്ങള്‍ക്ക് വാര്‍ധ്യക്യവും ബാധിയ്ക്കും, നാല്പതിലെത്തുന്നതിന് മുമ്പേ ശരീരം വാര്‍ധക്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. എന്തിന് അതിനനുവദിക്കണം.
വല്ലാതെ സമ്മര്‍ദ്ദം തോന്നുന്ന സാഹചര്യങ്ങൡ നിന്നും കുറച്ചുനേരം അകന്നുനില്ക്കുക. പിന്നീട് ദിവസവും ഇഷ്ടമുള്ള എന്തെങ്കിലുമൊരുകാര്യം ചെയ്യാന്‍ ശീലിയ്ക്കുക. വായന, സിനിമകാണല്‍, അതൊന്നുമല്ലെങ്കില്‍ യാത്ര, നടത്തം, സുഹൃത്തുക്കളുമൊത്തുള്ള നേരംപോക്കുകള്‍ അങ്ങിനെ വഴികളെത്രയോ ഏറെ കിടക്കുന്നു.
പ്രത്യേകം സൂക്ഷിക്കുക സ്ട്രസ്സ് അകറ്റാന്‍ മദ്യപാനത്തിനും പുകവലിയ്ക്കും പിന്നാലെ പോകാതിരിക്കുക, പിന്നീട് സ്ട്രസ്സിന് പകരം ഈ ദുശ്ശീലങ്ങള്‍ നിങ്ങളെ ഭരിക്കുന്ന അവസ്ഥ വന്നുചേരും.നിരന്തരം സ്ട്രസ് അനുഭവിക്കുന്നവരുടെ ചര്‍മ്മത്തില്‍ അകാലത്തില്‍ ചുളിവുകള്‍ വന്നുചേരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മാത്രമല്ല നഖങ്ങള്‍ പൊട്ടിപ്പോവുക, ഭക്ഷണം കഴിയ്ക്കാന്‍ കഴിയാതിരിക്കുക, ചിലരില്‍ ഭക്ഷണം ആവശ്യത്തിലേറെ കഴിയ്ക്കുന്ന രീതിയും ഉണ്ടാകും, ഇത് പിന്നീട് പൊണ്ണത്തടിയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നു.
ജോലിസ്ഥലത്തായാലും താമസസ്ഥലത്തായാലും ആരോഗ്യകരമായ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുക. സ്വന്തം പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സുഹൃത്ത് ഇല്ലാത്തവര്‍ എത്രയോ പേരാണ്. ഇത്തരമൊരാള്‍ക്ക് ഒരു പരിധിവരെ നമ്മുടെ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ കഴിയും. ഇതിനൊപ്പം നന്നായി വ്യായാമം ചെയ്തു ശീലിയ്ക്കുക, ഇത് സ്ട്രസ് ഹോര്മ്മോണായ കോര്‍ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
