Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഭര്ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്

ഒട്ടും സൗഹൃദഭാവം കാണിയ്ക്കാത്തവരും ആരോടും മിണ്ടാനും പറയാനും സമ്മതിക്കാത്തവരുമായ ഭര്ത്താക്കന്മാരുടെ ഭാര്യമാരില്‍ ഭൂരിഭാഗം പേരും വിഷാദരോഗ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നവരായിരിക്കുമെന്ന് ഒരു പുതിയ പഠനത്തിലാണ് കണ്ടെത്തിയത്.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തുമായി ചേര്‍ന്ന് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിനായി നടത്തിയ അന്വേഷണത്തില്‍ അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 10ശതമാനവും വിഷാദ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വിഷാദരോഗലക്ഷണങ്ങള്‍ കാണിയ്ക്കുന്ന സ്ത്രീകളില്‍ വിവാഹിതരായവരുടെയെല്ലാം അവസ്ഥ ഏതാണ്ട് സമാനമായിരുന്നു. ഭൂരിഭാഗം പേരുടെയും ഭര്ത്താക്കന്മാര് നല്ല അസ്സല് ജയിന്വാര്ഡന്മാരുടെ സ്വഭാവം കാണിക്കുന്നവരാണെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ക്രിസ്റ്റീന്‍ പ്രൗള്‍ക്സ് പറയുന്നു.
ഭാര്യമാരില്‍ വിഷാദരോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് പ്രധാന കാരണക്കാര്‍ ഭര്ത്താക്കന്മാര് തന്നെയാണ്. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഇത്തരക്കാരുടെ ഭാര്യമാരില്‍ വിഷാദരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. ഇവര്‍ക്കുള്ള ഏറ്റവും നല്ല ഔഷധം ഭര്ത്താക്കന്മാരുടെ പെരുമാറ്റം തന്നെയാണ്. ഇത്തരം ഗൗരവക്കൂടുതലുള്ള ആര്ക്കുരുടെ ജീവിതം മെല്ലെമെല്ലെ പൂര്ണപരാജയത്തിലെത്തുകയാണ് പതിവ്- ക്രിസ്റ്റീന്‍ പറയുന്നു.
ഏത് സമയവും വിമര്‍ശിയ്ക്കുകയും ശാസിയ്ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഭര്ത്താക്കന്മാരെ ഒരു ഭാര്യയും ഏറെനാള്‍ സഹിയ്ക്കില്ല, ചിലര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ചിലര്‍ ഇതിനോട് പ്രതികരിക്കാന്‍ കഴിയാതെ പതിയെ വിഷാദത്തിന് അടിമപ്പെടുന്നു- ക്രിസ്റ്റീന്‍ ചൂണ്ടിക്കാട്ടി.
ഇതിന് പഠനവിധേയരാക്കിയ ദമ്പതിമാരുടെ വീട്ടിലെ സ്വഭാവരീതികള്‍ വീഡിയോ കാമറയില്‍ പകര്‍ത്തി അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. വീഡിയോ ടേപ്പകള്ക്ക് 20മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
