Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചോദിച്ചുപോകും ഇങ്ങനെയുമുണ്ടോ പ്രണയമെന്ന്
കൗമാരക്കാര്‍ക്കിടയിലെ പ്രണയങ്ങള്‍ മിക്കതും ഭ്രാന്തമായ അഭിനിവേശങ്ങളായി മാറുന്നതായി പഠന റിപ്പോര്‍ട്ട്.
ബാസലിലെ സൈക്യാട്രിക് യൂണിവേഴ്സിറ്റി ക്ലിനിക്കിലെ സെര്‍ജി ബ്രന്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മനശ്ശാസ്ത്രജ്ഞര് നടത്തിയ പഠനത്തിലാണ് കൗമാരക്കാര്‍ക്കിടയില്‍ പ്രണയമെന്ന വികാരം ഭ്രാന്തമായി മാറുന്നതായി കണ്ടെത്തിയത്.
17വയസ്സിനോടടുത്തുള്ള 113 കുട്ടികളില്‍ നിന്നും ചോദ്യാവലിയിലൂടെയാണ് ശാസ്ത്രജ്ഞര്‍ പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ സ്വഭാവം, മാനസികാവസ്ഥ, ഉറക്കത്തിലെ പ്രത്യേകതകള്‍, പ്രണയം എന്നിവയെല്ലാം ഉള്‍പ്പെട്ട ചോദ്യങ്ങള്‍ നല്‍കിയിരുന്നു.
ഇതില്‍ പങ്കെടുത്ത 65 പേരും അടുത്തകാലത്തില്‍ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. ഇവരിലെല്ലാം തന്നെ ഹൈപ്പോമാനിയയ്ക്ക് സമാനമായ സ്വഭാവസവിശേഷതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചിലരില്‍ ഈ രോഗാവസ്ഥയുടെ ഏറ്റവും മാരകമായ അവസ്ഥയും കണ്ടെത്തിയിട്ടുണ്ട്.
ഇവരില്‍ പലര്‍ക്കും രാത്രി ഉറക്കം കുറവാണെന്നും പലരും പ്രണയത്തില്‍ ഭ്രാന്തമായ ആവേശമോ അടിമത്തമോ സൂക്ഷിയ്ക്കുന്നവരാണെന്നും കണ്ടെത്തി. പഠനവിധേയരാക്കിയവരില്‍ മുപ്പത് ശതമാനം പേര്‍മാത്രമാണ് പ്രണയബന്ധങ്ങള്‍ ഇല്ലാത്തവരായുളളത്.
പ്രണയബന്ധമുള്ള അറുപത് ശതമാനം പേരും ബാക്കി മുപ്പത് ശതമാനം പേരെ അപേക്ഷിച്ച് ആവശ്യത്തിലേറെ പണം ചെലവാക്കുന്നവരുമാണ്.
പക്ഷേ പ്രണയബന്ധങ്ങളുള്ള കൗമാരക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സര്‍ഗ്ഗശേഷിയും ജീവിതത്തോടുള്ള ഇച്ഛാശക്തിയും കൂടുതലാണെന്നതാണ് ഇതിന്റെ മറ്റൊരു വശം. പക്ഷേ ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇവരുടെ സ്വഭാവങ്ങള്‍ ദുര്‍ഘടം പിടിച്ചതായി മാറുകയും ചെയ്യുന്നുണ്ട്- പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
