Latest Updates
-
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
നാരങ്ങവെള്ളം സ്ഥിരമാക്കാം: ആരോഗ്യകരമായി കുറയ്ക്കാം തടി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ വെള്ളം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലത്താകട്ടെ മധുരം നിറഞ്ഞ പാക്കറ്റ് ജ്യൂസുകളും മറ്റും പലരും ധാരാളം കഴിക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പലപ്പോഴും നാരങ്ങ വെള്ളം. ദാഹം ശമിപ്പിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യം മികച്ചതാക്കുന്ന പല ഗുണങ്ങളും നാരങ്ങ വെള്ളത്തിലൂടെ ലഭിക്കുന്നു.
ആരോഗ്യത്തെ മികച്ചതാക്കുന്ന ഗുണങ്ങള്‍ക്കൊപ്പം തന്നെ തടി കുറയ്ക്കുന്ന കാര്യത്തിലും നാരങ്ങ വെള്ളം സഹായിക്കും. അത് മാത്രമല്ല നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ദിവസവും ഒരു തവണയെങ്കിലും നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. ഇത് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. എന്തുകൊണ്ടാണ് നാരങ്ങ വെള്ളം ആരോഗ്യത്തിന് സഹായിക്കുന്നത് എന്തുകൊണ്ടാണ് എല്ലാ ദിവസവും കുടിക്കണം എന്ന് പറയുന്നതെന്ന് നോക്കാം.

എന്തുകൊണ്ട് നാരങ്ങ വെള്ളം?
ആരോഗ്യ സംരക്ഷണത്തിന് എന്തുകൊണ്ടാണ് നാരങ്ങ വെള്ളം സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും നാരങ്ങ വെള്ളം എന്നത് പോഷകസമൃദ്ധമായ ഒരു പാനീയമാണ്. അത് മാത്രമല്ല ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, ഫൊളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്കുന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ ഈ മിശ്രിതം മികച്ചതാണ്. എന്തൊക്കെ ഗുണങ്ങളാണ് നാരങ്ങ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്നത് എന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് നാരങ്ങ വെള്ളം. ഇത് പക്ഷേ ഭക്ഷമത്തിന് മുന്‍പ് കുടിക്കുന്നതാണ് നല്ല്ത്. അത് വഴി ശരീരത്തിനുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. വിശപ്പിനെ കുറയ്ക്കുന്നതിനും ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ഏറ്റവും മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് നാരങ്ങ വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃക്കയിലെ കല്ലുകള്‍ക്ക് പരിഹാരം
വൃക്കയിലെ കല്ലുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നാരങ്ങ വെള്ളം. കാരണം ഇതിലുള്ള സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകള്‍ ഉണ്ടാവുന്നതിനെ തടയുന്നു. അത് മാത്രമല്ല ഇത് മൂത്രത്തിന്റെ അമ്ലത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചെറിയ കല്ലുകളെ അലിയിച്ച് കളയുന്നതില്‍ എന്തുകൊണ്ടും മികച്ചതാണ് നാരങ്ങ വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു
ദഹനാരോഗ്ത്തിന് വളരെയധികം സഹായിക്കുന്നതാണ് നാരങ്ങ വെള്ളം. ഇത് പെട്ടെന്ന് ദഹനത്തിന് സഹായിക്കും. കൂടാതെ ദഹനരസ ഉത്പാദനത്തിന് വളരെയധികം സഹായിക്കുന്നതാണ് നാരങ്ങ നീര്. ഇത് ആഹാരം പെട്ടെന്ന് ദഹിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ നെഞ്ചെരിച്ചില്‍, പുളിച്ച് തികട്ടല്‍ എന്നിവക്ക് പരിഹാരം കാണുന്നതിനും ദഹനാരോഗ്യത്തിനും സഹായിക്കും. മലബന്ധത്തെ പൂര്‍ണമായും സഹായിക്കുന്നതാണ് നാരങ്ങ വെള്ളം എന്നതും ശ്രദ്ധേയമാണ്.
പല്ലുകളുടെ ആരോഗ്യത്തിന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും നാരങ്ങ വെള്ളം. ഇത് പല്ലുകള്‍ക്ക് ഉണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു നാരങ്ങ വെള്ളം. ഇത് നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.
ആന്റിഓക്സിഡന്റുകള്‍ ധാരാളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആന്റി ഓക്സിഡന്റുകള്‍ അനിവാര്യമാണ്. ഇതില്‍ ധാരാളം സിട്രസ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് നാരങ്ങ വെള്ളം. കാരണം ഇത് ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് നാരങ്ങ വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട.
എപ്രകാരം തയ്യാറാക്കാം?
എപ്രകാരം നാരങ്ങ വെള്ളം തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ് തണുത്തതോ ചൂടുള്ളതോ ആയ വെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞ് മധുരം ചേര്‍ക്കാതെ തയ്യാറാക്കേണ്ടതാണ്. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് പുതിന ഇലകള്‍, തേന്‍, മേപ്പിള്‍ സിറപ്പ്, കുക്കുമ്പര്‍, കറുവാപ്പട്ട, അല്പം ഉപ്പ്, കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് രുചിയും ആരോഗ്യവും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications