Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ഏറ്റവും സൂപ്പര്‍ ബ്രേക്ക്ഫാസ്റ്റ് : ഉയര്‍ന്ന പ്രമേഹവും ബിപിയും കുറക്കും, അഴകളവ് നിശ്ചയം
ബ്രേക്ക്ഫാസ്റ്റ് എന്നത് ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ചിലരെങ്കിലും ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തില്‍ അല്പം പുറകോട്ട് നില്ക്കുന്നു. എല്ലാ ദിവസവും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് മടുത്തവര്‍ക്ക് ഒരു പുതിയ ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് അവില് കൊണ്ട് തയ്യാറാക്കാവുന്ന പോഹ. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഈ വിഭവം നല്കുന്നു. പോഹ കഴിക്കുന്നത് ഒരു ദിവസത്തെ ഊര്‍ജ്ജത്തെ നിങ്ങളില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ കുറഞ്ഞ അളവില്‍ മാത്രമാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. കൂടാതെ ഗ്ലൈസെമിക് ഇന്‍ഡക്സും കുറവാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്, എങ്ങനെ പോഹ തയ്യാറാക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അനിവാര്യമാണ്. ഇതില്‍ 70%ത്തോളം ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും 30% കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് മികച്ച ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പോഹ മികച്ചത് തന്നെയാണ്.
ഇരുമ്പിന്റെ ഉറവിടം
അയേണിന്റെ അളവ് വളരെയധികം കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഇരുമ്പിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുന്നത് നിങ്ങളില്‍ അനീമിയ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.. ഇത് ഗര്‍ഭകാലത്ത് കഴിക്കുന്നത് അനീമിയ പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പോഹ തയ്യാറാക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന നാരങ്ങ നീരിന്റെ അളവ് കൂടി നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ സി നല്‍കുന്നതിനും സഹായിക്കുന്നു.

ദഹനം എളുപ്പം
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പലരും അനുഭവിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും വയറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പോഹ കഴിക്കാവുന്നതാണ്. ഇത് ദഹനേന്ദ്രിയത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ ശരീരവണ്ണത്തെ കുറക്കുന്നതിനും ശരീരത്തിനെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം ആവശ്യത്തിന് പച്ചക്കറികളും മറ്റും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.
പ്രോബയോട്ടിക് ഗുണങ്ങള്‍
അരിയില്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ സത്യമാണ്. അരിയില്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ പോഹയായി മാറുമ്പോള്‍ ലഭിക്കുന്നു. ഇവ പലപ്പോഴും പ്രോട്ടീനുകളുടെയും കാര്‍ബോഹൈഡ്രേറ്റുകളുടെയും മെറ്റബോളിസത്തിന്റെ ഫലമായുണ്ടാകുന്ന നല്ല ബാക്ടീരിയകളെ നിലനിര്‍ത്തുകയും അവ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകുയം ചെയ്യുന്നു.
കലോറിയില്‍ കുറവ്
പല ഭക്ഷണങ്ങളും നാം കഴിക്കുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് കലോറി കൂടുതലാണ് എന്നതാണ്. എന്നാല്‍ കലോറി വളരെ കുറഞ്ഞ അളവിലുള്ള ഒന്നാണ പോഹ എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളെ കൂടുതല്‍ സമയം വയറ് നിറഞ്ഞതാക്കി മാറ്റുന്നു. ഇതോടൊപ്പം വറുത്ത നിലക്കടലയും ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മൊത്തത്തില്‍ ഗുണം നല്കുന്നു. അതുകൊണ്ട് ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് പോഹ.

രക്തസമ്മര്‍ദ്ദവും പ്രമേഹവും
ഇന്നത്തെ കാലത്തിന്റെ സംഭാവനകളാണ് രക്തസമ്മര്‍ദ്ദവും ബിപിയും. അതിന് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തെ ആശ്രയിക്കാവുന്നതാണ്. പോഹ ഇത്തരത്തില്‍ ഒന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു, കൂടാതെ അമിത രക്തസമ്മര്‍ദ്ദം എന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്ഥിരമായി പോഹ കഴിക്കാവുന്നതാണ്.
തയ്യാറാക്കുന്നത് എങ്ങനെ?
അവല്- അരക്കപ്പ്
വെള്ളം - പാകത്തിന്
ഉരുളക്കിഴങ്ങ്- 1
ഗ്രീന്‍പീസ്- മൂന്ന് നാല് സ്പൂണ്‍
കടുകെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
നിലക്കടല - അല്പം
കറിവേപ്പില- രണ്ട് തണ്ട്
കടുക്- ആവശ്യത്തിന്
സവാള പൊടിയായി അരിഞ്ഞത്- കാല്‍ക്കപ്പ്
പച്ചമുളക്- 1
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- അല്പം
നാരങ്ങ നീര്- അര ടീസ്പൂണ്‍
മല്ലിയില- കാല്‍ക്കപ്പ്
പോഹ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ അവില് വൃത്തിയായി കഴുകി മാറ്റി വെക്കുക.. ഇതിലെ വെള്ളം മുഴുവനായി പോവുന്ന തരത്തില്‍ വേണം മാറ്റി വെക്കുന്നതിന്. ശേഷം ഉരുളക്കിഴങ്ങും ഗ്രീന്‍ പീസും വേവിച്ചെടുക്കണം. പിന്നീട് ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ച് അതിലേക്ക് നിലക്കടല വറുത്ത് കോരി എടുക്കണം. അതിന് ശേഷം അതിലേക്ക് സവാളയും പച്ചമുളകും വഴറ്റിയെടുക്കണം. പിന്നീട് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. പിന്നീട് വേവിച്ച് മാറ്റി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഗ്രീന്‍ പീസും കൂടി മിക്സ് ചെയ്യാം. പിന്നീട് അതിലേക്ക് അവില് ചേര്‍ത്ത് മല്ലിയില ചെറുതായി അരിഞ്ഞ് ചേര്‍ത്ത് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ചെറുതായി ചൂടാക്കി ഓഫ് ചെയ്യാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











