Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
യൂറിക് ആസിഡ് എത്ര കൂടിയാലും അപകടമില്ലാതെ കുറക്കാന്‍ 5 യോഗാസനം
യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ്. അന്താരാഷ്ട്ര യോഗ ദിനത്തില്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാം. അതില്‍ യോഗയിലൂടെ എപ്രകാരം യൂറിക് ആസിഡ് കുറക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പല ആരോഗ്യ പ്രശ്‌നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതാണ് യോഗ. അതുപോലെ തന്നെയാണ് യൂറിക് ആസിഡിന്റെ കാര്യവും. യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കും എന്നതില്‍ സംശയം വേണ്ട. ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്.
രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. ഇത് പിന്നീട് സന്ധിവാതം പോലുള്ള പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. കിഡ്‌നിസ്റ്റോണ്‍ എന്ന അവസ്ഥയിലേക്കും സ്‌ട്രോക്ക്, ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ യോഗാസനത്തിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഏതൊക്കെയാണ് ഇത്തരത്തിലുള്ള യോഗാസനങ്ങള്‍ എന്ന് നമുക്ക് നോക്കാം.

യോഗയും യൂറിക് ആസിഡും
യോഗയും യൂറിക് ആസിഡും തമ്മിലുള്ള ബന്ധം എന്താണെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ആരോഗ്യത്തിന്റെ പൊതുവായ ക്ഷേമത്തിന് വേണ്ടി യോഗ മികച്ചതാണെന്ന് നമുക്കറിയാം. എന്നാല്‍ യൂറിക് ആസിഡ് മൂലമുണ്ടാവുന്ന പല രോഗാവസ്ഥകളേയും സന്ധിവാതമുള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ യോഗ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദത്തിന്റെ അളവ് കുറക്കുകയും ചെയ്യുന്നു. വേദനയും വീക്കവും കുറക്കുന്നതിനും യോഗാസനങ്ങള്‍ സഹായിക്കുന്നു.
അധോ മുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായി മാറുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ശരീരത്തിനാകെ മൊത്തത്തില്‍ ഗുണങ്ങള്‍ നല്‍കുന്നു ഈ ആസനം. നിങ്ങളുടെ നട്ടെല്ല് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ സ്‌ട്രെച്ച് നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന് നല്ല ഉറപ്പും നല്‍കുന്നു. യൂറിക് ആസിഡ് പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ സ്ഥിരമായി ഈ ആസനം ചെയ്യാം.

വീരഭദ്രാസനം
വീരഭദ്രാസനം ചെയ്യുന്നതിലൂടെയും നിങ്ങള്‍ക്ക് യൂറിക് ആസിഡ് പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി സ്ഥിരമായി അല്‍പ സമയം മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കുക. ഈ ആസനം ചെയ്യുന്നതിലൂടെ അത് ശരീരത്തിനും കാലുകള്‍ക്കും ഇടുപ്പിനും ഗുണം നല്‍കുന്നു. കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും വീരഭദ്രാസനം നിങ്ങളെ സഹായിക്കുന്നു.
സേതുബന്ധാസനം
സേതുബന്ധാസനം ചെയ്യുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളില്‍ ആരോഗ്യവും മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നെഞ്ച്, നട്ടെല്ല്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ നല്ല സ്‌ട്രെച്ചും നല്‍കുന്നതിന് സഹായിക്കുന്നു. യൂറിക് ആസിഡ് മൂലമുണ്ടാവുന്ന സന്ധി വേദന പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു സേതുബന്ധാസനം. എല്ലാ വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് നല്‍കുന്നതിന് സേതുബന്ധാസനം സഹായിക്കുന്നു.
ഉസ്ത്രാസനം
ഉസ്ത്രാസനം ചെയ്യുന്നതിന്റെ ഫലമായും നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത് ശരീരത്തിന് മാത്രമല്ല മാനസികമായും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ മുന്‍ഭാഗത്ത് മാത്രമല്ല നിതംബം, തുടകള്‍, പിന്‍ഭാഗം എന്നിവയെ എല്ലാം ശക്തിപ്പെടുത്തുന്നതിന് ക്യാമല്‍ പോസ് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. യൂറിക് ആസിഡ് എന്ന പ്രശ്‌നത്തെ നിയന്ത്രണത്തില്‍ വരുത്തുന്നതിന് മികച്ചതാണ്.

ശവാസനം
ശവാസനം പൊതുവേ നിസ്സാരമെങ്കിലും ഇത് നല്‍കുന്ന ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ പലര്‍ക്കും തര്‍ക്കമില്ല. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ശവാസനം നിങ്ങള്‍ക്ക് നല്‍കുന്നത്. ഏത് യോഗാസനത്തിന് അവസാനവും വിശ്രമിക്കുന്നതിനുള്ള പോസായാണ് ഇത് കണക്കാക്കുന്നത് എങ്കിലും സമ്മര്‍ദ്ദം ശരീരത്തിനും മനസ്സിനും പൂര്‍ണമായും ഇല്ലാതാക്കുന്ന പോസ് ആണ് ഇത്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തന്നെയാണ് ശവാസനം..
ശ്വസന യോഗ
സന്ധിവാതവും അതിന്റെ കാരണക്കാരനായ യൂറിക് ആസിഡും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില ശ്വസന വ്യായാമങ്ങളും പരിശീലിക്കാവുന്നതാണ്. അതില്‍ വരുന്നതാണ് കപാലഭാതി പ്രാണായാമം. ഇത് സ്ഥിരമായി ചെയ്യുന്നവരില്‍ യൂറിക് ആസിഡ് ലക്ഷണങ്ങള്‍ ലഘൂകരിക്കപ്പെടുന്നു. കൂടാതെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഓക്‌സിജനും രക്തപ്രവാഹവും വര്‍ദ്ധിപ്പിക്കുന്നതിനും ഈ ആഴത്തിലുള്ള ശ്വസന വ്യായാമം സഹായിക്കുന്നു.
നാഡി ശോധന പ്രാണായാമം
നാഡി ശോധന പ്രാണായാമത്തില്‍ നമ്മുടെ ശരീരത്തിലെ എല്ലാ നാഡികളും ഉത്തേജിക്കപ്പെടുന്നു. ഒരു നാസാരന്ധ്രത്തിലൂടെ ശ്വസിക്കുകയും മറ്റൊരു നാസാരന്ധ്രത്തിലൂടെ നിശ്വസിക്കുകയും ചെയ്യുന്നതാണ് ഇത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിനും സന്ധിവാതം, യൂറിക് ആസിഡ് എന്നീ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലും യോഗ ചെയ്യുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു എന്നതില്‍ ഒട്ടും സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












