International Yoga Day: സ്വയം ഓര്‍ക്കണം സ്വന്തം ആരോഗ്യം: യോഗയിലൂടെ സ്ത്രീകള്‍ക്ക് സ്വന്തം ഇതെല്ലാം- അശ്വനി

International Yoga Day 2025: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം, ഈ ദിനത്തില്‍ ശാരീരികവും മാനസികവുമായി യോഗ നമുക്ക് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് നാമെല്ലാവരും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഈ വര്‍ഷത്തെ യോഗദിനത്തിന്റെ പ്രമേയം എന്ന് പറയുന്നത് 'ഒരു ഭൂമിക്ക് ഒരു യോഗ, ഒരു ആരോഗ്യം' എന്നതാണ് . ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് ആരോഗ്യത്തിന് വേണ്ടി യോഗയെ ആശ്രയിക്കുന്നതും യോഗയിലേക്ക് അടുക്കുന്നതും. സാധാരണ ഒരു വ്യായാമം പോലെയല്ല യോഗ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഒരു ആസനം അല്ലെങ്കില്‍ ഒരു ശ്വസനം നിങ്ങളുടേ ആരോഗ്യത്തേയും അതുപോലെ തന്നെ ചുറ്റുമുള്ള ലോകത്തേയും എപ്രകാരമാണ് മാറ്റുന്നതെന്ന് പോലും നമുക്ക് പറയാന്‍ സാധിക്കുകയില്ല.

ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്നതിന് വേണ്ടി യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍, കാരണം പലപ്പോഴും സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ടത് പോലെ ശ്രദ്ധ ചെലുത്തണം എന്നില്ല. എന്നാല്‍ ഇന്ന് മുതല്‍ അതിന് മാറ്റം വരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച ഏക യോഗ വിദ്യാലയ കേന്ദ്രം സ്ഥാപകയായ യോഗിനി അശ്വനി സുന്ദരേശന്‍ മലയാളം ബോള്‍ഡ്‌സ്‌കൈയോട് സംസാരിക്കുന്നു.

International Yoga Day 2025 Yogini Aswini

സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും യോഗയും?
സ്ത്രീകളില്‍ ഇന്നത്തെ കാലത്ത് കൂടിവരുന്ന ഒരു അവസ്ഥയാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി യോഗ എത്രത്തോളം സഹായിക്കുന്നു എന്നത് നമുക്ക് നോക്കാം. യോഗ ചെയ്യുന്നതിലൂടെ നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു. അതുപോലെ തന്നെ യോഗ ചെയ്യുന്നതിലൂടെ തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ കൃത്യമാവുന്നതിനും സാധിക്കുന്നു. അത് മാത്രമല്ല പ്രത്യുത്പാദന ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് യോഗ. സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണിനെ കുറയ്ക്കുന്നതിനും എല്ലാം യോഗ സഹായിക്കുന്നു. കൃത്യമായി ആസനങ്ങളും പ്രാണായാമവും ചെയ്യുന്നതിന് വഴി ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുന്നു.

PCOS പോലുള്ള പ്രശ്നങ്ങളുള്ളവരില്‍ യോഗ?
പിസിഓഎസ് പോലുള്ള പ്രതിസന്ധികള്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം അനുഭവിക്കുന്നുണ്ട്. അതിന് പ്രതിരോധം തീര്‍ക്കാന്‍ യോഗ വളരെയധികം സഹായിക്കുന്നു. കാരണം ഇത് സംഭവിക്കുന്നത് പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മൂലമാണ്‌. യോഗ സ്ഥിരമായി ചെയ്യുന്ന സ്ത്രീകളില്‍ ഹോര്‍
മോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതോടൊപ്പം തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതെല്ലാം തന്നെ സ്ഥിരമായി ചെയ്യുന്നതിലൂടെയും നല്ലൊരു രീതിയിലുള്ള ഡയറ്റിലൂടേയും എല്ലാം പ്രതിരോധം തീര്‍ക്കുന്നു. അത് മാത്രമല്ല പിസിഓഎസ് പോലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്ന സ്ത്രീകളില്‍ പലപ്പോഴും ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യതയുണ്ട്. അതിനെ കൃത്യമാക്കുന്നതിനെല്ലാം നിങ്ങള്‍ക്ക് യോഗ സഹായകമാണ്.

International Yoga Day 2025 Yogini Aswini

ആര്‍ത്തവ പ്രശ്നങ്ങളെ പരിഹരിക്കാന്‍ യോഗ?
സ്ത്രീകളില്‍ ഉണ്ടാവുന്ന ആര്‍ത്തവ പ്രശ്‌നങ്ങളുടെ കാരണങ്ങളില്‍ വിസ്മരിക്കാനാവാത്തതാണ് പലപ്പോഴും ഹോര്‍മോണല്‍ പ്രതിസന്ധികള്‍. അതിന് പരിഹാരം കാണുന്നതിന് യോഗ സഹായിക്കുന്നത് വഴി നിങ്ങളുടെ ആര്‍ത്തവ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ ചില പ്രത്യേക ആസനങ്ങള്‍ ചെയ്യുന്നത് വഴി നമ്മുടെ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാവുന്നു. ഇത് വഴി നിങ്ങള്‍ക്ക് അര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കും. അത് മാത്രമല്ല ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ഇത് വഴി കഴിയും.

ആര്‍ത്തവ സമയം സ്ത്രീകളിലെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍?
ആര്‍ത്തവ സമയം സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിന് വേണ്ടി ചെറിയ ചെറിയ ലളിതമായ ആസനങ്ങള്‍ ചെയ്യാവുന്നതാണ്. അതില്‍ ബദ്ധകോണാസനം, വിപരീത കരണി, ബാലാസനം തുടങ്ങിയവ ചെയ്യാവുന്നതാണ്. ഇത് ആ സമയത്തുണ്ടാവുന്ന വേദനയും മാനസികമായുണ്ടാവുന്ന അസ്വസ്ഥതകളും പ്രതിരോധിക്കാന്‍ സഹായിക്കും.

International Yoga Day 2025 Yogini Aswini

സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്ന ആസനം?
സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ആസനങ്ങള്‍ യോഗയിലുണ്ട്. പലപ്പോഴും അരക്കെട്ട് വികസിക്കാന്‍, ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനായി, പ്രസവ ശേഷം പുറകിലുള്ള പേശികള്‍ക്ക് ബലം നല്‍കുന്നതിന് വേണ്ടിയുള്ള ആസനങ്ങള്‍ തുടങ്ങിയവ. ബദ്ധകോണാസനം, സേതുബന്ധാസനം, ഭുജംഗാസനം, മാര്‍ജാര്യാസനം, തുടങ്ങിയവ സ്ത്രീകള്‍ക്ക് ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Take a Poll

ഗര്‍ഭകാലം സ്ത്രീകള്‍ക്ക് സുരക്ഷിതമായി ചെയ്യാവുന്നവ?
ഗര്‍ഭകാലത്ത് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ യോഗ വളരെ സുരക്ഷിതമാണ്. എന്നാല്‍ എന്ത് ചെയ്യുന്നതിന് മുന്‍പും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. എന്ന് മാത്രമല്ല നല്ലൊരു വിദഗ്ധന്റെ അടുത്ത് നിന്ന് മാത്രമേ ഈ സമയം യോഗ പരിശീലിക്കാന്‍ പാടുകയുള്ളൂ. അത് കൂടാതെ യൂട്യൂബ് വിഡിയോകളും മറ്റും കണ്ട് ചെയ്യുന്നത് വളരെയധികം അപകടം വരുത്തി വെക്കും. കൃത്യമായി യോഗാചാര്യന്റെ സഹായത്തോടെ മാത്രമേ ഈ സമയം യോഗ ചെയ്യാവൂ. കാരണം ഓരോരുത്തരിലും ഗര്‍ഭകാലവും അസ്വസ്ഥതകളും ഓരോ തരത്തിലായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധ വേണം. ഈ സമയം യോഗ ചെയ്യുന്നത് വഴി ഗര്‍ഭകാലത്തുണ്ടാവുന്ന മാനസികമായ ഏറ്റക്കുറച്ചിലുകള്‍ക്ക് പരിഹാരം കാണുന്നതിനും മൊത്തത്തില്‍ ആരോഗ്യത്തിനും സഹായിക്കുന്നു.

International Yoga Day 2025 Yogini Aswini

പ്രസവ ശേഷം സ്ത്രീകളുടെ ആരോഗ്യം?
പ്രസവ ശേഷം സ്ത്രീകളില്‍ വയറിലേയും പുറം ഭാഗത്തേയും മസിലുകളുടെ ശക്തി ക്ഷയിക്കുന്നു. അതുപോലെ തന്നെ മാനസികമായും വളരെയധികം പ്രതിസന്ധികള്‍ അമ്മമാര്‍ അനുഭവിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ആസനങ്ങളാണ് ചെയ്യേണ്ടത്. അതില്‍ സേതുബന്ധാസനം, അതിലുള്ള വൈവിധ്യങ്ങള്‍, ബദ്ധകോണാസനം, മാലാസനം, താടാസനം തുടങ്ങിയവയെല്ലാം സഹായിക്കുന്നു.

പ്രസവാനന്തര വിഷാദം പോലുള്ളവയെ പ്രതിരോധിക്കാന്‍?
പ്രസവാനന്തര വിഷാദം പോലുള്ള അവസ്ഥകള്‍ ഇന്നത്തെ കാലത്ത് സ്ഥിരമായി നാം കേള്‍ക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെയുള്ള മാറ്റങ്ങള്‍ക്കും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നാഡി ശോധന, ഭ്രമരിപ്രാണായാമം എന്നിവ വളരെയധികം സഹായിക്കുന്നതാണ്. ഇത് നമ്മുടെ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുകയും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ വിപരീത കരണി, ബാലാസനം, ശശങ്കാസനം തുടങ്ങിയവയെല്ലാം ചെയ്യാവുന്നതാണ്.

X
Desktop Bottom Promotion