Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
International Yoga Day 2025: ശ്വാസകോശത്തിന്റെ കാര്യക്ഷമതയ്ക്ക് 6 യോഗാസനം സ്ഥിരമാക്കൂ
International Yoga Day 2025: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി അധികം സമയമില്ല. ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നത് തന്നെയാണ് ഓരോ വര്‍ഷത്തേയും യോഗ ദിനം നമ്മളെ ഓര്പ്പിപ്പിക്കുന്നത്. ശാരീരികമായും മാനസികമായും ആരോഗ്യവും കരുത്തും നല്കുന്ന വളരെ ലളിതമായ വ്യായാമമുറകളാണ് യോഗ എന്ന് പറയുന്നത്. അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് യോഗ ചെയ്യുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ശ്വാസ കോശത്തിന്റെ ആരോഗ്യവും കഴിവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണ് ശ്വാസകോശ ആരോഗ്യത്തിനായി സഹായിക്കുന്ന യോഗാസനങ്ങള്‍ എന്ന് നോക്കാം.

ഭുജംഗാസനം (കോബ്ര പോസ്)
ഭുജംഗാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ കരുത്തിനെ വളരെയധികം സഹായിക്കുന്നു. കൂടാതെ നെഞ്ചും ശ്വാസകോശവും തുറക്കാന്‍ സഹായിക്കുന്നതോടൊപ്പം ഓക്സിജന്‍ ആഗിരണത്തിനും സഹായിക്കുന്നു. ശ്വസന സംബന്ധമായുണ്ടാവുന്ന പല ബുദ്ധിമുട്ടുകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം സഹായിക്കുന്നതാണ് ഭുജംഗാസനം.
അര്‍ദ്ധ മത്സ്യേന്ദ്രാസനം (ഹാഫ് സ്പൈനല്‍ ട്വിസ്റ്റ്)
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി പലരും ശീലിക്കുന്നതാണ് അര്‍ദ്ധ മത്സ്യേന്ദ്രാസനം. കാരണം ഇത് ശ്വാസകോശത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ഊര്‍ജ്ജം നിറയ്ക്കുന്നതിനും സഹായിക്കുന്നു. നെഞ്ചിലുണ്ടാവുന്ന വീക്കം കുറയ്ക്കുന്നതോടൊപ്പം തന്നെ ശ്വസനാരോഗ്യം മികച്ചതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്നതാണ് അര്‍ദ്ധ മത്സ്യേന്ദ്രാസനം എന്ന കാര്യത്തില്‍ സംശയം വേണ്ട.

മത്സ്യാസനം (മത്സ്യ പോസ്)
മത്സ്യാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി വര്‍ദ്ധിക്കുന്നു. മാത്രമല്ല ഇത് ശ്വാസകോശത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പല വിധത്തിലുണ്ടാവുന്ന അണുബാധകളെ പ്രതിരോധിച്ച് അത് വഴി രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിനും മത്സ്യാസനം സഹായിക്കുന്നു. സ്ഥിരമായി ഈ പോസ് ചെയ്യുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉസ്ത്രാസനം (ഒട്ടക പോസ്)
ഉസ്ത്രാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ നെഞ്ചിന്റെ വികാസം പ്രോത്സാഹിപ്പിക്കുന്നതിനും ശ്വസന പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതിനും ശ്വാസകോശ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും ആരോഗ്യത്തെ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ നടുവിന് വഴക്കം വര്‍ദ്ധിപ്പിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ചെയ്യുന്നു.
താടാസനം (പര്‍വതം പോസ്)
പൂര്‍ണ്ണ ശ്വാസകോശ വികാസത്തെയും ആരോഗ്യത്തേയും സ്വാധീനിക്കുന്നതാണ് എന്തുകൊണ്ടും താടാസനം. ഇത് നിങ്ങളുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരുപോലെ മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തെ സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി താടാസനം ചെയ്യുന്ന വ്യക്തികള്‍ക്ക് അത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. എല്ലാ വിധത്തിലും നിങ്ങളുട ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതാണ് താടാസനം.
സേതു ബന്ധാസനം (ബ്രിഡ്ജ് പോസ്)
ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് എപ്പോഴും സേതുബന്ധാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രകടനത്തെ സഹായിക്കുന്നതാണ് എന്തുകൊണ്ടും സേതുബന്ധാസനം. കൂടാതെ ശരീരത്തിന് നല്ല വഴക്കവും ആരോഗ്യവും നല്‍കുന്നതിനും സഹായിക്കുന്നു ഈ ആസനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
