Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
International Yoga Day 2024: കരള്‍ വീക്കം, പുരുഷ സ്തനങ്ങളിലെ വീക്കം വരെ ലക്ഷണം, 5 യോഗകള്‍ സ്ഥിരമാക്കാം
International Yoga Day 2024: ജൂണ്‍ 21 - അന്താരാഷ്ട്ര യോഗാ ദിനം- കരളിന്റെ ആരോഗ്യം ഇന്നത്തെ കാലത്ത് ഒരു സംസാര വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും നാം ആഗ്രഹിക്കുന്നത് പോലെ നമ്മുടെ ശരീരം വഴങ്ങാതിരിക്കുമ്പോഴാണ് പലരും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ ഈ വരുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിലെങ്കിലും അല്പം ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യുകയോ അല്ലെങ്കില്‍ അതിന് പരിഹാരം കാണുന്നതിനുള്ള യോഗാസനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയോ ചെയ്യാവുന്നതാണ്.
ഇന്നത്തെ കാലത്ത് ഫാറ്റി ലിവര്‍ അഥവാ കരള്‍ വീക്കം പല വിധത്തിലുള്ള ഗുരുതരമായ അവസ്ഥകള്‍ക്കും മരണം വരെ സംഭവിക്കുന്നതിനും കാരണമാകുന്നു. കരളില്‍ അമിതമായ തോതില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ അഥവാ കരള്‍ വീക്കം. ഇതിന്റെ ലക്ഷണങ്ങളില്‍ പലപ്പോഴും മഞ്ഞപ്പിത്തം, ഓക്കാനം, പെട്ടെന്ന് ശരീരഭാരം കുറയുന്നത് അല്ലെങ്കില്‍ വയര്‍ വീര്‍ക്കുന്നത് എല്ലാം കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ പുരുഷന്മാരില് സാധാരണയില്‍ കൂടുതല്‍ വീക്കം സ്തനങ്ങളില്‍ ഉണ്ടാവുന്നതും അല്പം ശ്രദ്ധിക്കണം. മാനസികമായ തളര്‍ച്ചയും ഇതിന്റെ ഫലമായി ഉണ്ടാവും.

രോഗാവസ്ഥ തിരിച്ചറിയാന്‍
വെറും ലക്ഷണങ്ങളിലൂടെ മാത്രം രോഗാവസ്ഥയാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ടതാണ്. അതോടൊപ്പം ചിട്ടയായ ജീവിതവും ശരിയായ ഭക്ഷണക്രമവും വ്യായാമവും രോഗാവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്കുന്നു. യോഗ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ കരള്‍ വീക്കത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു.
ത്രികോണാസാനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ത്രികോണാസനം ചെയ്യുന്നത് വഴി നിങ്ങളുടെ കരളിന്റെ ആരോഗ്യം മികച്ചതാവുന്നു. ഇത് ഫാറ്റി ലിവര്‍ പോലുള്ള അസ്വസ്ഥതകള്‍ക്കെതിരെ ഫലപ്രദമായി പോരാടുന്നു. ഇത് വഴി കാലുകളും കാലുകളിലേയും കൈകളിലേയും പേശികളും ശക്തിപ്പെടുത്തുന്നു. നട്ടെല്ല് തോളുകള്‍, നെഞ്ച് ഇടുപ്പ് എന്നീ ഭാഗങ്ങളില്‍ നല്ല കരുത്തും ആരോഗ്യവും ലഭിക്കുന്നു. ഇത് വഴി കരളിന്റെ ആരോഗ്യവും മികച്ചതാവുന്നു.
ഭുജംഗാസനം
ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഭുജംഗാസനം. ഇത് സ്ഥിരമായി ചെയ്യുന്നവരില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാവുന്നു. നിങ്ങളുടെ നട്ടെല്ലിനും ഇടുപ്പിനും അത് വഴി ആന്തരികാവയവങ്ങള്‍ക്കും നല്ല ആരോഗ്യം നല്‍കുന്നതാണ് ഭുജംഗാസനം. ഇത് നിങ്ങളുടെ തോളുകള്‍ക്കും നെഞ്ചിനും നല്ല സ്ട്രെച്ച് നല്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റ് മാറ്റങ്ങളും നല്കുന്നു. സ്ഥിരമായി അല്പ സമയം ഭുജംഗാസനം ചെയ്യുന്നതിന് വേണ്ടി മാറ്റി വെക്കൂ. കരളിന്റെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാം.
സര്‍പ്പാസനം
നിങ്ങളുടെ വയറിന്റെ ഭാഗത്ത് സമ്മര്‍ദ്ദം ചെലുത്തി ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നതാണ് സര്‍പ്പാസനം. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി ദഹനാരോഗ്യം മെച്ചപ്പെടുകയും വയറുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു. വയറുവേദന, മലബന്ധം, ദഹന പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും സര്‍പ്പാസനം. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു.
ധനുരാസനം
ധനുരാസനം ഇത്തരത്തില്‍ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് വയറിലേയും പുറംഭാഗത്തേയും പേശികള്‍ക്ക് ശക്തി നല്‍കുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. കാലുകളുടെയും കൈകളിലേയും പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അതോടൊപ്പം ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ കരള്‍ സംബന്ധമായ ആരോഗ്യത്തിനും ആന്തരാവയവങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ധനുരാസനം സഹായിക്കുന്നു.
അര്‍ദ്ധ മത്സ്യേന്ദ്രാസനം
അര്‍ദ്ധ മത്സ്യേന്ദ്രാസനം ചെയ്യുന്നത് വഴി നിങ്ങളുടെ കഴുത്തിനും തോളുകള്‍ക്കും ആരോഗ്യവു കരുത്തു വര്‍ദ്ധിക്കുന്നു. നട്ടെല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് അര്‍ദ്ധ മത്സ്യേന്ദ്രാസനം. മികച്ച ദഹനത്തിനും ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം ഈ യോഗ പോസ് ചെയ്യാവുന്നതാണ്. ഇത് വഴി കരള്‍ വീക്കം പോലുള്ള പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications