Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
യോഗയിലൂടെ വളര്‍ത്താം രോഗപ്രതിരോധ ശേഷി; ഈ പോസുകള്‍ ഏറ്റവും ഉത്തമം
International Yoga Day 2024: ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് പ്രതിരോധശേഷി. കൊറോണവൈറസിന്റെ കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രാധാന്യം എല്ലാവരും തന്നെ മനസിലാക്കിയതുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം മുതല്‍ വിറ്റാമിനുകള്‍ കഴിക്കുന്നത് വരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ മാര്‍ഗങ്ങളുണ്ട്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. അതിനായി നിങ്ങള്‍ തുടര്‍ച്ചയായി പരിശ്രമിക്കേണ്ടതുണ്ട്.
എന്നാല്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ യോഗയും നിങ്ങളെ സഹായിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും യോഗ സഹായകമാണ്. പതിവായി യോഗ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല തരത്തിലുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നു. നിങ്ങളുടെ കഴിവുകളും ശാരീരിക ശേഷിയും മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില യോഗാപോസുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.(yoga for immunity)

പ്രാണായാമം
പ്രാണായാമം ഒരു ശ്വസന വിദ്യയാണ്. വൈറല്‍ അണുബാധയാണ് രോഗപ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും ഗുരുതരമായ കാരണങ്ങളില്‍ ഒന്ന്. പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. പ്രാണായാമം വഴി ശ്വാസം നിയന്ത്രിതമായി പുറത്ത് വിടുകയും അകത്തേക്ക് എടുക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ മുഴുവന്‍ സംവിധാനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഡയഫ്രത്തിന്റെ ചലനം പ്രോത്സാഹിപ്പിക്കുന്നതിനായി നിയന്ത്രിത ശ്വസനവും നിശ്വാസവും ചേര്‍ന്ന യോഗാരീതിയാണ് ഇത്. ഇത് ശരീരത്തിലെ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിനെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
അധോമുഖ ശ്വാനാസനം
അധോമുഖ ശ്വനാസനത്തില്, ശരീരം ഒരു വിപരീത 'വി' ആകൃതിയില്‍ മുകളിലേക്ക് നീക്കുന്നു. ഈ ആസനത്തിന് അതിശയകരമായ പല ഗുണങ്ങളുമുണ്ട്, അതിനാല്‍ ഇത് ദിവസവും പരിശീലിക്കണം. ഈ ആസനം ശരീരത്തെ മുഴുവന്‍ ചൂടാക്കുന്നു, ഇത് ശരീരത്തില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. അധോമുഖ ശ്വനാസനം തലയിലേക്കും തലച്ചോറിലേക്കും രക്തപ്രവാഹത്തെ സഹായിക്കുന്നു. ജലദോഷം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ നിന്നും സൈനസ് അണുബാധ ഇല്ലാതാക്കാനുമുള്ള മികച്ച മാര്‍ഗമാണ് അധോമുഖ ശ്വാനാസനം.
സപ്ത മത്സ്യേന്ദ്രാസനം
ഇത് ഒരു ഡിറ്റോക്സ് പോസായി കണക്കാക്കപ്പെടുന്നു. ഇത് നട്ടെല്ല് വളച്ചൊടിച്ച് മാറിമാറി കുലുക്കുകയും ശരീരഭാഗം സ്ട്രെച്ച് ചെയ്യുകയും ചെയ്യുന്നു. ഇത് ആമാശയത്തിലേക്കും വൃക്കകളിലേക്കും കുടലിലേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതുവഴി ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഭുജംഗാസനം
ഭുജംഗാസനം നിങ്ങളുടെ നെഞ്ച് തുറക്കുന്ന ഒരു പോസാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന വെളുത്ത കോശങ്ങളെ പുറത്തുവിടാന്‍ സഹായിക്കുന്നു. ഈ ശക്തമായ ആസനം നിങ്ങളുടെ ദഹന അവയവങ്ങളെ മെച്ചപ്പെടുത്തുന്നു. ഇത് ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ പോഷകഗുണങ്ങള്‍ നേടാനും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് ഇന്ധനം നല്‍കാനും സഹായിക്കും.
ധനുരാസനം
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാ മുറയാണ് ധനുരാസനം. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഈ മുറ സഹായിക്കുന്നു. ഈ വ്യായാമം ദഹനനാളത്തില്‍ സ്വാധീനം ചെലുത്തി ഇത് ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു.
വീരഭദ്രാസനം
ഈ യോഗാമുറ ചെയ്യാനായി നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വളരെയധികം ശക്തി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ശരീരം വഴക്കമുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായി മാറാന്‍ ഈ യോഗാമുറ നിങ്ങളെ സഹായിക്കുന്നു. ഈ ആസനം നിങ്ങളുടെ നെഞ്ച് തുറക്കുകയും നന്നായി ശ്വസിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പശ്ചിമോത്തനാസനം
പശ്ചിമോത്തനാസനം അല്ലെങ്കില്‍ ഫോര്‍വേഡ് ബെന്‍ഡ് എന്നറിയപ്പെടുന്ന ഈ യോഗാമുറ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു, മൂക്ക് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്കുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. ഈ യോഗാമുറ നിങ്ങളുടെ തലച്ചോറിനെ ശാന്തമായി നിലനിര്‍ത്താനും മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
മുന്‍കരുതലുകള്‍
പതിവായി യോഗ പരിശീലിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. എന്നാല്‍ നിങ്ങള്‍ അത് വിദഗ്ധ മേല്‍നോട്ടത്തില്‍ ചെയ്യണം. ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ വശങ്ങള് സമന്വയിപ്പിക്കുന്ന ഒരു ശാസ്ത്രമാണ് യോഗ. തെറ്റായി പരിശീലിച്ചാല്‍, അത് നെഗറ്റീവ് ഫലങ്ങള്‍ക്ക് കാരണമാകും. ശാരീരിക പ്രശ്നങ്ങളോ മാനസിക വെല്ലുവിളികളോ ഒഴിവാക്കാന്‍, പ്രൊഫഷണല്‍ മാര്ഗനിര്ദേശത്തിന് കീഴില്‍ യോഗ പഠിക്കുകയും പരിശീലിക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
