Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പൊക്കമില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട, ഉയരം കൂട്ടാന്‍ ഫലപ്രദം ഈ 5 യോഗാസനം
International Yoga Day 2024: നമ്മുടെ സമൂഹത്തില്‍ ഉയരമുള്ളവരെയാണ് പൊതുവേ കൂടുതല്‍ ആകര്‍ഷകമായി കാണുന്നത്. ഒരു പഠനമനുസരിച്ച്, നല്ല ഉയരം നിങ്ങള്‍ക്ക് ശാരീരിക നേട്ടങ്ങള്‍ മാത്രമല്ല, പോസിറ്റീവ് മനോഭാവവും നല്കുന്നു. വ്യായാമം, പോഷകാഹാരം, പാരിസ്ഥിതിക സാഹചര്യങ്ങള്‍, പാരമ്പര്യം തുടങ്ങിയ ഘടകങ്ങളാണ് ഓരോരുത്തരുടെയും ഉയരം നിര്‍ണ്ണയിക്കുന്നത്. 15 വയസ്സ് വരെ എല്ലാവരും തന്നെ വളരെ വേഗത്തില്‍ വളരുന്നു. അതിനുശേഷം വളര്‍ച്ച നിലയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്യുന്നു.
ഉയരക്കുറവ് നിങ്ങളെ അലട്ടുന്നുവെങ്കില്‍ യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉയരം ഒരു പരിധി വരെ വര്‍ധിപ്പിക്കാനാകും. കുട്ടികളായാലും മുതിര്‍ന്നവരായാലും യോഗ സ്ഥിരമായി പരിശീലിച്ചാല്‍ ഉയരം കൂടും. യഥാര്‍ത്ഥത്തില്‍, മനുഷ്യ ശരീരം അതിന്റെ ജീനുകള്‍ക്ക് അനുസരിച്ചാണ് വളരുന്നത്. യോഗയിലൂടെ സ്വാഭാവികമായി നിങ്ങള്‍ക്ക് ഉയരം കൂട്ടാനാകും. യോഗ ചെയ്യുന്നത് വൈകാരികവും മാനസികവുമായ പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്കുന്നു. ചില യോഗാസനങ്ങള്‍ ശരീരത്തെ വലിച്ചുനീട്ടിക്കൊണ്ട് വഴക്കം വര്‍ദ്ധിപ്പിക്കുന്നു. ഉയരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 5 മികച്ച യോഗാസനങ്ങള്‍ ഇതാ.(yoga for height growth)

തഡാസനം
നിങ്ങളുടെ പാദങ്ങള്‍ അല്പം അകറ്റി നില്ക്കുക. നിങ്ങളുടെ ഭാരം രണ്ട് കാലുകളിലും തുല്യമായി സന്തുലിതമാണെന്ന് ഉറപ്പാക്കുക. ശ്വാസം എടുക്കുക, നിങ്ങളുടെ കൈകള്‍ തലയ്ക്ക് മുകളില്‍ ഉയര്‍ത്തുക, കൈപ്പത്തികള്‍ മുകളിലേക്ക് അഭിമുഖീകരിക്കുക. നിങ്ങളുടെ തോളുകള്‍ ഉയര്‍ത്തി ശ്വാസം വിട്ടുകൊണ്ട് നിങ്ങളുടെ തോളുകള്‍ പുറകോട്ടും നട്ടെല്ല് താഴോട്ടും ചുരുട്ടുക. നിങ്ങളുടെ നെഞ്ച് വിരിച്ച് നിങ്ങളുടെ ഭാവം നേരെയാക്കുക. നിങ്ങളുടെ മുഖത്തെ എല്ലാ പേശികളെയും ശാന്തമാക്കുക. നിങ്ങളുടെ കണ്ണുകള്‍ നേരെയാക്കുക. സാധാരണ നിലയിലേക്ക് മടങ്ങുക, വിശ്രമിക്കുക.
വൃക്ഷാസനം
ഉയരം വര്‍ധിപ്പിക്കാന്‍ നല്ലൊരു യോഗാസനമാണിത്. വളര്‍ച്ചാ ഹോര്‍മോണ്‍ സ്രവത്തിന് കാരണമാകുന്ന നിങ്ങളുടെ പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിന് മികച്ച യോഗാസനങ്ങളില്‍ ഒന്നാണിത്. ഈ യോഗാസനം ചെയ്യാന്‍ തറയില്‍ ഒരു കാല് പുറകില്‍ വച്ചു നില്ക്കുക. ഇനി കൈകള്‍ അരികില്‍ വയ്ക്കുക. ഇടതു കാലില്‍ നില്ക്കുമ്പോള് വലതു കാല് മുട്ട് വളയ്ക്കുകയും ചെയ്യുക. ഈ സ്ഥാനത്ത് ബാലന്‍സ് നിലനിര്‍ത്തുക. തുടര്‍ന്ന് രണ്ട് കൈകളും തലയ്ക്ക് മുകളില്‍ ഉയര്‍ത്തി കൈമുട്ടുകള്‍ വളയ്ക്കുക. നിങ്ങളുടെ കൈപ്പത്തികള്‍ ഒരുമിച്ച് ചേര്‍ക്കുക. സാവധാനത്തില്‍ ശ്വസിക്കുകയും കുറച്ച് സമയം ഈ സ്ഥാനത്ത് തുടരുകയും തുടര്‍ന്ന് മറ്റേ കാലുകൊണ്ട് അതേ പ്രക്രിയ ആവര്‍ത്തിക്കുകയും ചെയ്യുക.
ചക്രാസനം
ഉയരം കൂട്ടാന്‍ ചക്രാസനം ഉത്തമമാണ്. ഇത് ചെയ്യുന്നതിന് ആദ്യം നിങ്ങള്‍ പുറം നിലത്ത് ചേര്‍ത്ത് കിടന്ന് നിങ്ങളുടെ കൈകളും കാലുകളും നേര്‍രേഖയില്‍ വയ്ക്കുക. ഇനി കാല് മുട്ടുകള്‍ മടക്കി ഇരു കൈകളും പിന്നിലേക്ക് ചലിപ്പിക്കുക. രണ്ട് കാലുകളിലും ഭാരം കയറ്റി, ഇടുപ്പ് മുകളിലേക്ക് ഉയര്‍ത്തുക. എന്നിട്ട് ഇരു കൈകളിലും ഭാരം കയറ്റി തോളുകള്‍ മുകളിലേക്ക് ഉയര്‍ത്തുക. നിലത്തു നിന്ന് ശരീരം ഉയര്‍ത്തുമ്പോള്‍, നിങ്ങളുടെ കൈകളും കാലുകളും പൂര്‍ണ്ണമായും നേരെ വയ്ക്കുക.
പശ്ചിമോത്തനാസനം
ഈ യോഗാസനം നിങ്ങളുടെ നട്ടെല്ല് നീട്ടുന്നു. ഇത് നട്ടെല്ലില്‍ നിന്ന് പിരിമുറുക്കം ഇല്ലാതാക്കുന്നു, ഇത് നിങ്ങളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആദ്യമായി ഒരു പായയില്‍ ഇരിക്കുക, നിങ്ങളുടെ കാലുകള്‍ നിങ്ങളുടെ മുന്നിലേക്ക് നീട്ടിയിരിക്കുക. നിങ്ങളുടെ പുറം നേരെ വയ്ക്കുക, നിങ്ങളുടെ കാല്‍വിരലുകള്‍ നിങ്ങളുടെ നേരെ ചൂണ്ടുക. നിങ്ങളുടെ തലയ്ക്ക് മുകളില്‍ കൈകള്‍ നീട്ടുക. ശ്വാസം വിട്ടുകൊണ്ട് നിങ്ങളുടെ കാല്‍വിരലുകള്‍ കൊണ്ട് നിങ്ങളുടെ താടിയില്‍ തൊടാന്‍ ശ്രമിക്കുന്നത് പോലെ നിങ്ങളുടെ ഇടുപ്പ് മുന്നോട്ട് കുനിയുക. നിങ്ങളുടെ കൈകള്‍ നിങ്ങളുടെ കാലുകളില്‍ സുഖമായി എത്താന്‍ കഴിയുന്നിടത്തോളം വയ്ക്കുക. ഇപ്പോള്‍ നിങ്ങളുടെ തല താഴേക്ക് വളച്ച് സ്വയം മുന്നോട്ട് വലിക്കുക. നിങ്ങളുടെ നട്ടെല്ല് സ്ട്രെച്ച് ചെയ്യുന്നത് അനുഭവിക്കുക. 8-10 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടരുക, തുടര്‍ന്ന് ശാന്തമാകുക.
ഭുജംഗാസനം
ഭുജംഗാസനം നിങ്ങളുടെ പുറം, വയറിലെ പേശികള്‍ എന്നിവ നീട്ടുന്നു. ഇത് അരക്കെട്ടിന് ചുറ്റുമുള്ള ചീത്ത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ ഉയരം വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ല യോഗാസനങ്ങളില്‍ ഒന്നാണിത്. ഇത് ചെയ്യുന്നതിന്, നിങ്ങളുടെ വയറ് നിലത്ത് മുട്ടിച്ച് കിടക്കുക, നിങ്ങളുടെ കാലുകള്‍ ഒരുമിച്ച് ചേര്‍ക്കുക. കൈകള്‍ നിങ്ങളുടെ തോളില്‍ വയ്ക്കുക. ഇപ്പോള്‍, നിങ്ങളുടെ താഴത്തെ ശരീരം തറയില്‍ ഉറപ്പിച്ച്, നിങ്ങളുടെ മുകള്ഭാഗം തറയില്‍ നിന്ന് ഉയര്‍ത്തുക. നിങ്ങളുടെ മുകള്ഭാഗം ഉയര്‍ത്താന്‍ നിങ്ങളുടെ കൈകള്‍ ഉപയോഗിക്കുക. ഏകദേശം 30 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടരുക, തുടര്‍ന്ന് പഴയ സ്ഥാനത്തേക്ക് മടങ്ങുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
