Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ശരീരത്തില്‍ ഊര്‍ജ്ജത്തിന്റെ ഒഴുക്ക് എപ്പോഴും; ഈ 5 യോഗാസനങ്ങളിലുണ്ട് പോംവഴി
International Yoga Day 2024: ഭക്ഷണ ശീലങ്ങള്‍ ശരിയല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം പെട്ടെന്ന് മോശമാകാന്‍ തുടങ്ങും. നിങ്ങള്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ അല്ലെങ്കില്‍ ശാരീരികമായി സജീവമല്ലെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കുന്നു. എപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ ഓരോ വ്യക്തിയും മാനസികമായും ശാരീരികമായും ഫിറ്റ് ആയിരിക്കേണ്ടത് പ്രധാനമാണ്. ശരീരത്തെ ഫിറ്റ് ആയും ആക്റ്റീവ് ആയും നിലനിര്‍ത്താന്‍ യോഗയേക്കാള്‍ മികച്ച ഓപ്ഷന് വേറെയില്ല എന്നതാണ് സത്യം. യോഗ നിങ്ങളെ ശാരീരികമായി ഫിറ്റും ആക്റ്റീവുമായി നിലനിര്‍ത്തുക മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ ദിനചര്യയില്‍ യോഗ ഉള്‍പ്പെടുത്തിയാല്‍, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു മാറ്റവും കാണാന്‍ കഴിയില്ല, എന്നാല്‍, യോഗ നിങ്ങളുടെ ദിനചര്യയുടെ ഭാഗമായി ദീര്‍ഘകാലം നിലനിര്‍ത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് വ്യത്യാസം വ്യക്തമായി അനുഭവപ്പെടാനാകും. നിങ്ങളുടെ ശരീരം ഫിറ്റാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില യോഗാസനങ്ങളുണ്ട്. ഒരു മാസത്തേക്കുള്ള നിങ്ങളുടെ ദിനചര്യയില്‍ ഈ യോഗാസനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍, നിങ്ങളുടെ ആരോഗ്യത്തില്‍ തീര്‍ച്ചയായും ഒരു മാറ്റം കാണാനാകും. അന്താരാഷ്ട്ര യോഗാ ദിനം അടുത്തിരിക്കുന്ന ഈ വേളയില്‍, നിങ്ങളെ ഫിറ്റായി നിലനിര്‍ത്താന്‍ സഹായിക്കുന്ന അത്തരം ചില മികച്ച യോഗാസനങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടാം.

നൗകാസനം
ആദ്യം ഒരു പരന്ന പ്രതലത്തില്‍ യോഗാ മാറ്റ് വിരിച്ച് ഇരിക്കുക. ഇനി രണ്ടു കാലുകളും മുന്നിലേക്ക് വയ്ക്കുക. നിങ്ങളുടെ കൈകള്‍ അല്പം പിന്നിലേക്ക് വയ്ക്കുക. പാദങ്ങള്‍ക്കൊപ്പം കൈകള്‍ മുന്നില്‍ വയ്ക്കുക. ഇനി നട്ടെല്ല് നേരെ വയ്ക്കുക. ഇപ്പോള്‍ നിങ്ങളുടെ നെഞ്ചും തലയും കാലുകളും നിലത്തിന് മുകളില്‍ ഉയര്‍ത്തണം. ഇടുപ്പില്‍ ശരീരം സന്തുലിതമാക്കണം. കൈകള്‍ മുന്‍വശത്തേക്ക് ആയിരിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരം ഒരു ബോട്ട് പോലെ വരും. നിങ്ങളുടെ വയറ്റില്‍ സമ്മര്‍ദ്ദം അനുഭവപ്പെടും. ഇങ്ങനെ നിങ്ങള്‍ കുറച്ച് സെക്കന്‍ഡ് പിടിക്കണം. ഇതിനുശേഷം യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക.
നൗകാസനം ചെയ്യുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയുന്നു. വയറിലെയും അരക്കെട്ടിലെയും കൊഴുപ്പ് നീക്കാന്‍ ഈ ആസനം ഫലപ്രദമാണ്. ഇത് നിങ്ങളുടെ നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം അകറ്റുന്നതിനും ഈ ആസനം ഗുണം ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ധനുരാസനം
ആദ്യം നിങ്ങള്‍ ഒരു യോഗാ മാറ്റില്‍ വയറ് നിലത്ത് തൊടുന്ന രീതിയില്‍ കിടക്കുക. നിങ്ങളുടെ പാദങ്ങള്‍ പരസ്പരം സ്പര്‍ശിക്കണം. ശ്വസിക്കുമ്പോള്‍, നിങ്ങളുടെ കൈകള്‍ കൊണ്ട് പാദങ്ങളുടെ കണങ്കാല് പിടിക്കുക. മുന്നോട്ട് നോക്കുക, നിങ്ങളുടെ കഴുത്ത് നേരെ വയ്ക്കുക. നിങ്ങളുടെ ശരീരം ഒരു വില്ലു പോസിലായിരിക്കണം. ഈ സ്ഥാനത്ത് കുറച്ച് സമയം പിടിക്കുക. തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക.
ധനുരാസനം നിങ്ങളുടെ ശരീരത്തിലെ കലോറി എരിച്ച് കളയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഈ ആസനം ചെയ്യുന്നതിലൂടെ ദഹനം മെച്ചപ്പെടുകയും വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പേശികളെയും ശക്തിപ്പെടുത്തുന്നു. ധനുരാസനം പരിശീലിക്കുന്നത് നടുവേദന കുറയ്ക്കുകയും ശരീരത്തിലെ രക്തചംക്രമണം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
തഡാസനം
പതിവായി തഡാസനം ചെയ്യുന്നത് കാലുകള്‍ക്ക് ബലം നല്കുന്നു. നിന്നുകൊണ്ടാണ് തഡാസനം പരിശീലിക്കുന്നത്. സ്ഥിരമായി തഡാസനം ചെയ്യുന്നത് ഉദര സംബന്ധമായ അസുഖങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. പൈല്‍സ് രോഗികള്‍ പതിവായി തഡാസനം പരിശീലിക്കണം. ഈ ആസനം ചെയ്യുന്നതിലൂടെ കുട്ടികളുടെ ഉയരവും വര്‍ദ്ധിക്കും.
ഭുജംഗാസനം
ദിവസവും പതിവായി ഭുജംഗാസനം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഈ ആസനം ചെയ്യുന്നത് ശ്വാസകോശത്തിന് വളരെയധികം ഗുണം ചെയ്യും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ ദിവസവും ഭുജംഗാസനം പരിശീലിക്കണം. ഭുജംഗാസനം ചെയ്യുന്നത് വയറിലെ കൊഴുപ്പും കുറയ്ക്കും.
ഗോമുഖാസനം
ഗോമുഖാസനം പരിശീലിക്കുമ്പോള്‍, നിങ്ങളുടെ ഭാവം പശുവിന്റെ വായ പോലെയാകുന്നു, അതിനാലാണ് ഈ ആസനത്തെ ഗോമുഖാസനം എന്ന് വിളിക്കുന്നത്. ദിവസവും പതിവായി ഗോമുഖാസനം പരിശീലിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കും. ഈ ആസനം ശ്വാസകോശത്തിന് ഏറെ ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ ദിവസവും ഗോമുഖാസനം പരിശീലിക്കുന്നത് നല്ലതാണ്.
ശവാസനം
വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റിയ ഒരു ആസനമാണ് ശവാസനം. ശവാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനാകും. ശവാസനം പരിശീലിക്കുന്നത് മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും സഹായിക്കുന്നു. ആരോഗ്യവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍, നിങ്ങള്‍ എല്ലാ ദിവസവും ശവാസന പരിശീലിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
