Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
International Yoga Day 2024: അനുഭവത്തില്‍ അറിയാം വന്ധ്യത ഇല്ലാതാവുന്നത്, ഗര്‍ഭപാത്ര ആരോഗ്യത്തിന് യോഗ
International yoga day: അന്താരാഷ്ട്ര യോഗ ദിനത്തില്‍ നാം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുക എന്നത്. യോഗയുടെ സമഗ്രമായ ഗുണങ്ങളില്‍ ഒന്നാണ് പലപ്പോഴും ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു എന്നത്. പതിവായി യോഗ പരിശീലിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കുന്നു. ആരോഗ്യത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ ജീവിത ശൈലി തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടതും.
എന്നാല്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആരോഗ്യകരമായ നേട്ടങ്ങള്‍ക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില യോഗാസനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ യോഗയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഇന്നത്തെ കാലത്ത് വന്ധ്യതയിലേക്ക് വീണുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം യോഗയിലൂടെ.

എന്തുകൊണ്ട് യോഗ?
എന്തുകൊണ്ട് ഗര്‍ഭപാത്ര ആരോഗ്യത്തിനായി യോഗ ചെയ്യണം എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍, പോളിപ്സ്, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ അവസ്ഥകള്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ.് അത് മാത്രമല്ല ഇത് ആര്‍ത്തവ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ശരിയായ രക്തചംക്രമണവും ഗര്‍ഭാശയത്തിന്റെ ബലവും ഉറപ്പാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് യോഗ. എങ്ങനെ ഇത് ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം.
ബദ്ധ കോണാസനം
ഈ യോഗാസനം ഗര്ഭപാത്രത്തിന് വളരെ ഗുണം ചെയ്യുന്നതാണെന്ന് നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. സ്ഥിരമായി ഈ ആസനം ചെയ്യുന്നത് വഴി നിങ്ങളുടെ ഉദരപേശികള്‍, പ്രത്യേകിച്ച് ഗര്‍ഭാശയം, അണ്ഡാശയം എന്നാ ഭാഗങ്ങളില്‍ ആരോഗ്യവും കരുത്തും വര്‍ദ്ധിക്കുന്നു. മാത്രമല്ല ഇത് ഗര്ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതിന്റെ പേശികളെ നീട്ടുകയും ചെയ്യുന്നു. പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ആസനം സ്ഥിരമായി ചെയ്യാവുന്നതാണ്.
ഭുജംഗാസനം
കോബ്രാ പോസ് അഥവാ ഭുജംഗാസനം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ ആസനം ചെയ്യുന്നത് വഴി ഗര്‍ഭാശയത്തിന്റെ പേശികളില്‍ ബലവും ശക്തിയും സ്ട്രെച്ചും നല്കുന്നു. ഈ യോഗാ വ്യായാമം നട്ടെല്ലിലൂടെയും പെല്വിസിലൂടെയും ഓക്സിജന്‍ അടങ്ങിയ രക്തചംക്രമണ്ത്തിന് ആക്കം കൂട്ടുന്നു. ഇത് വഴി ശരീരത്തിലെ പിരിമുറുക്കം അയയുകയും ഇത് ഗര്‍ഭപാത്രം ആരോഗ്യകരമാക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം ആര്‍ത്തവ ചക്രം കൃത്യമാക്കുന്നതിനും സഹായിക്കുന്നു ഭുജംഗാസനം.
പശ്ചിമോത്താനാസനം
പശ്ചിമോത്താനാസനം ചെയ്യുന്നത് വഴി നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ മറ്റ് ചില ആരോഗ്യ ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു. കൂടാതെ ആര്‍ത്തവ സമയത്തെ അതികഠിനമായ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. പലപ്പോഴും അണ്ഡാശയത്തിന്റെ പേശികളില്‍ നല്ല സ്ട്രെച്ച് നല്‍കുകയും അതോടോപ്പം വന്ധ്യത പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. സ്ഥിരമായി പശ്ചിമോത്തതാനാസനം ചെയ്യുന്നത് വഴി അത് ആരോഗ്യം മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ജാനു ശീര്‍ഷാസനം
ജാനു ശീര്‍ഷാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ പുറകിലെയും ഇടുപ്പിലെയും പേശികളെ നല്ലതുപോലെ സ്ട്രെച്ച് ആക്കുന്നു. മാത്രമല്ല ഇത് തല മുതല്‍ കാല്‍മുട്ട് വരെ മുന്നോട്ട് വളയുന്നത് വഴി ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും സഹായിക്കുന്നു. ഗര്‍ഭധാരണത്തിന് തടസ്സം നില്ക്കുന്ന ഫൈബ്രോയിഡുകളുടെ പ്രശ്നം മെച്ചപ്പെടുത്തുന്നതിന് എന്തുകൊണ്ടും ജാനു ശീര്‍ഷാസനം നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈ വ്യായാമം എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിപരിത കരണി
ഗര്‍ഭപാത്രത്തിലേക്ക് ഓക്സിജന്‍ അടങ്ങിയ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വിപരീത കരണി വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല ആര്‍ത്തവ വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിനും വിപരീത കരണി മികച്ചതാണ. ഇത് സ്ഥിരമായി ചെയ്യുന്നവരില്‍ ഗര്‍ഭാശയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. മാത്രമല്ല പെട്ടെന്ന് ഗര്‍ഭധാരണത്തിനും ഇത് സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
