Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
60-തിലും 30-തിന്റെ ഓര്‍മ്മശക്തിയും ശ്രദ്ധയും നല്കുന്ന യോഗ
യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്നത് നമുക്കറിയാം. ഇന്നത്തെ തിരക്കില്‍ പലരും ആരോഗ്യത്തെ മറക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ രോഗങ്ങളും നിങ്ങളെ വിടാതെ പിന്തുടരുന്നു. തിരക്കുള്ള ജീവിത ശൈലിയില്‍ പലപ്പോഴും ആരോഗ്യത്തെ ശ്രദ്ധിക്കാതെ വിടുന്നവര്‍ അല്പം കൂടി കരുതലെടുക്കേണ്ടതാണ്. കാരണം നമ്മുടെ ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഓര്‍മ്മശക്തിക്കും ശ്രദ്ധക്കും വേണ്ടി സഹായിക്കുന്ന ചില യോഗാസനങ്ങളെക്കുറിച്ച് നോക്കാം.
ഏകാഗ്രതയില്ലായ്മ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ശീലിക്കാവുന്നതാണ്. ഏകാഗ്രത കൂട്ടുന്നതിന് വേണ്ടി എപ്പോഴും യോഗ നിങ്ങളെ സഹായിക്കുന്നു. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ ചെയ്യാവുന്നതാണ്. എങ്ങനെ മാനസികാരോഗ്യം സംരക്ഷിച്ച് ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനും യോഗ സഹായിക്കുന്നു എന്ന് നോക്കാം.

വൃക്ഷാസനം
വൃക്ഷാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു എന്നത് മാത്രമല്ല ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും ഓര്‍മ്മശക്തിയില്‍ പ്രശ്നമുണ്ടാക്കുന്നത്. എന്നാല്‍ സ്ഥിരമായി കൃത്യമായി യോഗ ചെയ്യുന്നത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഒരു കാലില്‍ നിന്നാണ് വൃക്ഷാസനം ചെയ്യുന്നത്. ഇത് നിങ്ങളുടെ ഏകാഗ്രതയെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഓര്‍മ്മശക്തിക്കും മികച്ചതാണ്.
ശീര്‍ഷാസനം
ശീര്‍ഷാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലരും സ്ഥിരമായി ചെയ്യുന്നതാണ് ശീര്‍ഷാസനം. അതുകൊണ്ട് തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ഒരു യോഗാസനം അല്ല എന്നതാണ് സത്യം. നിങ്ങളുടെ ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ശീര്‍ഷാസനം എപ്പോഴും മികച്ചത് തന്നെയാണ്. മാത്രമല്ല ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഓര്‍മ്മശക്തിയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ ആസനം ചെയ്യുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തോടൊപ്പം തന്നെ ഏകാഗ്രതയും വര്‍ദ്ധിക്കുന്നു.

ഗരുഡാസനം
ഗരുഡാസനം ചെയ്യുന്നതും ഓര്‍മ്മശക്തിക്ക് മികച്ചതാണ്. ഏകാഗ്രതയും ഇതോടൊപ്പം വര്‍ദ്ധിക്കുന്നു. ഇത് ശരീരത്തെ മൊത്തത്തില്‍ വഴക്കമുള്ളതാക്കുകയും സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥയില്‍ നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഈ യോഗാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച മാനസികാരോഗ്യവും ലഭിക്കുന്നു. ഏത് തരത്തിലുള്ള പ്രതിസന്ധിക്കും അവസാന വാക്കാണ് എന്തുകൊണ്ടും ഗരുഡാസനം. സ്ഥിരമായി ചെയ്യുന്നതിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കും എന്നതില്‍ സംശയം വേണ്ട.
അര്‍ദ്ധ ചന്ദ്രാസനം
അര്‍ദ്ധ ചന്ദ്രാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഓര്‍മ്മശക്തിയും മികച്ച മാറ്റങ്ങളും ഉണ്ടാവുന്നു. ശരീരത്തിന്റെ ഭാവം അര്‍ദ്ധ ചന്ദ്രന്റെ പോലെ ആവുന്നതുകൊണ്ടാണ് യോഗാസനത്തിന് അര്‍ദ്ധചന്ദ്രാസനം എന്ന പേര് പറയുന്നത്. ഇത് നിങ്ങളുടെ കണങ്കാലിനും കാലുകള്‍ക്കും ശക്തിപ്പെടുത്തുന്നതിന് വേണ്ടി അര്‍ദ്ധ ചന്ദ്രാസനം സഹായിക്കുന്നു. ഈ സമയം നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ ശരിയായ മാനസികാരോഗ്യവും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു അര്‍ദ്ധചന്ദ്രാസനം. എല്ലാ ദിവസവും അര്‍ദ്ധ ചന്ദ്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളില്‍ ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു.

വസിഷ്ഠാസനം
വസിഷ്ഠാസനം ചെയ്യുന്നതും ഓര്‍മ്മശക്തിയും മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഈ ആസനം സൈഡ് പ്ലാങ്ക് എന്നും അറിയപ്പെടുന്നു. എന്നാല്‍ ചെയ്യുന്നതില്‍ അല്പം പ്രയാസം നേരിടുന്നതാണ് വസിഷ്ഠാസനം എന്നതില്‍ സംശയം വേണ്ട. എങ്കിലും കൃത്യമായ അര്‍പ്പണ ബോധവും ഓര്‍മ്മശക്തിയും നിങ്ങള്‍ക്ക് വസിഷ്ഠാസനം ചെയ്യുന്നതിലൂടെ ലഭിക്കുന്നു. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വസിഷ്ഠാസനം സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്. ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിലും ഈ യോഗാസനം ഏത് പ്രായക്കാരേയും സഹായിക്കുന്നു. മുകളില്‍ പറഞ്ഞ എല്ലാ യോഗാസനങ്ങളും നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

