Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
International Yoga Day 2023: കണ്ണടച്ച് തുറക്കും മുന്‍പ് ഈ വേദനകള്‍ക്ക് പരിഹാരത്തിനായി യോഗ
അന്താരാഷ്ട്ര യോഗ ദിനം എല്ലാ വര്‍ഷവും ജൂണ്‍ 21-നാണ് ആഘോഷിക്കപ്പെടുന്നത്. ഈ സമയം യോഗയെക്കുറിച്ചും യോഗ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യോഗ എപ്രകാരം നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും സഹായിക്കും എന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ദിനം കൂടിയാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധയോടെ വേണം ഓരോ വ്യായാമമുറകളും പരിശീലിക്കേണ്ടത്. എന്നാല്‍ ഇതില്‍ യോഗ അല്പം വ്യത്യസതമാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും യോഗ നിങ്ങള്‍ക്ക് നല്‍കുന്നില്ല.
വേദനകളും ക്ഷീണവും അസ്വസ്ഥതയും പ്രതിരോധിക്കുന്നതിന് വേണ്ടി യോഗ വളരെയധികം സഹായിക്കുന്നു. എന്നാല്‍ യോഗ ചെയ്യുമ്പോള്‍ കൃത്യമായി ഇതിനെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കഴുത്ത് വേദനയും തോള് വേദനയും പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഏതൊക്കെ യോഗാസനങ്ങള്‍ സഹായിക്കുന്നെന്നും നോക്കാം.

ബാലാസനം
ബാലാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ഈസിയാക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്റെ എല്ലാ അവയവങ്ങളും ആന്തരികാവയവങ്ങളും സ്ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേദനകള്‍ക്കും പരിഹാരമാണ് ബാലാസനം. ബാലാസനം സ്ഥിരമായി ചെയ്യുന്നവരില്‍ പലപ്പോഴും കഴുത്ത് വേദന, പുറം വേദന, നടുവേദന, തോള് വേദന എന്നിവയൊന്നും തന്നെ ഉണ്ടാവുകയില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യത്തിനും മികച്ചതാണ് ബാലാസനം.
നടരാജാസനം
നടരാജാസനം ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. ഇതിലൂടെ ശരീരത്തിന് ഉണ്ടാവുന്ന ഫ്രഷ്നസും ഊര്‍ജ്ജവും വേറെയാണ്. പല ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് നടരാജാസനം. തോള് വേദന, പുറം വേദന മറ്റ് അസ്വസ്ഥതകള്‍ എന്നിവക്ക് ഏറ്റവും മികച്ച പരിഹാരമാണ് നടരാജാസനം. ഇത് ദിനവും ചെയ്യുന്നതിലൂടെ ആരോഗ്യം തന്നെ മാറിമറിയപ്പെടുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്ന ഒന്നാണ് നടരാജാസനം എന്നതില്‍ സംശയം വേണ്ട.

മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നതിലൂടേയും നിങ്ങള്‍ക്ക് ആരോഗ്യത്തിനുണ്ടാവുന്ന പല പ്രശ്നങ്ങളേയും പരിഹരിക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ ആരോഗ്യാവസ്ഥകള്‍ അനുസരിച്ച് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് മാര്‍ജാര്യാസനം എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും തോള്, നടുഭാഗത്തെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മാര്‍ജാര്യാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ നട്ടെല്ലിനും വയറിനും മൃദുവായ മസ്സാജ് ലഭിക്കുന്നു. ഇതോടൊപ്പം കഴുത്ത് വേദനയും പമ്പ കടക്കും എന്നതില്‍ സംശയം വേണ്ട.
വിപരിതകരണി
വിപരീത കരണിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റും എന്നതിനേക്കാള്‍ പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കും എന്നതാണ് സത്യം. എന്നാല്‍ വിപരീത കരണി ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസത്തില്‍ വളരെയധികം ശ്രദ്ധിക്കണം. നടുവേദന ഉള്‍പ്പടെയുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വിപരീത കരണി സഹായിക്കുന്നു. ഇത് പുറം ഭാഗത്തിന് ബലം നല്‍കുകയും നടുവേദന, പുറം വേദന, ഷോള്‍ഡര്‍ വേദന, കഴുത്ത് വേദന എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ത്രികോണാസനം
ത്രികോണാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്താന്‍ സാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് ത്രികോണാസനം. ഇതിലൂടെ കഴുത്ത് വേദന, ഷോള്‍ഡര്‍ വേദന എന്നിവക്ക് പൂര്‍ണമായും പരിഹാരം നല്കുന്നു. ശ്വാസോച്ഛ്വാസം എടുത്ത് വേണം ത്രികോണാസനം ചെയ്യുന്നതിന്. ശരീരം നല്ലതുപോലെ സ്ട്രെച്ച് ചെയ്യുന്നതിനും ആരോഗ്യത്തിന് സഹായിക്കുന്നു. യോഗ ചെയ്യുന്നതിന്റെ എല്ലാ ഗുണങ്ങളും ത്രികോണാസനം ചെയ്യുന്നതിലൂടെ ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
