Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
വിരാട് കൊഹ്ലി മുതല്‍ ആലിയ ഭട്ട് വരെ ശരീരം ഫിറ്റാക്കാന്‍ കഴിക്കുന്നത് ഈ സാലഡുകള്‍
Fitness: നമ്മുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നല്ല ആഹാര ശീലങ്ങള്‍ പതിവാക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്പില് നില്‍ക്കുന്നവരാണ് സിനിമാ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും. തങ്ങളുടെ ഫിറ്റ്നസ്സും ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ശരിയായ വിധത്തിലുള്ള ആഹാരങ്ങള്‍ കൃത്യസമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് പലരും.

അത്തരത്തില്‍ ഇന്ത്യയിലെ പല സെലിബ്രിറ്റിക്കളും ഡയറ്റിന്റെ ഭാഗമാക്കുന്ന ഒരു പ്രധാന വിഭവമാണ് സാലഡ്. ഒട്ടുമിക്ക സെലിബ്രിറ്റികളും അവരുടെ ഡയറ്റില്‍ ഇഷ്ടപ്പെട്ട ചേരുവകള്‍ ചേര്‍ത്ത് സാലഡ് തയ്യാറാക്കാറുണ്ട്. അത്തരത്തില്‍ വിരാട് കൊഹ്ലി, ആലിയ ബട്ട്, ശില്പ ഷെട്ടി എന്നീ ഇന്ത്യന്‍ താരങ്ങളുടെ തീന്മേശയില് പതിവായി എത്തുന്ന ചില സാലഡുകള്‍ ഉണ്ട്. അവ ഏതെല്ലാമെന്നും, എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം.
ആലിയയുടെ പ്രിയപ്പെട്ട ബീറ്റ്റൂട്ട് സാലഡ്
ഈ ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കുന്നതിനായി അര കപ്പ് ചീകിയെടുത്ത ബീറ്റ്റൂട്ട് എടുക്കുക. ഒന്നര കപ്പ് തൈര്, പിങ്ക് സാള്‍ട്, അര ടീസ്പൂണ്‍ ജീരകപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ ചെറുതായി അരിഞ്ഞെടുത്ത പുതിനയില, അര ടീസ്പൂണ്‍ ഓയില്‍, അര ടീസ്പൂണ്‍ കടുക്, 5 മുതല്‍ ആറ് എണ്ണം കറിവേപ്പില, ഒരു പച്ചമുളക് എന്നിവ എടുക്കുക.
ഇത് തയ്യാറാക്കുന്നതിനായി ആദ്യം ചീകിയെടുത്ത ബീറ്റ്റൂട്ടിലേയ്ക്ക് തൈര് ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് കുരുമുളക് പൊടിയും ജീരകപ്പൊടിയും മല്ലിയിലയും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് വെയ്ക്കുക. വേണമെങ്കില്‍ ചാട്ട് മസാല ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച്, അതിലേയ്ക്ക് എടുത്ത് ച്ചെിരിക്കുന്ന ഓയിലും, കടുകും, കറിവേപ്പിലയും ചേര്‍ത്ത് വറുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ബീറ്റ്റൂട്ടിലേയ്ക്ക് ചേര്‍ക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.
ശില്പ ഷെട്ടിയുടെ തായ് സാലഡ്
ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമാ താരമാണ് ശില്പ ഷെട്ടി. അനവധി ഓയില്‍ ഫ്രീ ആഹാരങ്ങളും, ഹെല്‍ത്തി ആഹാരങ്ങളുടെയും റെസിപ്പികള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ താരം പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ താരത്തിന് പ്രിയപ്പെട്ട ഒരു വീഗന്‍ തായ് സാലഡ് റെസിപ്പി പരിചയപ്പെടാം.
ഇത് തയ്യാറാക്കുന്നതിനായി ആദ്യം 150 ഗ്രാം തോഫു എടുക്കുക. 1 ടേബിള്‍സ്പൂണ്‍ അരിപ്പൊടി എടുക്കുക, ഉപ്പ്, കുരുമുളക് പൊടി, 1 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, 2 സ്പ്രിംഗ് ഒനിയന്‍, 1 ടീസ്പൂണ്‍ ഇഞ്ചിപേസ്റ്റും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും, 1 പച്ചമുളക് കുരുകളഞ്ഞത്, അര കപ്പ്, ചെറുതായി അരിഞ്ഞ കാപ്സിക്കവും ക്യാരറ്റും, കാല് കപ്പ് ഗ്രീന്‍പീസ് എന്നിവ എടുക്കുക.
സാലഡ് ഡ്രെസ്സിംഗിനായി 1 ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടര്‍ ( ഉപ്പില്ലാത്തതും, മധുരം ഇല്ലാത്തതും ചേര്‍ക്കുക), അര ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ്, 1 ടീസ്പൂണ്‍ മാപ്പിള്‍ സിറപ്പ്, 1 ടീസ്പൂണ്‍ സോയ സോസ്, അര കപ്പ് റൈസ് വിനാഗിരി, അര ടീസ്പൂണ്‍ നാലരങ്ങ നീര്, 1 ടേബിള്‍സ്പൂണ്‍ മല്ലിയില അരിഞ്ഞത്, 4 മുതല്‍ അഞ്ച് ലെറ്റിയൂസ് എന്നിവ എടുക്കുക.
ഈ സാലഡ് തയ്യാറാക്കുന്നതിനായി ആദ്യത്തെ സെറ്റ് ചേരുവകളെല്ലാം ഒരു ബൗളില്‍ ഇട്ട് മിക്സ് ചെയ്യുക. അതിനുശേഷം സാലഡ് ഡ്രെസ്സ് ചെയ്യാനുള്ള ചേരുവകള്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
വിരാടിനെ ഫിറ്റാക്കുന്ന സാലഡ്
ക്രിക്കറ്റ് താരങ്ങളില്‍ ഫിറ്റ്നസ്സിന് ഏറ്റവുമധികം പ്രാധാന്യം നല്കുന്ന താരമാണ് വിരാട് കൊഹ്ലി. അദ്ദേഹത്തിന് കഴിക്കാന്‍ താല്പര്യമുള്ള ഒരു സാലഡുണ്ട്. ഈ സാലഡ് തയ്യാറാക്കുന്നതിനായി ആദ്യം ഒരു കപ്പ് അരഗുള( റോക്കറ്റ് ലീവ്സ്) എടുക്കുക. അതുപോലെ, കാല് കപ്പ് വേവിച്ചെടുക്ക ക്വിനോവ, ഒന്ന് റോസ്റ്റ് ചെയ്തെടുത്ത കാപ്സിക്കം, ഒരു ചെറിയ ബൗള്‍ നിറയെ തണ്ണിമത്തന് ചെറുതായി അരിഞ്ഞെടുത്തത്, മത്തന്റെ കുരു, കശുവണ്ടി എന്നിവ മിക്സ് ചെയ്ത് വെയ്ക്കുക. ഈ സാലഡ് ഡ്രെസ്സിംഗിനായി 2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും, 1 ടീസ്പൂണ്‍ വിനാഗിരിയും, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ കടുകിന്റെ സോസ്, കാല് ടീസ്പൂണ്‍ ചില്ലി സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications