Latest Updates
-
ഓഗസ്റ്റ് 15 ടാരറ്റ് ഫലം: 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം; ഭാഗ്യനിറങ്ങളും അക്കങ്ങളും അറിയാം -
സ്വാതന്ത്ര്യദിനത്തിലെ അപൂർവ്വ ഗ്രഹസ്ഥിതി: 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക മാറ്റങ്ങൾ, അറിയേണ്ടതെല്ലാം -
ചിങ്ങം 1: സാമ്പത്തിക ഉയർച്ചയ്ക്ക് ഈ ശുഭമുഹൂർത്തം; കരിയറിൽ വൻ മാറ്റങ്ങൾ ഉറപ്പ്! -
സ്വാതന്ത്ര്യദിനത്തിൽ അപൂർവ്വ രവിയോഗം: ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടങ്ങൾ കൊയ്യാം -
ചിങ്ങം 1-ന് തിളങ്ങുന്ന മുഖം വേണോ? ആഘോഷങ്ങൾക്കായി ഈ 3 ദിവസത്തെ സ്കിൻ കെയർ റൂട്ടീൻ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മേക്കപ്പ് ഉരുകുമോ? വിയർപ്പിനെ തോൽപ്പിച്ച് തിളങ്ങാൻ ഈ വിദ്യകൾ മതി -
വർക്ക് ഫ്രം ഹോം: ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ജോലിയിൽ ഉന്മേഷവും പോസിറ്റീവ് എനർജിയും കൂടും -
ഊണുമേശ ഈ ദിശയിലാണോ? കുടുംബത്തിൽ ഐക്യവും സമാധാനവും നിറയ്ക്കാൻ വാസ്തു പറയുന്ന ലളിതമായ വഴികൾ -
അടുക്കളയിൽ സിങ്കും സ്റ്റൗവും അടുത്താണോ? പൊളിച്ചുപണിയാതെ വാസ്തു ദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
നിലച്ചുപോയ ക്ലോക്ക് വീട്ടിലെ ഐശ്വര്യം കളയുമോ? വാസ്തു പ്രകാരം ക്ലോക്ക് വെക്കേണ്ട കൃത്യമായ സ്ഥലം ഇതാണ്
മെറ്റബോളിസത്തെ കുറക്കുന്ന ആ ഘടകങ്ങള്‍ ഇതാണ്: ലക്ഷണങ്ങള്‍ തിരിച്ചറിയാം
പലപ്പോഴും മെറ്റബോളിസം എന്ന വാക്ക് എല്ലാവരും കേട്ടിട്ടുണ്ട. എന്നാല്‍ എന്താണ് മെറ്റബോളിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തുകൊണ്ടാണ് മെറ്റബോളിസം കുറയാന്‍ പാടില്ല എന്ന് പറയുന്നതെന്ന് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം. പലപ്പോഴും സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ് മെറ്റബോളിസത്തിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് പലരും ചിന്തിക്കുന്നത്.
ശരീരത്തില്‍ നിര്‍ബന്ധമായും നടക്കേണ്ട ഒരു പ്രക്രിയയാണ് മെറ്റബോളിസം, എന്നാല്‍ ചില ഘടകങ്ങള്‍ നമ്മുടെ മെറ്റബോളിസത്തെ കുറക്കുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ കൃത്യമായി നടക്കാതിരുന്നാല്‍ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിക്കുന്നത് ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ മെറ്റബോളിസം കുറയുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്തൊക്കെ ഘടകങ്ങളാണ് മെറ്റബോളിസത്തെ കുറക്കുന്നതെന്ന് നോക്കാം.

ജീനുകള്‍
പലപ്പോഴും ശരീരത്തിലെ ഊര്‍ജ്ജത്തേയും മെറ്റബോളിസത്തേയും കുറക്കുന്നതില്‍ ജീനുകള്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങള്‍ വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ മെറ്റബോളിസവും കലോറി കത്തുന്നതും കുറയുന്നു. എന്നാല്‍ ഇത് പാരമ്പര്യമായി ഉള്ള പ്രശ്നമാണെങ്കില്‍ അത് മെറ്റബോളിസത്തെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിനെ എപ്പോഴും കൂടുതല്‍ ആക്റ്റീവ് ആക്കി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം.
ഹോര്‍മോണ്‍
ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. നിങ്ങളുടെ ശരീരത്തിന്റെ ഊര്ജ്ജതെ വര ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശരീരത്തിന്റെ അവസ്ഥകള്‍ മനസ്സിലാക്കി ഹോര്‍മോണ്‍ മാറ്റങ്ങള്‍ മനസ്സിലാക്കി ചികിത്സ തേടുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കാരണം ഇറങ്ങാതിരിക്കുമ്പോള്‍ ശരീരത്തിന് പലപ്പോഴും കലോറി കത്തിക്കുന്നതിനും അത് വഴി മെറ്റബോളിസം കൃത്യമായി നടപ്പിലാക്കുന്നതിനും സാധിക്കുന്നില്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി 7-9 മണിക്കൂര്‍ വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം മെറ്റബോളിസം കൃത്യമാക്കുന്നതിന് സാധിക്കുന്നു. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ശരീരഭാരം കുറക്കുകയും കൂട്ടുകയും
ശരീരഭാരത്തിന്റെ കാര്യത്തില്‍ പലപ്പോഴും അത് കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് കൂട്ടുന്ന അവസ്ഥയുണ്ടാവുമ്പോള്‍ ശ്രദ്ധിക്കണം. കാരണം കഷ്ടപ്പെട്ട് തടി കുറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കുറയാത്തതിന് പിന്നിലെ കാരണം പലപ്പോഴും മെറ്റബോളിസം കുറയുന്നത് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
എപ്പോഴും ക്ഷീണം
എത്രയൊക്കെ ഭക്ഷണം കഴിച്ചിട്ടും വെള്ളം കുടിച്ചിട്ടും നിങ്ങളില്‍ ക്ഷീണം തന്നെയോ? എന്നാല്‍ അതിന് കാരണം പലപ്പോഴും നിങ്ങളിലെ മെറ്റബോളിസത്തിന്റെ കുറവ് തന്നെയാണ്. ഇവരില്‍ മെറ്റബോളിസം വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
എപ്പോഴും തണുപ്പ് തോന്നുന്നത്
നിങ്ങള്‍ക്ക ഏത് കാലാവസ്ഥയിലും ശരീരത്തില്‍ തണുപ്പ് തോന്നുന്നോ? എന്നാല്‍ അതും സൂചിപ്പിക്കുന്നത് മെറ്റബോളിസത്തിന്റെ കുറവ് തന്നെയാണ്. പലപ്പോഴും മെറ്റബോളിസം കുറയുന്ന് ശരീരത്തിന്റെ താപനിലയേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ തണുപ്പിനോടുള്ള സംവേദന ക്ഷമത വര്‍ദ്ധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications