Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
30 കഴിഞ്ഞോ? ഹൃദ്രോഗ സാധ്യത ഒഴിവാക്കാന്‍ പുരുഷനില്‍ നിര്‍ബന്ധം ഇക്കാര്യങ്ങള്‍
ഇന്നത്തെ കാലത്ത് കുഴഞ്ഞ് വീണ് മരണങ്ങള് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും അതിന് മുന്നോടിയായി ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും പലരും വേണ്ട രീതിയില്‍ ഗൗനിക്കുന്നില്ല. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ഗുരുതരമായ പ്രത്യാഘാതം ചിലപ്പോള്‍ ഉണ്ടാക്കിയെന്നും വരാം. പൊതുവേ പുരുഷന്മാര് പലപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത അവസ്ഥ പലപ്പോഴും നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്.
പുരുഷന്മാര് പ്രത്യേകിച്ച് മുപ്പതിന് ശേഷമുള്ളവര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കുടുംബം പോലെ തന്നെ പ്രധാനപ്പെട്ടതാണ് എപ്പോഴും ആരോഗ്യവും എന്ന് മറക്കരുത്. ഒരു പ്രായത്തിന് ശേഷം ആരോഗ്യ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ ചെലുത്തേണ്ടതാണ്. എന്നാല്‍ രോഗാവസ്ഥകളെ മുന്‍കൂട്ടി പ്രതിരോധിക്കുന്നതിനും ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ആരോഗ്യ പരിശോധനകള്‍ ഓരോ സമയത്തും കൃത്യമായി നടത്തുന്നതിനും ശ്രദ്ധിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ

ശ്രദ്ധിക്കേണ്ടത്
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുപ്പതുകൡലേക്ക് എത്തിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. പുകവലി പോലുള്ള മോശം ശീലങ്ങള്‍ പൂര്‍ണമായും നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും വേണം. ഇത്തരം കാര്യങ്ങളില്‍ അലംഭാവം കാണിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം
ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് മാനസിക സമ്മര്‍ദ്ദം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതിനായി മനസ്സിലെ സമ്മര്‍ദ്ദം മറികടക്കുന്നതിന് വേണ്ടി ജീവിത ശൈലിയില്‍ മാറ്റം വരുത്താം. കൂടാതെ യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലമാക്കാം. അതോടൊപ്പം തന്നെ ജോലിക്കിടയില്‍ ഇടവെളകള് എടുക്കുന്നതും മനസ്സ് തുറന്ന് സംസാരിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ്. അതുകൂടാതെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും ശ്രദ്ധിക്കണം.

ആരോഗ്യ പരിശോധനകള്‍ നടത്താം
ആരോഗ്യ പരിശോധനകള്‍ നടത്തുന്നതും ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യം എത്രത്തോളം പ്രശ്നത്തിലാണ് എന്ന് ഇത് വഴി മുന്‍കൂട്ടി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഒരിക്കലും അലംഭാവം വിചാരിച്ച് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ പിന്നീടുണ്ടാക്കും.
ആരോഗ്യകരമായ ഭക്ഷണരീതി
പലപ്പോഴും ജോലിത്തിരക്കില്‍ ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും പലരും ചിന്തിക്കുന്നില്ല. ഇത്തരം അവസ്ഥയില്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. എന്താണ് കിട്ടിയത് അത് കഴിക്കുക എന്ന അവസ്ഥയിലേക്കാണ് നിങ്ങള്‍ പിന്നെ ചിന്തിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണ രീതി 30-കള്‍ക്ക് ശേഷം നിര്‍ബന്ധമായും പിന്തുടരേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമാക്കരുത്. അപകടകരമായ അവസ്ഥ ഭക്ഷണത്തിലെ അനാസ്ഥമൂലം പിന്നീട് നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഹൃദ്രോഗം പോലുള്ളവയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്ത് തന്നെയായാലും എപ്പോഴും ജീവിതത്തിലുടനീളം ആരോഗ്യകരമായ ശീലങ്ങള്‍ മാത്രം പിന്തുടരുക. അനാരോഗ്യകരമായ എന്തെങ്കിലും അസ്വസ്ഥതകള്‍ ശരീരത്തിനുണ്ടായാല്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
