Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
International Yoga Day 2025: ഹോര്‍മോണ്‍ മാറ്റങ്ങളില്‍ ആരോഗ്യം പ്രശ്നത്തിലോ, യോഗയില്‍ പരിഹാരം
അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് യോഗക്ക് നിങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ ഗുണങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. പലപ്പോഴും ശരീരത്തിലെ മെറ്റബോളിസം, മാനസികാരോഗ്യം, ആര്‍ത്തവ പ്രതിസന്ധികള്‍, പ്രത്യുത്പാദന ആരോഗ്യ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ ഓരോ ദിവസവും പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഇതെല്ലാം അവതാളത്തിലാക്കുന്നത് പലപ്പോഴും ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ്.
സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രതിസന്ധികളും ഇത്തരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ യോഗ സഹായിക്കുന്നു. ഇത് പ്രത്യുത്പാദന ആരോഗ്യത്തിനും മാനസികമായുണ്ടാവുന്ന പ്രതിസന്ധികളെ അകറ്റുന്നതിനും എല്ലാം സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് യോഗ തന്നെയാണ് ഏറ്റവും മികച്ചത്. എപ്രകാരം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയില്‍ യോഗ പരിഹാരം കാണുന്നു എന്ന് നോക്കാം.

എപ്രകാരം യോഗ സഹായിക്കുന്നു?
എപ്രകാരം യോഗ നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ സഹായിക്കുന്നു എന്ന് നോക്കാം. ഇത് നാഡിവ്യവസ്ഥയെ ശാന്തമാക്കുകയും അതോടൊപ്പം തന്നെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ശരീരത്തിലെ പ്രത്യേക ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതിനും അത് വഴി ഹോര്‍മോണ്‍ ഉത്പാദനം കൃത്യമാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ ഓക്സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും അത് വഴി വിശ്രമം മികച്ചതാക്കുകയും ചെയ്യുന്നു. ഇത് ഹോര്‍മോണ്‍ ഐക്യത്തിനും മികച്ച മാറ്റമാണ് നല്‍കുന്നത്. കൂടാതെ വൈകാരികമായ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങള്‍ക്ക് പ്രതിരോധിക്കുന്നതിനും അവയെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
യോഗാസനങ്ങള്‍ ഏതെല്ലാം?
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏതൊക്കെ തരത്തിലുള്ള യോഗാസനങ്ങള്‍ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഭുജംഗാസനം (കോബ്ര പോസ്) ചെയ്യുന്നത് വഴി അത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും അത് വഴി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. നട്ടെല്ലിനെ ശക്തിപ്പെടുത്തുകയും പ്രത്യുല്പാദന അവയവങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിന് ഭുജംഗാസനം സഹായിക്കും.

സര്‍വാംഗാസനം പോലുള്ള യോഗാസനങ്ങള്‍ ചെയ്യുന്നത് വഴി അത് തൈറോയ്ഡ്, പാരാതൈറോയ്ഡ് ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. അത് വഴി നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാന്‍ സാധിക്കും. മത്സ്യാസനം ചെയ്യുന്നതും ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ നെഞ്ചിന് കൂടുതല്‍ ആശ്വാസം നല്‍കുകയും തുറക്കുകയും തൊണ്ടയും തൈറോയ്ഡ് ഭാഗവും ചേരുന്നിടം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ബദ്ധ കോണാസനം ചെയ്യുന്നത് വഴി നിങ്ങളുടെ പ്രത്യുല്പാദന ആരോഗ്യത്തിനും ആര്‍ത്തവ സന്തുലിതാവസ്ഥയും ഇല്ലാതാക്കുന്നു. ബാലാസനം ചെയ്യുന്നത് വഴി നിങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കുകയും ഗ്രന്ഥികളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മറ്റ് ഗുണങ്ങള്‍
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് മറ്റ് പല ഗുണങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും തൈറോയ്ഡ് പിസിഓഎസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കുന്നു. നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. കൂടാതെ മാനസികാരോഗ്യത്തിനും മികച്ച ഫലങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹോര്‍മോണ്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല ഉത്കണ്ഠയും വിഷാദവും പരിഹരിക്കുന്നതിനും സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
ദിവസവും അരമണിക്കൂറെങ്കിലും യോഗ പരിശീലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല എപ്പോഴും യോഗ ചെയ്യുമ്പോള്‍ ശ്രദ്ധയും ഏകാഗ്രതയും അനിവാര്യമാണ്. ശ്രദ്ധയോടെയുള്ള ശ്വസനം, ധ്യാനം എന്നിവയെല്ലാം തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല എപ്പോഴും യോഗ ചെയ്യുമ്പോള്‍ പരിചയ സമ്പന്നനായ ഒരു യോഗ ഇന്‍സ്ട്രക്റ്ററെ സമീപിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടാതെ കൃത്യമായി ഡോക്ടറെ കാണുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ ചികിത്സിക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
