Latest Updates
-
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്!
ഗ്രൗണ്ടില്‍ തളരാതെ കുതിക്കുന്ന ഊര്‍ജ്ജം; മോഡലിനെ വെല്ലുന്ന ശരീരം, വിരാട് കോലിയുടെ ഫിറ്റ്നസ്സ് രഹസ്യം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളിലൊരാളാണ് വിരാട് കോലി. ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റനായ അദ്ദേഹം ഓരോ ക്രിക്കറ്റ് പ്രേമിക്കും പരിചിതനാണ്. കണ്ണിമവെട്ടുന്ന നേരം കൊണ്ട് കളികള്‍ മാറ്റിമറിക്കാന്‍ കഴിവുള്ള, ഏറ്റവും മികച്ച ലോകോത്തര ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് അദ്ദേഹം.
ക്രിക്കറ്റിലെ പ്രകടനത്തിനും ഫിറ്റ്നസിനും ഒരുപോലെ പേരുകേട്ട താരമാണ് കോലി. വിരാട് കോഹ്ലി തന്റെ ഫിറ്റ്നസിനെ കുറിച്ച് എപ്പോഴും ബോധവാനാണ്. അതുകൊണ്ടുതന്നെ, ഏതൊരു മോഡലും ഏതൊരു സിനിമാതാരവും പിന്നില്‍ നില്ക്കുന്ന ശരീരപ്രകൃതമാണ് കോലിക്കുള്ളത്.

എപ്പോഴും ഫിറ്റായി തുടരുന്നതിനായി കഠിനമായ വ്യായാമങ്ങളാണ് ദിനവും വിരാട് കോഹ്ലി പരിശീലിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍, കോഹ്ലി തന്റെ കര്‍ശനമായ ഭക്ഷണക്രമവും വ്യായാമശീലവും വെളിപ്പെടുത്തി. ഫിറ്റ്നസിനായി വ്യായാമവും ഡയറ്റും പിന്തുടരുന്ന ഏതൊരാള്‍ക്കും, കോഹ്ലിയുടെ ഫിറ്റ്നസ് ദിനചര്യയും ഭക്ഷണക്രമവും പ്രചോദനമായേക്കാം. വിരാട് കോലിയുടെ വര്‍ക്ക്ഔട്ട് രീതിയും ഭക്ഷണക്രമവും എന്താണെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം.
ജിമ്മില്‍ സമയം ചെലവഴിക്കുന്നു
കഠിനമായ വ്യായാമ ഷെഡ്യൂള്‍ പിന്തുടരുന്ന വിരാട് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ്. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വിരാട് കോഹ്ലി തന്റെ ദിവസത്തിന്റെ ഭൂരിഭാഗവും ജിമ്മില്‍ സമയം ചെലവഴിക്കുന്നു. വിരാട് കോലി ദിവസവും ജിമ്മില്‍ പോയി കാര്‍ഡിയാക്, പുഷ്അപ്പ്, സിറ്റ്-അപ്പുകള്‍ തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുന്നു.
ജിമ്മിനുള്ളിലോ പുറത്തോ ആകട്ടെ ദിനവും ഓട്ടവും പരിശീലിക്കാറുണ്ട്. അഞ്ച് ദിവസത്തെ കഠിനമായ വ്യായാമ മുറയ്ക്ക് ശേഷം രണ്ട് ദിവസത്തെ വിശ്രമം എന്ന ശീലം അദ്ദേഹം പിന്തുടരുന്നു. ഇവയില്‍ മിക്കതും വീട്ടിലോ ജിമ്മിലോ പിന്തുടരുന്ന ഫിറ്റ്നസ് നിയമങ്ങളാണ്.

പേശികളുടെ ബലത്തിന്
ശരീരവും പേശികളും മെച്ചപ്പെടുത്താന്‍ വിരാട് കോലി ഭാരോദ്വഹനം നടത്തുന്നു. ഭാരോദ്വഹനത്തിന്റെ നിരവധി ചിത്രങ്ങള്‍ വിരാട് സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ഭാരോദ്വഹനം പേശികള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഇതുകൂടാതെ ബൈസെപ്സിനായു ധാരാളം വ്യായാമം ചെയ്യുന്നുണ്ട്.
കാലിലെ പേശികളെ ശക്തവും ആകര്‍ഷകവുമാക്കാന്‍ വിരാട് കോലി സ്ക്വാട്ട് ചെയ്യുന്നു. ഇത് കൂടാതെ സൈക്ലിംഗും വിരാടിന്റെ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ്-സീസണില്‍ തന്റെ പുറം, കാലുകള്‍, കോര്‍ എന്നിവ ശക്തിപ്പെടുത്തുന്നതിലും പേശികളുടെ പിണ്ഡം കൂട്ടുന്നതിലും സഹായിക്കുന്ന ഒരു ജിം വര്‍ക്ക്ഔട്ട് സമ്പ്രദായത്തില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു.
മാനസിക സമാധാനത്തിന് ധ്യാനം
ശാരീരികക്ഷമതയ്ക്ക് പുറമേ, മാനസികമായും ഫിറ്റ്നസ് നിലനിര്‍ത്താനുള്ള വഴികളും വിരാട് കോഹ്ലി സ്വീകരിക്കുന്നു. മാനസികാരോഗ്യം നിലനിര്‍ത്താന്‍ വിരാട് കോഹ്ലി ദിവസവും ധ്യാനം പരിശീലിക്കാറുണ്ട്. ധ്യാനം മനസ്സിന് സമാധാനം നല്‍കുകയും സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുന്നു.

ഡയറ്റ്
വിരാട് കോഹ്ലി തന്റെ ഡയറ്റിങ്ങിനെക്കുറിച്ച് വളരെ ബോധവാനാണ്. ഫിറ്റ്നസിന് അനുസരിച്ചുള്ള കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. വിരാട് ദിവസവും സാധാരണയായി എല്ലാ ദിവസവും രണ്ട് കപ്പ് കുടിക്കാറുണ്ട്. ശുദ്ധീകരിച്ചതോ ഉയര്‍ന്ന പഞ്ചസാരയോ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുന്നു. ഗ്ലൂറ്റന്‍ രഹിത ഭക്ഷണം കഴിക്കാനാണ് താല്പര്യം.
പോഷകഗുണമുള്ള കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാനായി സ്മൂത്തികളോ സലാഡുകളോ കഴിക്കുന്നു. പയറുവര്‍ഗ്ഗങ്ങള്‍, ചീര, പച്ചക്കറികള്‍, ക്വിനോവ, മുട്ട എന്നിവ വിരാട് ദിവസവും കഴിക്കുന്നു. ഇത് കൂടാതെ ബദാം, പ്രോട്ടീന്‍ ബാറുകള്‍ എന്നിവയും വിരാട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവിയില്‍ വേവിച്ച ഭക്ഷണത്തിന് പുറമേ അല്പം ഒലിവ് ഓയില്‍ താളിച്ച പാന്‍ ഗ്രില്‍ ചെയ്ത ഭക്ഷണവും കോഹ്ലിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു. വറുത്തതോ എരിവുള്ളതോ ആയ ഭക്ഷണങ്ങളില്‍ നിന്ന് കോഹ്ലി വിട്ടുനില്‍ക്കുന്നു.
അര്‍ദ്ധ സസ്യഭുക്ക്
വിരാട് അര്‍ദ്ധ സസ്യാഹാരമാണ് പിന്തുടരുന്നതെന്ന് പലര്‍ക്കും അറിയില്ല. അര്‍ദ്ധ സസ്യഭുക്കായതിനാല്‍ ഇടയ്ക്കിടെ മത്സ്യമോ സീഫുഡോ കോഴിയിറച്ചിയോ കഴിക്കും. പ്രഭാതഭക്ഷണ സമയത്ത് ബ്രൗണ്‍ ബ്രെഡില്‍ പീനട്ട് ബട്ടര്‍ ചേര്‍ത്ത് മൂന്ന് മുട്ടയുടെ വെള്ള ഓംലെറ്റ് കഴിക്കാന്‍ കോഹ്ലി ഇഷ്ടപ്പെടുന്നു. ഉച്ചഭക്ഷണത്തിന് ചീര, ചിക്കന്‍ എന്നിവ കഴിക്കുന്നു. അത്താഴത്തിന് സൂപ്പ്, സാലഡ് അല്ലെങ്കില്‍ ഫ്രൈ ചെയ്ത പച്ചക്കറികള്‍ കഴിക്കാന്‍ വിരാട് ഇഷ്ടപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
