Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
പ്രായം 40 എന്നറിഞ്ഞാല്‍ ആരും അന്ധാളിക്കും, ഈ പ്രായത്തിലും ഫിറ്റ് ബോഡി; തൃഷ ചെയ്യുന്നത് ഇത്
തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ പ്രശസ്തയായ സുന്ദരിയായ നടിയാണ് തൃഷ. തമിഴ്, തെലുങ്ക് സിനിമകളില്‍ വളരെയേറെ ആരാധകരുള്ള താരം കൂടിയാണ് അവര്‍. രണ്ട് ദശാബ്ദക്കാലം സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ നടിക്ക് ഇന്ന് 40 വയസ്സ് പ്രായമുണ്ട്. എന്നാല്‍ 40ലും ഇരുപതിന്റെ ചെറുപ്പവും രൂപവും നിലനിര്‍ത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. പ്രായമേറുമ്പോഴും ഒരു പതിറ്റാണ്ട് മുമ്പത്തെപ്പോലെ പോലെ തന്നെയുള്ള രൂപം ഇപ്പോഴും തൃഷ നിലനിര്‍ത്തുന്നു എന്നത് അതിശയകരമാണ്.
സിനിമയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ വരെ തൃഷ ഒരുപോലെ ഫിറ്റായ ശരീരത്തോടെ പ്രത്യക്ഷപ്പെടുന്നു. ഈ പ്രായത്തിലും ഫിറ്റ്നസ്സും സൗന്ദര്യവും നിലനിര്‍ത്താനായി തൃഷ എന്താണ് ചെയ്യുന്നതെന്ന് നിങ്ങളില്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഈ ലേഖനത്തില്‍ തൃഷയുടെ ഫിറ്റ്നസ്, ഡയറ്റ്, സൗന്ദര്യ രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് വായിച്ചറിയാം.

തൃഷയുടെ ആരോഗ്യ രഹസ്യം
തൃഷ വളരെ കര്‍ശനമായ ഭക്ഷണക്രമവും മികച്ച വ്യായാമ മുറയുമാണ് പിന്തുടരുന്നത്. എല്ലായ്പ്പോഴും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കൂ. പ്രഭാതഭക്ഷണമായി ഓംലെറ്റും പറാത്തയും കഴിക്കുന്നു. ഇത് കൂടുതല്‍ ഊര്‍ജത്തോടെ ദിവസത്തിന് നല്ല തുടക്കം നല്കുന്നു.
തൃഷ എപ്പോഴും ഹാന്‍ഡ്ബാഗില്‍ ഭക്ഷണം സൂക്ഷിക്കാറുണ്ട്. അവ ആരോഗ്യകരമായ പോഷകസമൃദ്ധമായ പച്ചക്കറികളും പഴങ്ങളുമായിരിക്കും. തൃഷ പതിവായി വ്യായാമങ്ങളും യോഗയും ചെയ്യാറുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ശരീരത്തോട് പോരാടാനുള്ള അവളുടെ വഴക്കവും ഫിറ്റ്നസും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
ഭക്ഷണ രഹസ്യം
ദിവസവും ഓറഞ്ച്, മാതളനാരങ്ങ ജ്യൂസും ധാരാളം വെള്ളവും തൃഷ കുടിക്കുന്നു. ഗ്രീന്‍ ടീ കഴിക്കാന്‍ അവള് ഇഷ്ടപ്പെടുന്നു, കാരണം അതില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. സാധാരണ ചായയും കാപ്പിയും ഒഴിവാക്കുന്നു. ഇതിലൂടെ നേരത്തെയുള്ള വാര്‍ദ്ധക്യ ലക്ഷണം അകറ്റാനാകുന്നു.
ആരോഗ്യകരമായ ജീവിതത്തിനായി തൃഷ ധാരാളം വിറ്റാമിന്‍ സി ഭക്ഷണം കഴിക്കുന്നു. നാരങ്ങ, ഓറഞ്ച്, മറ്റ് സിട്രസ് പഴങ്ങള്‍ എന്നിവ ദിനവും കഴിക്കാന്‍ ശ്രദ്ധിക്കുന്നു. ഇത് 40കളില്‍ എത്തിനില്‍ക്കുമ്പോഴും അവളുടെ ചര്‍മ്മത്തിന് തിളക്കം നല്കുന്നു. തൃഷ തന്റെ പ്രഭാതഭക്ഷണത്തിന് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്കുന്നു. പറാത്ത, ഓംലെറ്റ്, തൈര് മുതലായവ കഴിക്കുന്നു. ദിവസം ആരംഭിക്കുന്നത് വളരെയധികം ഊര്‍ജ്ജം നല്കുന്ന ഭക്ഷണം കഴിച്ചാണ്. രാവിലെ വയറു നിറയെ ഭക്ഷണം കഴിക്കാനും തൃഷ ശ്രദ്ധിക്കുന്നു.

ഫിറ്റ്നസ് രഹസ്യങ്ങള്‍
ഫിറ്റ്നസ്സ് ഫ്രീക്കായ തൃഷ ഒരുപാട് വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. യോഗയാണ് പ്രിയപ്പെട്ടത്. തിരക്കേറിയ ഷെഡ്യൂളിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് അവളുടെ മനസ്സിനെ ശാന്തമാക്കുകയും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യാന്‍ യോഗ സഹായിക്കുന്നു, ഇത് കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ആരോഗ്യകരമായ മാര്‍ഗമാണ്. ശരീരഭാരം വര്‍ധിപ്പിക്കേണ്ടതും കുറയ്ക്കേണ്ടതുമായ റോളുകളുണ്ട്.
പതിവായുള്ള ശരീരഭാര ഏറ്റക്കുറച്ചിലുകള്‍ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് യോഗ. ശരീരത്തിന്റെ മുകള്ഭാഗം ബലപ്പെടുത്തുന്ന കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാന്‍ തൃഷയ്ക്ക് ഇഷ്ടമാണ്. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും തൃഷ എല്ലാ ദിവസവും വര്‍ക്ക്ഔട്ട് ചെയ്യുന്നു. ഇതുകൂടാതെ നീന്താനും നടി ഇഷ്ടപ്പെടുന്നു. മണിക്കൂറുകളോളം കുളത്തില്‍ ചെലവഴിക്കാന്‍ തൃഷയ്ക്ക് ഒരു മടിയുമില്ല.

സൗന്ദര്യ രഹസ്യം
അവള് എപ്പോഴും വസ്ത്രധാരണത്തിലും മേക്കപ്പിലും ഇഷ്ടപ്പെടുന്നു. കുട്ടിക്കാലം മുതല്‍ മേക്കപ്പില്‍ അതീവ തത്പരയായിരുന്നു അവള്. മേക്കപ്പിന്റെ ശരിയായ പ്രയോഗം ഒരു കല പോലെയാണെന്ന് തൃഷ വിശ്വസിക്കുന്നു. അങ്ങനെ അവള് അത് നല്ല ഭംഗിയായി ചെയ്യുന്നു. സ്കിന്‍ ടോണുമായി പൊരുത്തപ്പെടുന്ന ഒരു ഫൗണ്ടേഷന് ഉപയോഗിച്ചാണ് മേക്കപ്പിന് അടിത്തറയിടുന്നത്. അവളുടെ പതിവ് രൂപത്തിന് ഫൗണ്ടേഷനുശേഷം ഒരു ഐ ലൈനറും മസ്കരയും ലിപ് ഗ്ലോസും ചേര്‍ക്കുന്നു.
തൃഷയ്ക്ക് അവളുടെ തലമുടി തുറന്നിടാനും വശങ്ങളിലേക്ക് വേര്തിരിച്ചിടാനും വളരെ ഇഷ്ടമാണ്. മുടിയുടെ ഇളം തവിട്ട് നിറത്തിലുള്ള ഹൈലൈറ്റുകള്‍ അവള് ഇഷ്ടപ്പെടുന്നു. പാര്‍ട്ടികളിലും ഇവന്റുകളിലും വെസ്റ്റേണ്‍, ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തൃഷ ഇഷ്ടപ്പെടുന്നു. അവളുടെ മെലിഞ്ഞ ശരീരം കാരണം ഇത്തരം വസ്ത്രം നന്നായി യോജിക്കകുയും ചെയ്യുന്നു.
തൃഷയുടെ ഫിറ്റ്നസ്സ് നുറുങ്ങുകള്‍
* രാവിലെ പോഷകഗുണമുള്ള പഴങ്ങള്‍ മാത്രം, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ക്ക് സ്ഥാനമില്ല.
* പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക
* വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. ബ്രെഡ്, ഓംലെറ്റ്, തൈര് എന്നിവ ഇഷ്ടമാണ്.
* ദിവസേനയുള്ള യോഗ, വ്യായാമം, ധ്യാനം.
* ഫ്രഷ് പാനീയങ്ങള്‍ മാത്രം. ജ്യൂസ് അതുപോലെ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങയും ഓറഞ്ചും
* മധുരം അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍ക്കും മൈദ ഭക്ഷണങ്ങള്‍ക്കും സ്ഥാനമില്ല.
* ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.
* ബദാം, പിസ്ത, കശുവണ്ടി, തുടങ്ങിയ നട്സ് ലഘുഭക്ഷണമായി കഴിക്കുക
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












