ആരെയും മയക്കുന്ന സൗന്ദര്യവും ആകാരവടിവും; നോറ ഫത്തേഹിയുടെ ശരീരരഹസ്യം

ബോളിവുഡിനെ ഇളക്കിമറിച്ച് യുവാക്കളെ ഹരം കൊള്ളിക്കുന്ന നടിയാണ് നോറ ഫത്തേഹി. അവരുടെ നൃത്തവും സൗന്ദര്യവും ബോഡി ഷേപ്പുമെല്ലാം ആരുടെയും മനസ്സ് ഇളക്കുന്നതാണ്. നോറ ഫത്തേഹിയുടെ ഡാന്‍സിനും സൗന്ദര്യത്തിലും മയങ്ങിയ കോടിക്കണക്കിന് ആരാധകരുണ്ട്. ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് അവര്‍ എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഡാന്‍സ് ഷോയായ ജലക് ദിഖ്‌ലാജായുടെയും റിയാലിറ്റി ഷോ ബിഗ് ബോസ് 9 ന്റെയും മുന്‍ മത്സരാര്‍ത്ഥിയായിരുന്നു നോറ. സ്ട്രീ, ബട്ല ഹൗസ്, സ്ട്രീറ്റ് ഡാന്‍സര്‍ ഡി3 തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നോറയുടെ പേരിലുണ്ട്.

നോറ അവളുടെ അതിശയകരമായ ബെല്ലി ഡാന്‍സിനും അവളുടെ മികച്ച ശരീരത്തിനും പേരുകേട്ടതാണ്. അവളുടെ ശരീരാകൃതി തീര്‍ച്ചയായും പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അതിനാല്‍, നിങ്ങളുടെ ശരീരവും നോറയുടേത് പോലെയാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. നോറയെപ്പോലെ ഷേപ്പ് ആയ ശരീരം ലഭിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ ലേഖനത്തില്‍ നോറ ഫത്തേഹിയുടെ ഡയറ്റ് പ്ലാന്‍, വ്യായാമം, സൗന്ദര്യ രഹസ്യങ്ങള്‍ എന്നിവ വായിച്ചറിയാം.

How To Stay In Shape Like Noora Fatehi; Her Fitness Secret And Diet; Details Inside

വ്യായാമശീലം

നോറ ഫത്തേഹിയുടെ ഫിറ്റ്നസ് ദിനചര്യകള്‍ കരുതുന്നതുപോലെ ആത്ര കര്‍ശനമല്ല. ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ക്ക് അവളുടെ വിവിധ നൃത്തങ്ങളുടെ വീഡിയോകളും റിഹേഴ്‌സലുകളും കാണാന്‍ കഴിയും. അവിടെ നോറ സ്വയം ആസ്വദിക്കുന്നു. അവളുടെ ദിനചര്യയില്‍ ഫങ്ഷണല്‍ പരിശീലനം, ഭാരോദ്വഹനം, പോള്‍ നൃത്തം, പൈലേറ്റ്‌സ്, ബെല്ലി ഡാന്‍സ് എന്നിവ ഉള്‍പ്പെടുന്നു. ഒരു അഭിമുഖത്തില്‍ നോറ പറയുന്നു- 'ഞാന്‍ പലപ്പോഴും ജിമ്മില്‍ പോകാറില്ല, ശരീരഭാരം എളുപ്പം കുറയ്ക്കുന്നതിനാല്‍ പതിവായി വ്യായാമം ചെയ്യാറില്ല. ഞാന്‍ പലപ്പോഴും പൈലേറ്റ്‌സ് ചെയ്യാറുണ്ടായിരുന്നു, അത് യഥാര്‍ത്ഥത്തില്‍ ശരീരം ടോണിംഗ് ചെയ്യാന്‍ മികച്ചതാണ്.' ബെല്ലി ഡാന്‍സിംഗ്, ഹിപ് ഹോപ്പ് എന്നിങ്ങനെ ഏത് രൂപത്തിലും നൃത്തം ചെയ്യുന്നതിലൂടെ അമ്പരപ്പിക്കുന്ന മാറ്റം കാണാം. ബെല്ലി ഡാന്‍സ് നോറയെ ഫിറ്റ്ായിരിക്കാനും അവളുടെ ആബ്‌സ് ടോണ്‍ ചെയ്യാനും സഹായിക്കുന്നു. ഒപ്പം ശരീരം കൂടുതല്‍ വഴക്കമുള്ളതുമാക്കുന്നു. തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് അവള്‍ അവകാശപ്പെടുന്നു. നോറയുടെ മനോഹരമായ ശരീരത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നൃത്തമാണ്.

How To Stay In Shape Like Noora Fatehi; Her Fitness Secret And Diet; Details Inside

ഡയറ്റ് പ്ലാന്‍

ശരീരം നിലനിര്‍ത്താന്‍ ഡയറ്റ് എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. നോറ ഒരു ഭക്ഷണപ്രിയയാണ്. 'ഭക്ഷണം ഞാന്‍ ആസ്വദിക്കുന്ന ഒന്നാണ്, എനിക്കിഷ്ടമുള്ളത് ഞാന്‍ കഴിക്കും. പിസ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ എന്നെ സന്തോഷിപ്പിക്കാറുണ്ട്- ' നോറ പറയുന്നു. പലപ്പോഴും, സ്വയം ഫിറ്റായിരിക്കാന്‍ നോറ സമയം മാനേജ് ചെയ്യുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം നോറ ഡാന്‍സ് ചെയ്യാറുണ്ട്. സിനിമ നിര്‍മ്മാതാക്കള്‍, തന്റെ കഥാപാത്രത്തിന് വേണ്ട രൂപത്തെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെങ്കില്‍, ഭക്ഷണക്രമമൊന്നും നോറ പാലിക്കാറില്ല. എന്നാല്‍ നോറ സ്വയം ജലാംശം നിലനിര്‍ത്താനും ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കാനും മറക്കുന്നില്ല. ഇതോടൊപ്പം, അവള്‍ അവളുടെ ഭക്ഷണത്തില്‍ തേങ്ങാവെള്ളവും ഫ്രഷ് ഫ്രൂട്ട്‌സും ഉള്‍പ്പെടുത്താറുണ്ട്. നോറ തന്റെ കരിയറിന്റെ തുടക്കത്തില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ പാടുപെട്ടെങ്കിലും ഇന്ന് അവള്‍ ബോളിവുഡിലെ ഏറ്റവും ഫിറ്റ് ആയ വ്യക്തിയാണ്.

How To Stay In Shape Like Noora Fatehi; Her Fitness Secret And Diet; Details Inside

നോറ ഫത്തേഹിയുടെ ഭക്ഷണശീലം

നോറ ഫത്തേഹി ഒരു ലളിതമായ ഭക്ഷണക്രമം പിന്തുടരുന്നു. അവള്‍ ഇഷ്ടപ്പെടുന്നതെല്ലാം ശരിയായ അനുപാതത്തില്‍ കഴിക്കുകയും ചെയ്യുന്നു. അവള്‍ക്ക് ജങ്ക് ഫുഡ് വളരെ ഇഷ്ടമാണ്, പക്ഷേ അധികം കഴിക്കില്ല.
പ്രാതല്‍ - രാവിലെ 7:00 മണിക്ക്, കറുവപ്പട്ട, പകുതി വാഴപ്പഴം, കുറച്ച് തേന്‍, പച്ചക്കറികള്‍, 2 മുട്ട, 2 മുട്ടയുടെ വെള്ള (വറുത്തത്), 70 ഗ്രാം ഓട്സ്
ഉച്ചഭക്ഷണം - ഉച്ചയ്ക്ക് 12:00 മണിക്ക്, 1.5 കപ്പ് വേവിച്ച അരിയും പച്ചക്കറികളും 4 ഔണ്‍സ് ചിക്കനും
ഈ ഭക്ഷണത്തിന് ശേഷം, നോറ ശുദ്ധമായ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാറുണ്ട്. അതില്‍ നിന്ന് പ്രോട്ടീനും ഏകദേശം 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റും ലഭിക്കുന്നു
അത്താഴം - വൈകുന്നേരം 6:30 ന് പച്ചക്കറികള്‍, 5-ഔണ്‍സ് ഫ്‌ളാങ്ക് സ്റ്റീക്ക്, 1 വലിയ മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നു.
രാത്രി വൈകിയുള്ള ലഘുഭക്ഷണം - രാത്രി 9:00ന്, നോറ 30 ഗ്രാം ഗ്രാനോളയും 100 ഗ്രാം ഗ്രീക്ക് തൈരും കൂടാതെ കുറച്ച് സിട്രസ് പഴങ്ങളും കഴിക്കുന്നു.

How To Stay In Shape Like Noora Fatehi; Her Fitness Secret And Diet; Details Inside

നോറ ഫത്തേഹിയുടെ ജീവിതം

1992 ഫെബ്രുവരി 6 നാണ് നോറ ഫത്തേഹി ഒരു മൊറോക്കന്‍ ഫാമിലിയില്‍ ജനിച്ചത്. അവളുടെ ജന്മസ്ഥലം കാനഡയാണ്. അവളുടെ അമ്മ മൂന്നാം തലമുറ ഇന്ത്യക്കാരിയാണ്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക് ഭാഷകള്‍ നന്നായി അവള്‍ കൈകാര്യം ചെയ്യുന്നു. നോറയുടെ ഇളയ സഹോദരന്റെ പേര് ഒമര്‍ ഫത്തേഹി എന്നാണ്. ഒരു നടിയാകുക എന്നത് അവളുടെ ബാല്യകാല സ്വപ്നമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ കാരണത്താല്‍ മാത്രമാണ് അവള്‍ മുംബൈയില്‍ വന്നത്. വീട്ടിലിരുന്ന് പരിശീലിച്ചാണ് നൃത്തം പഠിച്ചത്. നൃത്തം കൂടാതെ, മിക്‌സഡ് ആയോധനകലകളും അക്രോബാറ്റിക്‌സും നോറയ്ക്ക് ചെയ്യാന്‍ കഴിയും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, April 3, 2023, 12:51 [IST]
X
Desktop Bottom Promotion