Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
മെലിഞ്ഞിരുന്നാലും ആരോഗ്യം, ഫിറ്റായ ശരീരം; രശ്മിക മന്ദാനയുടെ ഫിറ്റ്‌നസ്സ് രഹസ്യം
പ്രശസ്ത നടിയും ഇന്ത്യന്‍ മോഡലുമാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ, തമിഴ് സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് അവള്‍. ഗീതാ ഗോവിന്ദം, കിരിക് പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങള്‍ക്ക് പേരുകേട്ട രശ്മിക, തന്റെ വേഷങ്ങളിലൂടെ അഭിനേത്രിയെന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയം മാത്രമല്ല, രശ്മികയുടെ രൂപത്തിനും സൗന്ദര്യത്തിനും ആരാധകര്‍ ഏറെയാണ്. അവളുടെ ഫിറ്റ്നസ് അനേകം പേര്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാണ്. തന്റെ വര്‍ക്കൗട്ട് വീഡിയോ ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയയില്‍ ഇടാറുമുണ്ട്.
ശരീരം നന്നായി പരിപാലിക്കുന്ന ഒരാളാണ് രശ്മികയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രശ്മിക മന്ദാന തന്റെ ശരീരം ഫിറ്റും, ആരോഗ്യവും, സജീവവും ആയി ഇരിക്കാന്‍ വര്‍ക്ക്ഔട്ടും ഡയറ്റ് പ്ലാനും പിന്തുടരുന്നു. ഈ ലേഖനത്തില്‍, ഞങ്ങള്‍ രശ്മിക മന്ദാനയുടെ വര്‍ക്കൗട്ട്, ഡയറ്റ് പ്ലാന്‍, ബ്യൂട്ടി സീക്രട്ട് എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞുതരാം.

വ്യായാമ ദിനചര്യ
മെലിഞ്ഞു നില്‍ക്കുന്നതിനേക്കാള്‍ ആരോഗ്യം നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണെന്ന് രശ്മിക വിശ്വസിക്കുന്നു. അതിനാല്‍ രശ്മിക അവളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നു. സ്വന്തം ശരീരാകൃതി നിലനിര്‍ത്താന്‍, നടി ആഴ്ചയില്‍ 4-5 തവണ ജിമ്മില്‍ പോകുന്നു. കിക്ക് ബോക്സിംഗ്, സ്‌കിപ്പിംഗ്, ഡാന്‍സ്, നീന്തല്‍, സ്പിന്നിംഗ്, യോഗ, ബ്രിസ്‌ക് വാക്ക് തുടങ്ങിയ ആക്റ്റിവിറ്റികളും രശ്മികയുടെ ഫിറ്റ്നസ് ദിനചര്യയില്‍ ഉള്‍പ്പെടുന്നു. കാര്‍ഡിയോയ്ക്കുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, മസിലുകളുടെ നിര്‍മ്മാണത്തിനായുള്ള ഭാരോദ്വഹനവും രശ്മിക പരിശീലിക്കുന്നു. കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമങ്ങളുടെയും ഭാരോദ്വഹനത്തിന്റെയും സംയോജനമാണ് രശ്മികയുടെ വ്യായാമ രീതി.

വിശദമായ വര്‍ക്കൗട്ട്
ഫുള്‍ ബോഡി ഫോം റോള്‍, സ്‌ട്രെച്ച് തുടങ്ങിയ വാം അപ്പ് വ്യായാമങ്ങളിലൂടെയാണ് രശ്മിക വര്‍ക്ക്ഔട്ട് ആരംഭിക്കുന്നത്. രണ്ടോ മൂന്നോ മിനിറ്റ് ഈ വ്യായാമങ്ങള്‍ ചെയ്ത ശേഷം, സജീവമായ വ്യായാമങ്ങളായ ഹിപ് ത്രസ്റ്റുകള്‍, മെഡിസിന്‍ ബോള്‍ സ്ലാം എന്നിവ പിന്തുടരുന്നു. എല്ലാ വ്യായാമങ്ങളുടെയും സംയോജനമാണ് രശ്മിക ചെയ്യാറ്. ലാന്‍ഡ്മൈന്‍ ഡെഡ്ലിഫ്റ്റ്, ബെഞ്ച് പുഷ്-അപ്പ്, ഐസോമെട്രിക് പുഷ്-അപ്പ്, വെയ്റ്റ് പ്ലേറ്റുകളുള്ള പുഷ്-അപ്പ് എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടി-ജോയിന്റ് പ്രൈമറി വ്യായാമങ്ങളും അവളുടെ ഫിറ്റ്നസ് വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു. ഓരോന്നിന്റെയും എട്ട് മുതല്‍ പത്ത് വരെയുള്ള മൂന്ന് സെറ്റുകള്‍ ചെയ്യാറുണ്ട്. ഡംബെല്‍സ് ഉപയോഗിച്ചുള്ള ബോഡി വര്‍ക്ക്ഔട്ടില്‍ സ്‌നാച്ച്, പുഷ് പ്രസ്സ് തുടങ്ങിയ വ്യായാമങ്ങളും ഉള്‍പ്പെടുന്നു.

ഡയറ്റ് പ്ലാന്‍
രശ്മിക മന്ദാന ഒരു കംപ്ലീറ്റ് സസ്യാഹാരിയാണ്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് അവള്‍ ദിവസം ആരംഭിക്കുന്നു. ഇപ്പോള്‍ ഡയറ്റീഷ്യന്റെ ഉപദേശപ്രകാരെ ആപ്പിള്‍ സിഡെര്‍ വിനെഗറിലേക്ക് മാറി. അവള്‍ ദിവസം മുഴുവന്‍ സ്വയം ജലാംശം നിലനിര്‍ത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തിന് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തന്നെയാണ് രശ്മികയ്ക്ക് ഇഷ്ടം. എന്നാല്‍ ചോറ് ഒഴിവാക്കുന്നു. അത്താഴത്തിന് പച്ചക്കറി സൂപ്പോ പഴങ്ങളോ കഴിക്കാനാണ് രശ്മിക ഇഷ്ടപ്പെടുന്നത്.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം
വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാനാണ് രശ്മികയ്ക്ക് ഇഷ്ടം. അവള്‍ ചോറും ജങ്ക് ഫുഡും വറുത്ത ഭക്ഷണങ്ങളും കഴിക്കുന്നത് കര്‍ശനമായി ഒഴിവാക്കുന്നു. കര്‍ശനമായ ഭക്ഷണക്രമമാണ് രശ്മിക പിന്തുടരുന്നതെങ്കിലും, ഇടയ്ക്കിടെ അവള്‍ ഒരു ബ്രേക്ക് എടുക്കാറുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ എല്ലാ പോഷകസമൃദ്ധമായ ഭക്ഷണവും ഉപയോഗിച്ച് തന്റെ ശരീരത്തിന് ഇന്ധനം നല്‍കാന്‍ രശ്മിക ശ്രദ്ധിക്കാറുണ്ട്.

സുന്ദരമായ ചര്‍മ്മത്തിന്റെ രഹസ്യം
ചര്‍മ്മവും മുടിയും സൗന്ദര്യത്തോടെ നിലനിര്‍ത്താന്‍ രശ്മിക എല്ലാ രാത്രിയും ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ക്ലെന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവ ഉള്‍പ്പെടുന്ന ഒരു ചര്‍മ്മ സംരക്ഷണ ദിനചര്യ പിന്തുടരുന്നു. പ്രകൃതിയോട് കഴിയുന്നത്ര അടുത്ത് നില്‍ക്കാന്‍ അവള്‍ ശ്രമിക്കുന്നു. മുടി സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനുമുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളാണ് അവള്‍ അധികവും ഉപയോഗിക്കാറ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ രശ്മിക മറക്കാറില്ല. ഇത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇതെല്ലാം രശ്മിക മന്ദാനയുടെ സൗന്ദര്യ രഹസ്യങ്ങളാണ്.

രശ്മിക മന്ദാനയെക്കുറിച്ച് കൂടുതല്‍
1996 ഏപ്രില്‍ 5ന് കര്‍ണാടകയിലെ വിരാജ്‌പേട്ടയിലാണ് രശ്മിക ജനിച്ചത്. കൂര്‍ഗ് പബ്ലിക് സ്‌കൂളില്‍ നിന്നാണ് അവള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ മൈസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആന്‍ഡ് ആര്‍ട്സില്‍ ചേര്‍ന്നു. എം.എസില്‍ ബിരുദം നേടി. 2014ലാണ് രശ്മിക മോഡലിംഗ് രംഗത്തേക്ക് എത്തിയത്. 2016ല്‍ 'കിരിക് പാര്‍ട്ടി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന അഭിനയരംഗത്തേക്ക് എത്തുന്നത്. ഈ ചിത്രം നിരവധി അവാര്‍ഡുകള്‍ നേടുകയും 2017 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറുകയും ചെയ്തു. ഈ ചിത്രത്തിന് ശേഷം അവള്‍ക്ക് നിരവധി ഓഫറുകള്‍ തേടിയെത്തി. ഇന്ന് തെന്നിന്ത്യയിലെ പ്രശസ്തരായ താരങ്ങളില്‍ ഒരാളാണ് രശ്മിക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












