Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വടിവൊത്ത ശരീരവും മങ്ങാത്ത സൗന്ദര്യവും; അനുഷ്കയുടെ ഫിറ്റ്നസ്സ് ഡയറ്റ് ടിപ്സ്
ബോളിവുഡിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളില്‍ ഒരാളാണ് അനുഷ്ക ശര്‍മ്മ. വിരാട് കോലിയുമായുള്ള വിവാഹശേഷം അവരുടെ ജനപ്രീതി പലമടങ്ങ് വര്‍ദ്ധിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം 24 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അനുഷ്കയ്ക്ക് ആരാധകരുടെ ഒരു കൂട്ടം തന്നെയുണ്ട്. അനുഷ്ക ശര്‍മ്മയുടെ ഉയരം 5 അടി 9 ഇഞ്ച് ആണ്. അതിശയിപ്പിക്കുന്ന രൂപവും അഭിനയ പാടവവും ഉള്ള അനുഷ്കയുടെ കരിയര്‍ കുതിച്ചുയരുന്നതില്‍ അതിശയിക്കാനില്ല. എന്നാല്‍ അനുഷ്ക ശര്‍മ്മ തന്റെ ശരീരം വടിവൊത്തതായി നിലനിര്‍ത്താന്‍ വളരെയധികം പരിശ്രമിക്കാറുണ്ട്.
അനുഷ്ക ശര്‍മ്മയുടെ ഭക്ഷണക്രമവും ചര്‍മ്മസംരക്ഷണവും വ്യായാമവുമാണ് അവളുടെ മെലിഞ്ഞ രൂപത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും പ്രധാനമായും കാരണം. അനുഷ്ക ഇപ്പോഴും തന്റെ ശരീര ഫിറ്റ്നസ്സ് കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്നു. ശരീരം വടിവൊത്തതായി നിലനിര്‍ത്താന്‍ അനുഷ്ക എന്താണ് ദിവസവും ചെയ്യുന്നത് എന്നറിയാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ട്? എങ്കില്‍ അനുഷ്കയുടെ ഡയറ്റും ഫിറ്റ്നസ്സ് ദിനചര്യയും എന്തെന്ന് ഞങ്ങള്‍ പറഞ്ഞുതരാം.

ഭക്ഷണശീലം
അനുഷ്ക ശര്‍മ്മയുടെ ഡയറ്റ് പ്ലാനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, വളരെ ലളിതവും വീട്ടിലുണ്ടാക്കുന്നതുമായ ഭക്ഷണം കഴിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ഉച്ചഭക്ഷണത്തിനായി അനുഷ്ക പരിപ്പ്, റൊട്ടി, പച്ചക്കറികള്‍, സാലഡ് എന്നിവയാണ് തിരഞ്ഞെടുക്കാറ്. സ്നാക്സ് ആയി കഴിക്കാന്‍ വാഗ് ചീസ് ടോസ്റ്റ് വളരെ ഇഷ്ടമാണ്. ഇതുകൂടാതെ തേങ്ങാവെള്ളമോ നാരങ്ങാവെള്ളമോ കഴിക്കാറുണ്ട്. വൈകുന്നേരം ലഘുഭക്ഷണത്തിനായി സീസണല്‍ പഴങ്ങളോ പ്രോട്ടീന്‍ ബാറുകളോ കഴിക്കുന്നു. അത്താഴത്തിന് ലഘുവായ എന്തെങ്കിലും മാത്രമേ കഴിക്കൂ. സ്വയം ജലാംശം നിലനിര്‍ത്താന്‍ അനുഷ്ക ദിവസവും കുറഞ്ഞത് 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കും. ഇതുകൂടാതെ, രാത്രി ഉറങ്ങുന്നതിനുമുമ്പ് 1 ഗ്ലാസ് പാല് കുടിക്കാനും അവര്‍ ഇഷ്ടപ്പെടുന്നു.

അനുഷ്ക ശര്‍മ്മയുടെ ഡയറ്റ് പ്ലാന്‍
നമ്മള് കാണുന്ന മിക്ക ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ അനുഷ്ക ശര്‍മ്മയുടെ ഭക്ഷണക്രമം വളരെ പ്രായോഗികമാണ്. അനുഷ്ക ശര്‍മ്മയുടെ ഭക്ഷണക്രമം കാര്‍ബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും മിശ്രിതമാണ്. എല്ലാവര്ക്കും ഇത് പിന്തുടരാന് കഴിയും.
പ്രഭാതഭക്ഷണം - പഴങ്ങള്‍, ചിയ വിത്ത്, പഴച്ചാറുകള്‍
രാവിലെ ലഘുഭക്ഷണം - ചീസും തേങ്ങാ വെള്ളവും ചേര്‍ത്ത ടോസ്റ്റ്
ഉച്ചഭക്ഷണം- രണ്ട് ചപ്പാത്തി, ധാന്യങ്ങള്‍, പച്ചക്കറികള്‍, സാലഡ്
വൈകുന്നേരത്തെ ലഘുഭക്ഷണം - പഴങ്ങള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ ബാറുകള്‍
അത്താഴം- റൊട്ടി, ബട്ടര്‍ ചിക്കനും പച്ചക്കറികളും. ഉറക്കത്തിനു മുമ്പ് ഒരു ഗ്ലാസ് പാല്

കര്‍ശനമായ ഭക്ഷണക്രമം ഇല്ല
ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് അനുഷ്കയുടെ ജീവിതശൈലിയുടെ താക്കോല്‍. സസ്യാഹാരിയായ അവള് ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നു. കര്‍ശനമായ ഡയറ്റ് പ്ലാനിന് എതിരാണ് അനുഷ്ക. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും ഉയര്‍ന്ന പ്രോട്ടീനുകളും കലര്‍ന്ന സമീകൃതാഹാരമാണ് അനുഷ്ക പിന്തുടരുന്നത്. അവളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന ടിപ്പുകളില്‍ ഒന്ന്, മൊത്തം കലോറി ഉപഭോഗം നിലനിര്‍ത്തിക്കൊണ്ട് ദിവസം മുഴുവന്‍ ഒന്നിലധികം ചെറിയ ഭക്ഷണം കഴിക്കുക എന്നതാണ്. ചിപ്സിനോ ചോക്ലേറ്റിനോ പകരം, അവള് നട്സ്, പഴങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍ എന്നിവ കഴിക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, അവള് എപ്പോഴും വീട്ടിലുണ്ടാക്കിയ ഉച്ചഭക്ഷണം കഴിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുക മാത്രമല്ല, നിങ്ങളുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അനുഷ്ക വിശ്വസിക്കുന്നു.

യോഗ, നൃത്തം
മനസ്സിനെ ശാന്തമാക്കാനും ആന്തരിക സമാധാനം നിലനിര്‍ത്താനും അനുഷ്ടക ദിവസവും രണ്ടുതവണ ധ്യാനം ചെയ്യുന്നു. അവര്‍ ദിവസവും 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ നൃത്തം ചെയ്യുന്നു. ഇത് ശരീരത്തെ ഫിറ്റാക്കി നിലനിര്‍ത്തുന്നു. നൃത്തം അവളുടെ പേശികളെ വിശ്രമിക്കുകയും സന്തോഷകരമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ജിമ്മില്‍ പോകുന്നത് അവള്‍ക്ക് ഇഷ്ടമല്ലെങ്കിലും, ആഴ്ചയില്‍ 3-4 തവണയെങ്കിലും വ്യായാമം ചെയ്യുന്നു. നൃത്തം, യോഗ, ധ്യാനം എന്നിവ അനുഷ്കയ്ക്ക് ഇഷ്ടമാണ്. ഇതെല്ലാം അവളുടെ ഫിറ്റ്നസ് ഷെഡ്യൂളിന്റെ വലിയൊരു ഭാഗമാണ്. ഇഷ്ടമുള്ള വ്യായാമം ചെയ്യുന്നതില്‍ അനുഷ്ക വിശ്വസിക്കുന്നു. ജിം വര്ക്കൌട്ടിനും മെഡിറ്റേഷനും ഒപ്പം യോഗയും ചെയ്യാറുണ്ട്. അത് വഴക്കം വര്‍ദ്ധിപ്പിക്കുകയും മനസ്സമാധാനം നല്‍കുകയും ചെയ്യുന്നു.

വര്‍ക്കൗട്ട്
ജിമ്മില്‍ പോകുന്നത് അനുഷ്കയ്ക്ക് ഇഷ്ടമല്ലെങ്കിലും അവര്‍ ആഴ്ചയില്‍ 3-4 തവണയെങ്കിലും വ്യായാമം ചെയ്യുന്നു. ജിമ്മില്‍ പോയി പ്രധാനമായും ഭാരോദ്വഹനത്തിലും ശക്തി പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനസ്സിനെ ശാന്തമാക്കാന്‍ അവള് ദിവസവും രണ്ടുതവണ ധ്യാനം ചെയ്യുന്നു. കാര്‍ഡിയോ-വാസ്കുലര്‍ പേശികളെ ടോണ്‍ ചെയ്യാന്‍ അവള് ദിവസവും 15-30 മിനിറ്റ് നൃത്തം ചെയ്യുന്നു. ജിമ്മില്‍ പോകുന്നത് ഇഷ്ടമല്ലെങ്കിലും തന്റെ ഫിറ്റ്നസ്, വര്‍ക്ക്ഔട്ട് സെഷനുകള്‍ പതിവായി ചെയ്യാറുണ്ടെന്ന് അനുഷ്ക പറയുന്നു. അനുഷ്ക ശര്‍മ്മയുടെ ഭക്ഷണക്രമവും വ്യായാമ മുറകളും അവളെപ്പോലെ തന്നെ അതിശയിപ്പിക്കുന്നതാണ്. ലളിതമായ കാര്യങ്ങള്‍ ചെയ്യാനും അവ കര്‍ശനമായി പാലിക്കാനും അനുഷ്ക ഇഷ്ടപ്പെടുന്നു. ഇതാണ് അവളുടെ സുന്ദരമായ ശരീരത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

