Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
47-ാം വയസ്സിലും 20കാരിയുടെ അഴകും ശരീരവും; ശില്പാ ഷെട്ടിയുടെ സൗന്ദര്യ രഹസ്യം
ശില്പ ഷെട്ടിയെ അറിയാത്തവര്‍ കുറവായിരിക്കും. പ്രശസ്ത ബോളിവുഡ് നടിയും നിര്‍മ്മാതാവും നര്‍ത്തകിയും എഴുത്തുകാരിയും മോഡലും വ്യവസായിയുമാണ് ശില്പ ഷെട്ടി. 1993-ല്‍ പുറത്തിറങ്ങിയ ബാസിഗര്‍ എന്ന പ്രശസ്ത ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും 2000-ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയായ ധഡ്കന്‍, അവരുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ ശില്പ ഷെട്ടിക്ക് ഇന്ന് പ്രായം 47. എന്നിരുന്നാലും ഇപ്പോഴും അവരുടെ രൂപവും ശരീരവുമെല്ലാം ഒരു 20 കാരിയുടേതു പോലെയാണ് എന്നതില്‍ തര്‍ക്കമില്ല. ആരാധകര്‍ക്ക് ശില്പ ഷെട്ടിയുടെ ഫിറ്റ്നസ്സ് ഒരു അത്ഭുതമാണ്. കാരണം, തന്റെ ശരീരം സംരക്ഷിക്കുന്നതിനായി കൃത്യമായ ഡയറ്റും വ്യായാമവും താരം പിന്തുടരാറുണ്ട്. 47 വയസ്സിലും സുന്ദരമായ രൂപവും ഭംഗിയും നിലനിര്‍ത്താന്‍ ശില്പാ ഷെട്ടി ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പ്രഭാതഭക്ഷണം നിര്‍ബന്ധം
ശില്പ ഷെട്ടിയുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അവര്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കാറില്ല. രാവിലെ ഒരു പാത്രം ആപ്പിളും മാമ്പഴവും ബദാം പാലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. കഞ്ഞിയോ രണ്ട് പുഴുങ്ങിയ മുട്ടയും കഴിക്കുന്നു. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ തലച്ചോറിനും ശരീരത്തിനും നല്ലതല്ലെന്ന് താരം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വയര്‍ നിറഞ്ഞിരിക്കുക
പട്ടിണി കിടക്കാന്‍ ശില്പ ഷെട്ടിക്ക് ഇഷ്ടമല്ല. സമീകൃതാഹാരം കഴിക്കുന്നതില്‍ അവര്‍ വിശ്വസിക്കുന്നു. തേങ്ങാപ്പാല്‍ കഴിക്കാന്‍ ശില്പ ഇഷ്ടപ്പെടുന്നു. പാലിന് ഒരു മികച്ച ബദലാണ് ഇത്. തേങ്ങാപ്പാല്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിച്ചു. ലാക്ടോസ് അസഹിഷ്ണുതയുള്ള ആളുകള്‍ക്കും തേങ്ങാപ്പാല്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളെ പൂര്‍ണ്ണമായി നിലനിര്‍ത്തുകയും ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യുന്നു.

യോഗ
യോഗയുടെ എണ്ണമറ്റ നേട്ടങ്ങള്‍ നമുക്കറിയാവുന്നതാണ്. ശില്പ ഷെട്ടിയും തന്റെ വ്യായാമത്തിന്റെ ഭാഗമായി ഈ രീതിയിലുള്ള വര്‍ക്ക്ഔട്ട് പരിശീലിക്കുന്നു. യോഗ നമുക്ക് ശാന്തമായ മനസ്സും ആകൃതിയിലുള്ള ശരീരവും നല്കുന്നു. ഫങ്ഷണല്‍ ട്രെയിനിംഗ്, അനിമല്‍ ക്രാള്‍, യോഗ എന്നിവയുടെ സംയോജനം ശില്പയുടെ ശാരീരിക പരിശീലന സെഷനുകളുടെ ഭാഗമാണ്.

പഞ്ചസാര വേണ്ട
വൈറ്റ് ഷുഗറിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവാനായതിനാല്‍ ശില്പ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആരോഗ്യകരമായ ബദലുകളായി അവര്‍ തേന്‍, ശര്‍ക്കര പൊടിച്ചത് അല്ലെങ്കില്‍ തേങ്ങാ പഞ്ചസാര എന്നിവ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അമിതമായ പഞ്ചസാര ഉപഭോഗം വേണ്ട. വൃത്തിയായി ഭക്ഷണം കഴിക്കുക.

സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ കഴിക്കുന്നതിന്റെ അത്ഭുത ഗുണങ്ങള്‍ എല്ലാവരും കേട്ടിട്ടില്ലേ? അവയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. അതായത് നിങ്ങള്‍ അവ പതിവായി കഴിച്ചാല്‍ ഹൃദയവും മറ്റ് കോശജ്വലന അവസ്ഥകളും ഉള്‍പ്പെടെ നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ കഴിയും. ആരോഗ്യകരവും രുചികരവുമായ ബെറി സ്മൂത്തികള്‍ കഴിക്കാന്‍ ശില്പ ഇഷ്ടപ്പെടുന്നു.

ശില്പയുടെ അത്താഴം
7:30-ന് മുമ്പ് അത്താഴം കഴിക്കണമെന്ന നിയമം ശില്പ കര്‍ശനമായി പാലിക്കുന്നു. ഏതെങ്കിലും പരിപാടികളില്‍ പങ്കെടുക്കേണ്ടി വന്നാലും, അവര്‍ ഒരിക്കലും ഈ ഭക്ഷണക്രമം തെറ്റിക്കാറില്ല. അത്താഴമായി സൂപ്പും ചപ്പാത്തിയും പച്ചക്കറികളും ശില്പ കഴിക്കുന്നു. അമിതമായ കലോറി ഉപഭോഗം ഒഴിവാക്കിക്കൊണ്ട് അവരുടെ അത്താഴം ലഘുവായും ആരോഗ്യകരമായും നിലനിര്‍ത്താന്‍ ശില്പ ഇഷ്ടപ്പെടുന്നു.

ഡയറ്റ് പ്ലാന്‍
ലളിതവും എന്നാല്‍ ആരോഗ്യകരവുമായ ഭക്ഷണക്രമത്തില്‍ ശില്പ വിശ്വസിക്കുന്നു. ശില്പയുടെ അഭിപ്രായത്തില്‍, മെലിഞ്ഞ ശരീരം നിലനിര്‍ത്തുന്നതിനുള്ള താക്കോല്‍ വൃത്തിയുള്ള ഭക്ഷണക്രമം പാലിക്കുക എന്നതാണ്. കൃത്രിമ പഞ്ചസാരയോ ഭക്ഷണങ്ങളോ ഉപയോഗിക്കാന്‍ അവള് ആരെയും പ്രോത്സാഹിപ്പിക്കുന്നില്ല. ഉച്ചഭക്ഷണത്തെ സംബന്ധിച്ചിടത്തോളം ശില്പ ബ്രൗണ്‍ റൈസ്, ഒരു ചിക്കന്‍ അല്ലെങ്കില്‍ മീന്‍ വിഭവം, ഒരു സാലഡ്, കൂടാതെ 5 വ്യത്യസ്ത തരം ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ റൊട്ടി എന്നിവയും ഡാലും സബ്ജിയും കഴിക്കുന്നു. അത്താഴ സമയത്ത് ശില്പിയുടെ ഭക്ഷണത്തില്‍ ചിക്കന്‍ സൂപ്പ് അല്ലെങ്കില്‍ വെജിറ്റേറിയന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍, സബ്ജി, ദാല്‍ എന്നിവ ഉള്‍പ്പെടുന്നു.

ഫിറ്റ്നസ് ടിപ്സ്, യോഗ
തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ക്കു മുന്നേ നിങ്ങളുടെ പേശികളെ സ്ട്രെച്ച് ചെയ്യേണ്ടത് പ്രധാനമാണ്. കാരണം, ഇത് പേശികളെ വഴക്കമുള്ളതും ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നു. ശരീരത്തെ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ശില്പയുടെ വ്യായാമത്തില്‍ ഭാരോദ്വഹനം ഉള്‍പ്പെടുന്നുണ്ട്. യോഗ ചെയ്യാനും ശില്പയ്ക്ക് അതിയായ താല്പര്യമുണ്ട്. കാര്‍ഡിയോ പരിശീലനവും ശക്തി പരിശീലനവും അവര്‍ നഷ്ടപ്പെടുത്താറില്ല. 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ് ബാധിച്ചപ്പോള്‍ സ്വയം സുഖപ്പെടുത്താന്‍ ഞാന്‍ യോഗയില്‍ ചേര്‍ന്നു, ഞാന്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഞാന്‍ അഷ്ടാംഗ യോഗ പരിശീലിക്കാന്‍ തുടങ്ങി, ഒരിക്കല്‍ ഞാന്‍ അത് പരീക്ഷിച്ചുനോക്കിയപ്പോള്‍, യോഗയുടെ വിവിധ രൂപങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനാല്‍, ഇപ്പോള്‍ ഞാന്‍ ബീഹാര്‍ സ്കൂള്‍ ഓഫ് യോഗ ചെയ്യാന്‍ തുടങ്ങി. എല്ലാത്തരം യോഗാഭ്യാസങ്ങളും നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും ടോണ്‍ ചെയ്യുന്നതിനും സഹായിക്കുന്നു' - ശില്പ പറയുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












