Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
35ലും മങ്ങാത്ത ശരീരവും സൗന്ദര്യവും; സാമന്തയുടെ ഫിറ്റ്നസ്സ് രഹസ്യം ഇതാ, നിങ്ങള്‍ക്കും നേടാം
തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ അറിയാത്തവര്‍ കുറവായിരിക്കും. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ശ്രദ്ധേയമായ നടിയാണ് സാമന്ത. സാമന്ത എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് അവളുടെ ഫിറ്റ്നസിന്റെ പേരില്‍തന്നെയാണ്. മെലിഞ്ഞ ശരീരവും സുന്ദരമായ രൂപവുമുള്ള സാമന്ത തന്റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ധാരാളം കാര്യങ്ങള്‍ പിന്തുടരുന്നുണ്ട്. ഒരു ഫിറ്റ്നസ് ഫ്രീക്ക് ആയ വ്യക്തിയാണ് സാമന്ത. ആരോഗ്യത്തോടുള്ള അവളുടെ അഭിനിവേശവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന വ്യായാമ ദിനചര്യകളിലൂടെ നടി എപ്പോഴും ആരാധകരെ പ്രചോദിപ്പിക്കുന്നു.
തന്റെ തിരക്കുപിടിച്ച ജോലിത്തിരക്കിനിടയിലും തന്റെ ശരീരം എങ്ങനെ നിലനിര്‍ത്തണമെന്ന് സാമന്തയ്ക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ അവര്‍ ഇടയ്ക്കിടെ തന്റെ ജിം വര്‍ക്കൗട്ടുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കിടാറുമുണ്ട്. ഓണ്‍-സ്ക്രീനിലും ഓഫ് സ്ക്രീനിലും സാമന്ത വളെര സുന്ദരിയായി കാണപ്പെടുന്നു. സാമന്തയുടെ സൗന്ദര്യത്തെയും ഫിറ്റ്നസ് ദിനചര്യകളെയും കുറിച്ച് കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

സാമന്തയുടെ ഭക്ഷണശീലം
ലളിതവും വൃത്തിയുള്ളതും സമീകൃതവുമായ ഭക്ഷണരീതിയാണ് സാമന്തയ്ക്കുള്ളത്. ഫാഷന്‍ ഡയറ്റുകളിലോ ഉപവാസത്തിലോ അവള് വിശ്വസിക്കുന്നില്ല. ഒരിക്കല്‍ പോലും ഭക്ഷണം ഒഴിവാക്കാറില്ല. മിതമായ അളവില്‍ എല്ലാം കഴിക്കുക എന്നതാണ് സാമന്തയുടെ മന്ത്രം. സാമന്തയുടെ ഭക്ഷണത്തില്‍ കൂടുതലും സലാഡുകള്‍, പഴങ്ങള്‍, നട്സ്, സിട്രസ് പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ മീറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഭക്ഷണം ഇഷ്ടപ്പെടുന്നയാളാണ് സാമന്ത. പലപ്പോഴും അവളുടെ പ്രിയപ്പെട്ട ഭക്ഷണം അവള് തന്നെ തയാറാക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യം സാമന്തയ്ക്ക് അറിയാം. എന്നാല്‍ ഞായറാഴ്ചകളില്‍ തന്റെ ഡയറ്റില്‍ നിന്ന് അല്പം പിന്നോട്ടടിക്കുന്നു. ആ സമയം ബിരിയാണിയും ചെമ്മീനും ധാരാളം എരിവുള്ള ഭക്ഷണങ്ങളും സാമന്ത കഴിക്കാറുണ്ട്.

സാമന്തയുടെ ഡയറ്റ് പ്ലാന്‍
പ്രഭാതഭക്ഷണം: ബ്രൗണ്‍ ബ്രെഡ്, അവോക്കാഡോ, മുട്ട
ലഘുഭക്ഷണം: പഴങ്ങള്‍
ഉച്ചഭക്ഷണം: മില്ലറ്റ്, മത്സ്യം അല്ലെങ്കില്‍ മട്ടന്‍
ലഘുഭക്ഷണം: മധുരക്കിഴങ്ങ് അല്ലെങ്കില്‍ മുട്ട
അത്താഴം: തിനയും പച്ചക്കറികളും, മത്സ്യം അല്ലെങ്കില്‍ മട്ടന്‍

ധാരാളം വെള്ളം
സാമന്തയുടെ ഏറ്റവും വലിയ സൗന്ദര്യ രഹസ്യങ്ങളില്‍ ഒന്നാണ് വെള്ളം. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്താനാന്‍ സാമന്ത ശ്രദ്ധിക്കാറുണ്ട്. മെച്ചപ്പെട്ട ചര്‍മ്മത്തിനും ആരോഗ്യത്തിനുമുള്ള താക്കോലാണ് വെള്ളമെന്ന് അവര്‍ വിശ്വസിക്കുന്നു. വെറും വെള്ളം മാത്രമല്ലാതെ തേങ്ങാ വെള്ളവും ഫ്രഷ് ഫ്രൂട്ട് ജ്യൂസും ഉള്‍പ്പെടെ പോഷക സമ്പുഷ്ടമായ മറ്റ് പാനീയങ്ങളും സാമന്ത കഴിക്കാറുണ്ട്.

പഞ്ചസാര വേണ്ട
മറ്റ് പല ബോളിവുഡ് സെലിബ്രിറ്റികളെയും പോലെ, സാമന്തയും വെജിറ്റേറിയന്‍ ഡയറ്റിലാണ് വിശ്വസിക്കുന്നത്. ശരിയായ അളവില്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്താത്തത് സസ്യാഹാരികളുടെ പ്രശ്നമാണ്. ഈ കുറവ് പരിഹരിക്കാന്‍ സാമന്ത ധാരാളം പയറുവര്‍ഗ്ഗങ്ങളും ധാന്യങ്ങളും പതിവായി കഴിക്കുന്നു. തിനകളും ഭക്ഷണത്തില്‍ നല്ല അളവില്‍ ഉള്‍പ്പെടുത്താറുണ്ട്. കഴിയുന്നത്ര പ്രാദേശിക ഭക്ഷണങ്ങളും സീസണുകള്‍ക്കനുസരിച്ചുള്ള ഭക്ഷണക്രമവും സാമന്ത പിന്തുടരുന്നു. പഞ്ചസാര, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് അവള് വിട്ടുനില്‍ക്കുന്നു.

സാമന്തയുടെ വര്‍ക്കൗട്ട്
ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ സാമന്ത ചിലപ്പോള്‍ വിട്ടുവീഴ്ച ചെയ്യും. എന്നാല്‍, ഒരിക്കലും വ്യായാമത്തില്‍ ഉഴപ്പ് കാണിക്കാറില്ല. ദിവസവും രാവിലെ 5 മണിക്ക് തന്റെ പരിശീലകയായ ധയാ രാജേഷിനൊപ്പം സാമന്ത ജിമ്മില്‍ പോകുന്നു. 'ജിമ്മില്‍ പോകാന്‍ ഞാന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ഒരു താരം എന്ന നിലയില്‍, ജിമ്മില്‍ പോയേ മതിയാകൂ എന്നത് നിങ്ങള്‍ക്കറിയാവുന്ന കാര്യമാണ്. എന്നാല്‍ ശരീരത്തിലെ മാറ്റം കാണുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. അത് ചികിത്സയായി മാറുന്നു.' - സാമന്ത പറയുന്നു. ഫിറ്റ്നസിന്റെ വലിയ ആരാധകയാണ് സാമന്ത. എന്നാല്‍ അത് ചെയ്യുന്നത് സൗന്ദര്യത്തിനല്ല, മറിച്ച് അവളുടെ ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനാണ്.

ജിം വ്യായാമം
ഭാരോദ്വഹനം/കാര്‍ഡിയോ, പ്രതിരോധ വ്യായാമങ്ങള്‍, ഹിപ് ത്രസ്റ്റുകള്‍, ബെഞ്ച് പ്രസ്സ്, പുഷ് അപ്പുകള്‍, പുള്‍-അപ്പുകള്‍, ഇന്‍ക്ലൈന്‍ പ്രസ്സ്, സ്ക്വാട്ടുകള്‍ എന്നിവ ചെയ്യാന്‍ സാമന്ത ഇഷ്ടപ്പെടുന്നു. വര്‍ക്ക്ഔട്ട് ചെയ്യാന്‍ കഴിയാത്തത്ര തിരക്കിലായിരിക്കുമ്പോള്‍ സാമന്ത ജോഗിംഗ് ചെയ്ത് ആ കുറവ് നികത്തും.

സൗന്ദര്യ രഹസ്യം
സാമന്ത അക്കിനേനിയുടെ ഉയരം 1.65 മീറ്ററും അവളുടെ ഭാരം 53 കിലോയുമാണ്. ഒരു വ്യക്തി പ്രതിദിനം കുറഞ്ഞത് 2 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുമ്പോള്‍, അത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനും ചുണ്ടുകള്‍ക്കും തിളക്കവും പ്രസരിപ്പും നല്കുന്നു. അതുകൊണ്ട് തന്നെ സാമന്തയുടെ ആദ്യത്തെ സൗന്ദര്യ നുറുങ്ങ് എന്നത് വെള്ളം കുടി ശീലമാണ്. സാമന്ത പിന്തുടരുന്ന മറ്റൊരു ഫിറ്റ്നസ് മന്ത്രം നെഗറ്റീവ് ടൈപ്പ് ആളുകളില്‍ നിന്ന് സ്വയം അകന്നുനില്ക്കുക എന്നതാണ്. ഒരു വ്യക്തി അവരുടെ ചര്‍മ്മത്തിന്റെ തരം മനസിലാക്കുകയും അവര്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം. സാമന്ത പിന്തുടരുന്നതും ഇതേ രീതിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












