Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കടഞ്ഞെടുത്ത പോലെ ശരീരം, മനം മയക്കുന്ന രൂപഭംഗി; തമന്നയുടെ ഫിറ്റ്നസ്, സൗന്ദര്യ രഹസ്യം
സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്ഡസ്ട്രിയിലെ ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. മികച്ച അഭിനയം കൊണ്ടും നൃത്തം കൊണ്ടും മേക്കപ്പ് ഇല്ലാത്ത ലുക്കുകള്‍ കൊണ്ടും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചകളില്‍ നിറയുന്ന ആളാണ് തമന്ന. ഇപ്പോള്‍ അടുത്തിടെ തമന്ന വാര്‍ത്തകളില്‍ നിറഞ്ഞത് തന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ്. ബോളിവുഡ് താരം വിജയ് വര്‍മ്മയുമായി താരം ഡേറ്റിങ്ങിലാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിരുന്നു.
സൗത്ത് ഇന്‍ഡസ്ട്രിയിലും ബോളിവുഡിലും പ്രവര്‍ത്തിച്ച് ആളുകളുടെ ഹൃദയത്തില്‍ വേറിട്ട ഇടം നേടിയ താരമാണ് തമന്ന. അഭിനയത്തിനൊപ്പം, സിനിമാ മേഖലയിലെ ഏറ്റവും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന നടിമാരുടെ പട്ടികയിലും തമന്ന ഇടംപിടിക്കുന്നുണ്ട്.

തമന്ന തന്റെ ഫിറ്റ്നസ്സിനും രൂപഭംഗിക്കും വേണ്ടി വര്‍ക്കൗട്ടുകള്‍ക്കൊപ്പം കര്‍ശനമായ ഭക്ഷണക്രമവും പിന്തുടരുന്നു. തമന്ന തന്റെ സൗന്ദര്യ രഹസ്യങ്ങളും ഫിറ്റ്നസ് ടിപ്പുകളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. തമന്ന എങ്ങനെയാണ് തന്റെ ഫിറ്റ്നസും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന് എന്ന് നമുക്ക് നോക്കാം.
അതിരാവിലെ വ്യായാമം ചെയ്യുന്നത് ദിവസം മുഴുവന്‍ നമ്മുടെ ശ്രദ്ധയും മാനസിക ശേഷിയും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഈ രണ്ട് ഘടകങ്ങളും നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിരാവിലെ നിങ്ങളുടെ ശരീരം പുതുഊര്‍ജ്ജം നിറഞ്ഞതാണ്. അതിനാല്‍ നിങ്ങള്‍ക്ക് തളരാതെ വ്യായാമം ചെയ്യാം, ഇക്കാരണത്താല്‍ പ്രഭാത സമയം വ്യായാമത്തിന് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.
ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുന്നത് പോലെ തന്നെ തനിക്ക് ഫിറ്റ്നസും പ്രധാനമാണെന്ന് ഒരു അഭിമുഖത്തിനിടെ തമന്ന പറഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് എന്നത് ഒരു ആവശ്യം മാത്രമല്ല, വിശ്രമവും സന്തോഷവും നിലനിര്‍ത്താനുള്ള ഒരു മാര്‍ഗം കൂടിയാണ്. പോസിറ്റിവിറ്റി, ഊര്‍ജ്ജം, നല്ല സ്പന്ദനം എന്നിവ നിലനിര്‍ത്തുന്ന യോഗയിലൂടെ തമന്ന തന്റെ ദിവസം ആരംഭിക്കുന്നു.
വെയ്റ്റ് ട്രെയിനിംഗ്, ക്രഞ്ചസ്, കാര്‍ഡിയോ, ഫ്രീഹാന്‍ഡ് വ്യായാമങ്ങള്‍, പൈലേറ്റ്സ് തുടങ്ങിയവ ഉള്‍പ്പെടുന്ന വ്യായാമങ്ങളോടെ ഏകദേശം 1 മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു. ഇതുകൂടാതെ ഫിറ്റും റിലാക്സും ആയി തുടരാന്‍ തമന്ന എയ്റോബിക്സും നീന്തലും ചെയ്യാറുണ്ട്.

പുതിയ പച്ചക്കറികളും പഴങ്ങളും കൊണ്ട് നിര്‍മ്മിച്ച സ്മൂത്തികള്‍ നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ഊര്‍ജ്ജം നിറഞ്ഞ പ്രഭാതഭക്ഷണത്തോടെ നിങ്ങളുടെ പ്രഭാതം ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്മൂത്തിയാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ലത്. സ്മൂത്തിയില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഓരോ ഫിറ്റ്നസ് പ്രേമികളുടെയും ആദ്യ ചോയിസ് ആണ് പ്രോട്ടീന്‍. അതുകൊണ്ടുതന്നെ വ്യായാമത്തിന് ശേഷം തമന്ന സ്മൂത്തി കഴിക്കുന്നു.
തമന്നയ്ക്ക് ഭക്ഷണത്തോട് വലിയ ഇഷ്ടമാണ്, പക്ഷേ അവള് ഭക്ഷണം പരിമിതപ്പെടുത്തിയാണ് കഴിക്കുന്നത്. ഇത് മാത്രമല്ല, ഏതെങ്കിലും ദിവസം കൂടുതല്‍ കലോറി കഴിച്ചാല്‍, അത് എരിച്ചുകളയാനായി അധിക വ്യായാമങ്ങളും ചെയ്യുന്നു. മൊത്തത്തിലുള്ള ശാരീരികക്ഷമതയിലും രോഗശാന്തിയിലും തമന്ന വിശ്വസിക്കുന്നു.
ഓരോ 2-3 മണിക്കൂര്‍ കൂടുമ്പോഴും തമന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെന്നാണ് പറയുന്നത്. പ്രഭാതഭക്ഷണത്തില്‍, തമന്ന മ്യുസ്ലി, ഈന്തപ്പഴം, ബദാം പാല്, പഴങ്ങള്‍, മുട്ട, നട്സ് എന്നിവ കഴിക്കുന്നു. ഇതുകൂടാതെ, ഉച്ചഭക്ഷണത്തിന് പയര്‍, പച്ചക്കറികള്‍, മട്ട അരി എന്നിവ കഴിക്കാന്‍ നടി ഇഷ്ടപ്പെടുന്നു. അത്താഴം ലഘുവായി നിലനിര്‍ത്താന്‍, മുട്ടയോ ഇഡലിയോ ദോശയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു.
തമന്ന ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുകയും അവളുടെ ഭക്ഷണത്തില്‍ ജ്യൂസ്, തൈര് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ തമന്ന കുറഞ്ഞത് 8-9 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാറുണ്ട്. ഇതുകൂടാതെ ജ്യൂസുകള്‍, ഡിടോക്സ് പാനീയങ്ങള്‍, സൂപ്പ് എന്നിവയും ഉള്‍പ്പെടുന്നു. തമന്ന എല്ലാ ദിവസവും ജിമ്മില്‍ പോകുന്നു. അവിടെ അവള് കാര്‍ഡിയോ, ഭാരോദ്വഹനം, യോഗ തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുന്നു. ഇതിനെല്ലാം പുറമെ തമന്നയ്ക്ക് നീന്തലും ഇഷ്ടമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications