Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
8 വര്‍ഷമായി ഈ 4 ഭക്ഷണം തൊടാറില്ല; 62-ാം വയസ്സിലും സുനില്‍ ഷെട്ടിയുടെ ഫിറ്റ്നസ്സ് രഹസ്യം
ബോളിവുഡിലെ ജനപ്രിയ നടനാണ് സുനില്‍ ഷെട്ടി. ആക്ഷന്‍ ഹീറോ എന്ന നിലയില്‍ നിരവധി സിനിമകള്‍ അദ്ദേഹം സൂപ്പര്‍ഹിറ്റാക്കിയിട്ടുണ്ട്. 62-ാം വയസ്സില്‍ എത്തിനില്‍ക്കുന്ന അദ്ദേഹം ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ യുവാക്കള്‍ക്ക് ഇന്നും പ്രചോദനമാണ്. അദ്ദേഹത്തെ കണ്ടാല്‍ ആര്‍ക്കും അദ്ദേഹത്തിന്റെ പ്രായം ഊഹിക്കാന്‍ കഴിയില്ല. ബോളിവുഡിലെ ഏറ്റവും ഫിറ്റായ നടന്മാരില് ഒരാളാണ് സുനില്‍ ഷെട്ടി.
പെര്‍ഫെക്റ്റ് ഫിസിക്കും തികച്ചു ശരീരവുമുള്ള സുനില്‍ ഷെട്ടി ഇന്നത്തെ യുവതാരങ്ങളെപ്പോലും വെല്ലുന്നു. ഈ പ്രായത്തിലും സുനില്‍ ഷെട്ടി എങ്ങനെയാണ് ഫിറ്റായിരിക്കുന്നത് എന്നറിയാന്‍ താല്പര്യമുണ്ടോ? ഈ പ്രായത്തിലും എങ്ങനെ സ്വയം ഫിറ്റ്നസ് നിലനിര്‍ത്തുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. സുനില്‍ ഷെട്ടി പലപ്പോഴും മോട്ടിവേഷണല്‍ വീഡിയോകള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അദ്ദേഹത്തിന്റെ ഒരു വീഡിയോയില്‍, ഫിറ്റ്നസ് നിലനിര്‍ത്താന്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്.

രാവിലെ കുളി, ജിം, യോഗ
താന്‍ ദിവസവും പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണരുമെന്ന് സുനില്‍ ഷെട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ദൈനംദിന ജോലിക്ക് മുമ്പായി 4-5 മണിക്കൂര്‍ സ്വന്തം ആരോഗ്യത്തിനായി ചെലവിടുന്നു. 5 മണിക്ക് എഴുന്നേറ്റ ശേഷം അദ്ദേഹം കുളിച്ച ശേഷം ജിമ്മില്‍ പോകുന്നു. യോഗയും ശ്വസന വ്യായാമങ്ങളും ചെയ്യുന്നു. ഇതിനുശേഷം അമ്മയ്ക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നു.
പോസിറ്റീവ് മനോഭാവം
തന്റെ ആരോഗ്യത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യം തന്റെ ദിനചര്യയിലും ജീവിതത്തോടുമുള്ള പോസിറ്റീവ് മനോഭാവത്തിലാണെന്നും സുനില്‍ ഷെട്ടി വെളിപ്പെടുത്തുന്നു. ഇക്കാരണത്താല്‍, തന്റെ ദിനചര്യകള്‍ കൈകാര്യം ചെയ്യാനും സമയം ഫലപ്രദമായി വിനിയോഗിക്കാനും തനിക്ക് കഴിയുന്നുണ്ടെന്ന് നടന് പറയുന്നു.
ദിവസം നേരത്തെ തുടങ്ങുന്നതിലൂടെ നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി സമയം ചെലവഴിക്കാമെന്ന് സുനില്‍ ഷെട്ടി ആരാധകരോട് പറഞ്ഞു. താന്‍ വര്‍ഷങ്ങളായി ഇത് ചെയ്യുന്നുവെന്നും, അതില്‍ നിന്ന് ഏറെ പ്രയോജനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പതിവ് ചിട്ടകള്‍
രാത്രി എത്ര വൈകി കിടന്നാലും അതിരാവിലെ എഴുന്നേല്ക്കാന് ശ്രമിക്കുന്നു. ഇതിനുശേഷം, കുറഞ്ഞത് 1 മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നു. ഫിറ്റ്നസ് പരിശീലനത്തില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യാറില്ല. വളരെ മിതമായി മാത്രനേ ഭക്ഷണം കഴിക്കാറുള്ളൂ. അളവ് ഒരിക്കലും അധികമല്ല. കഴിഞ്ഞ 8 വര്‍ഷമായി ഉപ്പും പഞ്ചസാരയും പാലും വെള്ള അരിയും കഴിക്കാറില്ല.
ഭക്ഷണ രഹസ്യം
ലാക്ടോ ഫ്രീ ആണെങ്കില്‍ പാല് കുടിക്കാം. പക്ഷേ ഗ്ലൂറ്റന്‍ ധാരാളമായി കഴിക്കാറില്ല. ജിമ്മില്‍ ഞാന്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. ഞാന്‍ എല്ലാ ദിവസവും കുറച്ച് പൂന്തോട്ടപരിപാലനം നടത്തുകയും കളിക്കുകയും ചെയ്യുന്നു. മരങ്ങളെയും ചെടികളെയും ഞാന്‍ സ്നേഹിക്കുന്നു. ഇതില്‍ നിന്നെല്ലാം പഠിച്ചത്, എന്നെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സാധിക്കുന്നു എന്നാണ്. മാനസികമായി വളരെ ശക്തനായിരിക്കണം. എനിക്ക് ആരോടെങ്കിലും വഴക്കുണ്ടായാല്‍ ആ വ്യക്തിയില്‍ നിന്ന് ഞാന്‍ അകന്നു നില്ക്കും. - താരം പറയുന്നു

ഭാരനിയന്ത്രണം
ലോക്ക്ഡൗണ്‍ കാലത്ത് തന്റെ ഭാരം വളരെയധികം വര്‍ദ്ധിച്ചിരുന്നുവെന്ന് താരം പറയുന്നു.ആ സമയം ഏകദേശം 87 കിലോയില്‍ എത്തിയിരുന്നു. എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണം എന്ന ചിന്തയായി. ഇപ്പോള്‍ ഏകദേശം ശരീരത്തില്‍ നിന്ന് പത്ത് പന്ത്രണ്ട് കിലോ കുറച്ചു. ഭക്ഷണം, പോഷകാഹാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 74 കിലോയില്‍ എത്തി. പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രായത്തില്‍ തീവ്രമായ വര്‍ക്കൗട്ടുകള്‍ ചെയ്യാറില്ലെന്നും താരം പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
