Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
40ലും അഴകിന്റെ റാണി; പ്രായത്തെ വെല്ലുന്ന സൗന്ദര്യം; ശ്രിയ ശരണ്‍ ഫിറ്റ്നസ്സ്, ഡയറ്റ് രഹസ്യം
ഹിന്ദിയിലും തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിയ ശരണ്‍. ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ധാരാളം തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രിയ നായികയായി വേഷമിട്ട് ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്. ഒട്ടുമിക്ക പ്രമുഖ നടന്മാരുടെയും ജോഡിയായി ശ്രിയ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. സുന്ദരിയായ നടിമാരില്‍ ഒരാളാണ് ശ്രിയ. ഇന്ന് ശ്രിയക്ക് 40 വയസുണ്ട്.
എന്നാല്‍ പ്രായവും രൂപവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു തന്നെ പറയാം. കാരണം, നാല്പതാം വയസ്സിലും ശ്രിയ തന്റെ ശരീരവും സൗന്ദര്യവും വളരെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നുണ്ട്. അമ്മയായ ശേഷവും ഫിറ്റ്നസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ താരം പിന്നോട്ട് പോയിട്ടില്ല. 40ാം വയസ്സിലും ശ്രിയ എങ്ങനെ സൗന്ദര്യവും ഫിറ്റ്നസ്സും സംരക്ഷിക്കുന്നുവെന്ന് അറിയാന്‍ താല്പര്യമുണ്ടോ? ഇതാ, ശ്രിയ ശരണിന്റെ ഫിറ്റ്നസ്സ് രഹസ്യം ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

നാടന്‍ ഭക്ഷണം ഇഷ്ടം
ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ശ്രിയയ്ക്ക് ഡയറ്റ് ശീലം തീരെ ഇഷ്ടമല്ല. ഇന്ത്യന്‍ ഭക്ഷണമാണ് ഏറ്റവും സമീകൃതമെന്ന് ശ്രിയ വിശ്വസിക്കുന്നു. ഭക്ഷണ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ശ്രിയ, ഡയറ്റ് ചെയ്യാതെയാണ് നാടന്‍ ഭക്ഷണം കഴിക്കുന്നത്.
കുട്ടിക്കാലം മുതല്ക്കേ ശ്രിയയെ ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ അമ്മ പഠിപ്പിച്ചിട്ടുണ്ട്. പയറുവര്‍ഗ്ഗങ്ങള്‍, റൊട്ടി, പച്ചക്കറികള്‍, സാമ്പാര്‍ അല്ലെങ്കില്‍ മീന്‍ എന്നിവ ശ്രിയ കഴിക്കുന്നു. മധുരപലഹാരങ്ങളും ചോറും ഐസ്ക്രീമും ഒഴിവാക്കുന്നു. തിളങ്ങുന്ന ചര്‍മ്മത്തിന് ധാരാളം വെള്ളം കുടിക്കുന്നു.
ഭക്ഷണശീലം
പ്രഭാതഭക്ഷണത്തിന് ശ്രിയ വളരെയധികം പ്രാധാന്യം നല്കുന്നു. രാവിലെ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്നു. മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്സും പറാത്തയും ഓംലെറ്റും അടങ്ങിയ പ്രഭാതഭക്ഷണത്തോടെ തന്റെ ദിവസം ആരംഭിക്കുന്നു. ഉച്ചയ്ക്ക് ഒരു ദിവസം പോലും മത്സ്യമില്ലാതെ കഴിക്കാറില്ല.
റെഡ് മീറ്റും കോഴിയിറച്ചിയും കഴിക്കുന്നതില്‍ വലിയ താല്‍പ്പര്യമില്ല. മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഗോവന്‍, മലബാര്‍ വിഭവങ്ങള്‍ അവള് ഇഷ്ടപ്പെടുന്നു. അത്താഴത്തിന് റൊട്ടിയും പച്ചക്കറിയും കഴിക്കും. ബദാമും പഴങ്ങളുമാണ് അവളുടെ പ്രിയപ്പെട്ട ലഘുഭക്ഷണം. ശ്രിയക്ക് തായ് പാചകരീതി ഇഷ്ടമാണ്. അതില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുന്നുണ്ട്.

അത്താഴം 8 മണിക്ക് മുന്നേ
രാത്രി 8 മണിക്ക് തന്നെ അത്താഴം കഴിച്ചു തീര്‍ക്കണം എന്നതാണ് ശ്രിയ നല്കുന്ന ഉപദേശങ്ങളിലൊന്ന്. രാത്രി വൈകി അത്താഴവും ലഘുഭക്ഷണവും കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും. നിങ്ങളുടെ ദഹനശേഷി മനസ്സിലാക്കുകയും അതിനനുസരിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ശ്രിയ പറയുന്നു.
ഇതുവഴി അമിതഭക്ഷണം ഒഴിവാക്കാം. ഭക്ഷണത്തില്‍ അധികം ഉപ്പ് ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രിയ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സ്ഥിരമായി വര്‍ക്കൗട്ട് ചെയ്തും മിതമായ അളവില്‍ ഭക്ഷണം കഴിച്ചും ശ്രിയ തന്റെ മെലിഞ്ഞതും ഒതുക്കമുള്ളതുമായ രൂപം നിലനിര്‍ത്തുന്നു.
കഥക് നൃത്തപരിശീലനം
കുട്ടിക്കാലം മുതല്‍ കഥക് പരിശീലിക്കുന്ന ശ്രിയയ്ക്ക് എയ്റോബിക്സും ഇഷ്ടമാണ്. ശ്രിയ ശരണ്‍ കാര്‍ഡിയോ ചെയ്യാനും ഇഷ്ടപ്പെടുന്നു. ഒരു ദിവസം 20-25 മിനിറ്റ് നേരം കാര്‍ഡിയോ ചെയ്യുന്നു. ഇത് മാത്രമല്ല, തന്റെ സിനിമകള്‍ക്കനുസരിച്ച് ശ്രിയ സര്‍ക്യൂട്ട് പരിശീലനവും നടത്തുന്നു. അത് അവള്‍ക്ക് മികച്ച രൂപം നല്കുന്നു. പരിശീലനം ലഭിച്ച നര്‍ത്തകിയാണ് ശ്രിയ. ശാരീരികക്ഷമതയും മാനസിക സന്തോഷവും നിലനിര്‍ത്താനായി ശ്രിയ പതിവായി കഥക് പരിശീലിക്കാറുണ്ട്.
കാര്‍ഡിയോ വ്യായാമം
ശ്രിയ ഒരു ഭക്ഷണപ്രിയയാണെങ്കിലും, പതിവ് വര്ക്ക്ഔട്ടുകലിലൂടെ തന്റെ ഫിറ്റ്നസ്സ് കാത്തുസൂക്ഷിക്കുന്നു. ശ്രിയക്ക് ഏകദേശം 54 കിലോഗ്രാം ഭാരമുണ്ട്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അടിവയറ്റിലും ശരീര ടോണിംഗിലും കാര്യമായി ശ്രദ്ധിക്കുന്നു. അങ്ങനെ ഒരു തികഞ്ഞ രൂപം ലഭിക്കുന്നു. ദൈനംദിന വര്‍ക്ക്ഔട്ട് ദിനചര്യയില്‍ കനത്ത കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നു. ഒരു ദിവസം ഏകദേശം 45 മിനിറ്റ് വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്.

യോഗ
മിക്ക നടിമാരെയും പോലെ ശ്രിയയ്ക്കും യോഗയില്‍ വളരെയധികം വിശ്വാസമുണ്ട്. അമിതഭാരം അകറ്റാനും പേശികളെ ദൃഢമാക്കാനും യോഗ സഹായിക്കുമെന്ന് ശ്രിയ പറയുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്. തിരക്കുള്ള നടിയായതിനാല്‍ ജിമ്മില്‍ പോകുന്നത് എപ്പോഴും സാധ്യമല്ല.
അതിനാല്‍, അത്തരം സന്ദര്‍ഭങ്ങളില്‍ യോഗ വളരെ ഉപയോഗപ്രദമാണ്. അതിനാല്‍ത്തന്നെ അര്‍പ്പണബോധത്തോടെ പതിവായി അവര്‍ യോഗ പരിശീലിക്കുന്നു. ശരീരത്തിന്റെ എല്ലാ മേഖലകളിലും യോഗയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നന്നായി ടോണ്‍ ചെയ്ത മെലിഞ്ഞ പരന്ന വയറു ലഭിക്കാന്‍ യോഗാസനങ്ങള്‍ ഉപകരിക്കുന്നു.
സന്തോഷത്തോടെയിരിക്കുക
നൃത്തം, പിയാനോ, സ്പോര്‍ട്സ്.. എന്തു ചെയ്താലും അത് സന്തോഷത്തോടെ ചെയ്യുക. നിങ്ങള്‍ ഉള്ളില്‍ നിന്ന് സന്തോഷവാനല്ലെങ്കില്‍ പിന്നെ ഒന്നും നന്നായി വരില്ല. നിങ്ങള്‍ ഉള്ളില്‍ നിന്ന് സന്തോഷവാനായിരിക്കുമ്പോള്‍, മനസ്സിന് എളുപ്പത്തില്‍ ഏകാഗ്രമാക്കാനും കഴിയുമെന്ന് ശ്രിയ പറയുന്നു. ശ്രിയ സ്കൂബ ഡൈവിംഗ് ചെയ്യാറുണ്ട്. സ്പോര്‍ട്സും സാഹസിക പ്രവര്‍ത്തനങ്ങളും ശ്രിയക്ക് വളരെ ഇഷ്ടമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

