Latest Updates
-
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
57-ാം വയസ്സിലും ഉരുക്ക് ശരീരം, 'മസില് ഖാന്' മാസ്സാണ്; ഫിറ്റ്നസ്സിനായി സല്മാന് ഖാന് ചെയ്യുന്നത് ഇത്
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകരുള്ള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്മാന് ഖാന്. തന്റെ സിനിമകള്‍ക്ക് മാത്രമല്ല, പണ്ടുകാലം മുതല്ക്കേ തന്റെ ശരീരത്തിന് കൂടി എന്നും പേരുകേട്ട ആളാണ് അദ്ദേഹം. സിക്സ് പാക്ക് മസിലും കട്ട ബോഡിയുമുള്ള സല്മാന് ഖാന് യുവാക്കളുടെ ഹരവും പ്രചോദനവുമാണ്. 90കളില്‍ ബോളിവുഡില്‍ അരങ്ങേറിയ അദ്ദേഹത്തില്‍ ഇന്ന് ഒട്ടനവധി ആരാധകര്‍ സ്വന്തമായുണ്ട്.
ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് അദ്ദേഹം. ഫിറ്റ് ബോഡിക്കായി ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായമവുമാണ് സല്മാന് ഖാന് പിന്തുടരുന്നത്. ഇന്ന് 57 വയസ്സുണ്ട് സല്മാന് ഖാന്. എന്നാല്‍ ആ ശരീരം കണ്ടാല്‍ ഇന്നും ഒരു 30കാരനാണ് എന്നേ ആരും പറയുകയുള്ളൂ. നിങ്ങള്‍ക്കും സല്മാന് ഖാനെപ്പോലെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ ഫിറ്റ്നസ് രഹസ്യം എന്തെന്ന് ഞങ്ങള്‍ നിങ്ങളോട് പറഞ്ഞുതരാം.

സല്മാന് ഖാന്റെ ഫിറ്റ്നസ് രഹസ്യം
സല്മാന് തന്റെ ജിം സമയം ഒരിക്കലും ഒഴിവാക്കാറില്ല. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളിനിടയിലും അദ്ദേഹം തീര്‍ച്ചയായും ജിമ്മില്‍ സമയം ചെലവഴിക്കുന്നു. ദിവസവും 1 മുതല്‍ 2 മണിക്കൂര്‍ വരെ അദ്ദേഹം ജിം വര്‍ക്കൗട്ട് ചെയ്യുന്നു. ഇതുകൂടാതെ ഔട്ട്ഡോര്‍ സൈക്ലിംഗ്, നീന്തല്‍ എന്നിവയും ഇഷ്ടപ്പെടുന്നു. പ്രതിദിനം 2000 സിറ്റപ്പുകളും 1000 പുഷ്അപ്പുകളും അല്ലെങ്കില്‍ 500 ക്രഞ്ചുകളും സല്മാന് ഖാന് ചെയ്യാറുണ്ട്. ഇതുകൂടാതെ കൈകാലുകള്‍, ട്രൈസെപ്സ്, ആബ്സ് മുതലായവയ്ക്കായും ദിവസവും വ്യായാമം ചെയ്യുന്നു.

ആഴ്ചയില്‍ 6 ദിവസം വ്യായാമം
ആഴ്ചയില്‍ 6 ദിവസവും സല്മാന് ഖാന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ഞായറാഴ്ചകളില്‍ മാത്രമാണ് അദ്ദേഹം വിശ്രമിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്മാന് ഖാന് മൂന്ന് ദിവസം ലിഫ്റ്റിംഗും മൂന്ന് ദിവസം കാര്‍ഡിയോയും ചെയ്യുന്നു. തന്റെ കാര്‍ഡിയോ സെഷനില്‍ 15 മുതല്‍ 20 മിനിറ്റ് വരെ ട്രെഡ്മില്ലില് അദ്ദേഹം സമയം ചെലവഴിക്കാറുണ്ട്.

ജിം വര്‍ക്കൗട്ട്
സല്മാന് ഖാന് ഒരു മണിക്കൂര്‍ ഭാരോദ്വഹനം ചെയ്ത് തന്റെ ദിവസം തുടങ്ങുന്നു. ഇതിനുശേഷം, അദ്ദേഹം രണ്ട് മണിക്കൂര്‍ ഹൈക്കിംഗ് നടത്തുന്നു. ഹെവിവെയ്റ്റ് മുതല്‍ മിതമായ വരെയുള്ള ഭാരം അദ്ദേഹം ഉപയോഗിക്കുന്നു. ഇതോടൊപ്പം, അദ്ദേഹം ഓരോ വ്യായാമത്തിന്റെയും 20 എണ്ണം വീതം 5 സെറ്റ് ചെയ്യുകയും ചെയ്യുന്നു. ലളിതവും ഫലാധിഷ്ഠിതവുമായ വര്‍ക്ക്ഔട്ടുകള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഇഷ്ടം. ശരീരത്തിന് വിശ്രമം നല്കാന്, അദ്ദേഹം വ്യായാമത്തില്‍ നിന്ന് ഒരു ദിവസത്തെ ഇടവേളയും എടുക്കുന്നു.

ആരോഗ്യകരമായ പ്രഭാതഭക്ഷണം
വ്യായാമത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നില്ലെങ്കില്‍, അത് വ്യായാമത്തിന്റെ ഗുണം നല്‍കില്ല. വ്യായാമത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ സല്മാന് ഖാന് ഇഷ്ടപ്പെടുന്നു. ഫിറ്റായ ശരീരം നിലനിര്‍ത്താന്‍ സല്മാന് ഖാന് ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ രണ്ട് മുട്ടയുടെ വെള്ളയോടൊപ്പം പ്രോട്ടീന്‍ ഷേക്ക് കഴിക്കുന്നു. വ്യായാമത്തിന് ശേഷം മൂന്ന് മുട്ടയുടെ വെള്ള, പ്രോട്ടീന്‍ ഷേക്ക്, ഓട്സ്, കൊഴുപ്പ് കുറഞ്ഞ പാല് എന്നിവ കഴിക്കുന്നു. ഏകദേശം 11 മണിക്ക് അദ്ദേഹം ജ്യൂസോ പഴങ്ങളോ കഴിക്കുന്നു.

ഉച്ചഭക്ഷണം
ശാരീരികക്ഷമത നിലനിര്‍ത്താന്‍ ഉച്ചഭക്ഷണം വളരെ പ്രധാനമാണ്. ഉച്ചഭക്ഷണത്തിന് അദ്ദേഹം ചപ്പാത്തി, ചോറ്, സാലഡ്, മട്ടണ്‍ അല്ലെങ്കില്‍ വറുത്ത മത്സ്യം എന്നിവ കഴിക്കുന്നു. വൈകുന്നേരത്തെ സ്നാക്സായി സല്മാന് ഖാന് ഒരു ആപ്പിളും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നു.

അത്താഴം
അത്താഴത്തിന് കനത്ത ഭക്ഷണം കഴിക്കുന്നില്ല. രാത്രിയില്‍ മത്സ്യമോ സൂപ്പോ മുട്ടയുടെ വെള്ളയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അതേ സമയം കഴിയുന്നത്ര പ്രകൃതിദത്തമായ വസ്തുക്കള്‍ കഴിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു. ചോറും ചിക്കനും സാലഡും കഴിക്കാനും ഇഷ്ടമാണ്. കൂടാതെ സപ്ലിമെന്റുകളില്‍ നിന്നും സ്റ്റിറോയിഡുകളില്‍ നിന്നും വിട്ടുനില്‍ക്കാറുമുണ്ട്. ഉറക്കത്തിനുമുമ്പായി ഒരു ഗ്ലാസ് കൊഴുപ്പ് കുറഞ്ഞ പാലും അദ്ദേഹം കുടിക്കുന്നു.

കൃത്യമായ ജീവിതശൈലി
ല്‍മാന്‍ ഖാന് തന്റെ ദിനചര്യയില്‍ വളരെയധികം അച്ചടക്കം പാലിക്കുന്നു. ഫിറ്റ്നസ് നിലനിര്‍ത്താന്‍, ഒരു വ്യക്തി ശരിയായ അളവില്‍ ഉറങ്ങുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും സ്വയം ജലാംശം നിലനിര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സല്മാന് ഖാന് വിശ്വസിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
