Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
45-ാം വയസ്സിലും ചെറുപ്പമുള്ള രൂപവും ശരീരവും; റാണി മുഖര്‍ജി പതിവാക്കിയ 8 കാര്യങ്ങള്‍
ബോളിവുഡിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. അഭിനയത്തിന് മാത്രമല്ല, അവരുടെ ഫിറ്റ്നസിനും രൂപഭംഗിക്കും ആരാധകര്‍ ഏറെയാണ്. അവരുടെ സ്റ്റൈലും തിളങ്ങുന്ന മുഖവും ആളുകളെ വളരെയേറെ ആകര്‍ഷിക്കുന്നു. ഒരു യഥാര്‍ത്ഥ ബംഗാളി സുന്ദരിയും ബോളിവുഡിന്റെ യഥാര്‍ത്ഥ റാണിയുമാണ് അവര്‍. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും മികച്ച ശബ്ദവും നീണ്ട മുടിയും അവരുടെ വശീകരണശേഷി വര്‍ദ്ധിപ്പിക്കുന്നു.
റാണിയുടെ ശാരീരികക്ഷമതയെയും സൗന്ദര്യത്തെയും കുറിച്ച് പറയുമ്പോള്‍, 45-ാം വയസ്സില്‍ പോലും അവര്‍ തികച്ചും ചെറുപ്പവും ഫിറ്റുമാണ്. എന്നാല്‍, റാണി തന്റെ സൗന്ദര്യവും ശരീര ഭംഗിയും നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഈ പ്രായത്തിലും ചെറുപ്പം നിലനിര്‍ത്താനായി റാണി ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. റാണി മുഖര്‍ജിയുടെ ഫിറ്റ്നസിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം ഇതാ.

സൂര്യനമസ്കാരം
റാണി പതിവായി ഒരു മണിക്കൂര്‍ ജിമ്മില്‍ ചെലവഴിക്കുന്നു. അവിടെ ധാരാളം കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നു. അവളുടെ ശ്വസനവും രോഗപ്രതിരോധ സംവിധാനവും മെച്ചപ്പെടുത്താന്‍ അവള് യോഗ ചെയ്യുന്നു. റാണി മുഖര്‍ജിയുടെ ഫിറ്റ്നസ് പരിശീലകന് പറയുന്നത്, ശ്വസനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താന്‍ റാണി പതിവായി യോഗ ചെയ്യാറുണ്ട് എന്നാണ്. ഒരു ദിവസം 100 സൂര്യ നമസ്കാരങ്ങളും 2000-2500 കപാലഭതികളും റാണി ചെയ്യാറുണ്ട്.

യോഗ
ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും യോഗ ചെയ്യാറുണ്ടെന്ന് റാണി സോഷ്യല്‍ മീഡിയയിലും ടിവി അഭിമുഖങ്ങളിലും പലതവണ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയാണ് റാണി അവളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത്. അങ്ങനെ രോഗങ്ങളില്‍ നിന്ന് അകന്നുനില്ക്കും. യോഗ നിങ്ങളെ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ നിലനിര്‍ത്തുക മാത്രമല്ല, മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തചംക്രമണവും ശരിയായ രീതിയില്‍ നിലനില്ക്കും.

ഫിറ്റ്നസിന് ജ്യൂസ്
റാണി മുഖര്‍ജി അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ആരോഗ്യകാര്യത്തില്‍ റാണി ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ശരീരം ഫിറ്റ് ആയും ആക്റ്റീവ് ആയും നിലനിര്‍ത്താന്‍ റാണി കറ്റാര്‍ വാഴ ജ്യൂസ്, നാരങ്ങാവെള്ളം, തേങ്ങാവെള്ളം, ജല്‍ജീര, വെള്ളം എന്നിവ ദിവസവും ധാരാളം കുടിക്കാറുണ്ട്.

സമീകൃതാഹാരം
ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ റാണിയോട് അവളുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യം ചോദിച്ചപ്പോള്‍, 'ഞാന്‍ മീനും ചോറും കഴിക്കും, ഇതാണ് എന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യം' എന്ന് റാണി പറഞ്ഞിട്ടുണ്ട്. സൂപ്പും ഗ്രീന്‍ ടീയും കഴിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വേവിച്ച പച്ചക്കറികളും സാലഡും കഴിക്കുന്നു.

മുടി സംരക്ഷണം
റാണിയുടെ ശക്തമായ വ്യക്തിത്വം അവളുടെ മുടിയില്‍ പ്രതിഫലിക്കുന്നു. അവള് മുടിയില്‍ അധികം പരീക്ഷണം നടത്താറില്ല. പക്ഷേ ആഴ്ചയില്‍ 1-2 തവണ എണ്ണ തേയ്ക്കുന്നു. ഇതോടൊപ്പം, മുടി സംരക്ഷണത്തിനായി ഒരു പ്രൊഫഷണല്‍ ഹെയര്‍സ്റ്റൈലിസ്റ്റിന്റെ സഹായവും റാണി സ്വീകരിക്കുന്നുണ്ട്.

തിളങ്ങുന്ന ചര്‍മ്മത്തിന്
ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നിലനിര്‍ത്താന്‍ റാണി ഒരു പ്രത്യേക ചര്‍മ്മ സംരക്ഷണ ദിനചര്യ പിന്തുടരുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് റാണി ശുദ്ധീകരണം, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവയെ ആശ്രയിക്കുന്നു. ഇതോടൊപ്പം അവള് സമയാസമയങ്ങളില്‍ ഫേഷ്യലും ചെയ്യാറുണ്ട്.

ധാരാളം വെള്ളം കുടിക്കുക
റാണി ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ട്. ഇത് അവളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക മാത്രമല്ല, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഇത് മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

സുന്ദരമായ കണ്ണുകള്‍ക്ക്
സുന്ദരമായ കണ്ണുകള്‍ക്ക് പേരുകേട്ടവളാണ് റാണി മുഖര്‍ജി. അവള് റോസ് വാട്ടര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഐ ടോണര്‍ ഇതിനായി ഉപയോഗിക്കുന്നു. ഇത് ഒരു കൂളിംഗ് ഇഫക്റ്റായി പ്രവര്‍ത്തിക്കുകയും കണ്ണുകള്‍ക്ക് തിളക്കവും ആകര്‍ഷകവും നല്‍കുകയും ചെയ്യുന്നു. ക്ഷീണം തോന്നുമ്പോഴെല്ലാം റാണി ഇങ്ങനെ ചെയ്യാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

