Latest Updates
-
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍ -
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും -
മാര്‍ച്ച് 2, ഇന്ന് ശുക്രന് മീനത്തിലേക്ക്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം, ധനം, കരിയര്‍ എപ്രകാരം -
Rashiphalam: മാര്‍ച്ച് 2-ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം
86ല്‍ നിന്ന് 58 കിലോയിലേക്ക്; 28 കിലോ തടി കുറയ്ക്കാന്‍ പരിണീതി ചോപ്ര ചെയ്തത്
തന്റെ അഭിനയ പ്രതിഭകൊണ്ട് ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ ബോളിവുഡ് താരമാണ് പരിണീതി ചോപ്ര. എന്നാല്‍ തന്റെ ആദ്യകാല സിനിമകളില്‍ അവള്‍ക്ക് അമിതവണ്ണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് തനിക്ക് 86 കിലോയോളം ഭാരവുമുണ്ടായിരുന്നുവെന്ന് പരിണീതി സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പരിണീതി അതില്‍ നിന്നെല്ലാം മാറി നല്ല ഒതുക്കമുള്ള ശരീരത്തിലെത്തിയിരിക്കുന്നു.
തന്റെ ശരീരഭാരത്തിന്റെ പേരില്‍ ആദ്യം വിമര്‍ശിക്കപ്പെട്ട താരം പിന്നീട്, ശരീരഭാരം കുറച്ച് എല്ലാവരേയും പ്രചോദിപ്പിച്ചിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കാനായി പരിണീതിയുടെ ഏറ്റവും വലിയ പ്രചോദനം അവളുടെ കണ്ണാടിയാണെന്ന് താരം പറയുന്നു. ഞാന്‍ എന്നെത്തന്നെ നോക്കുമ്പോഴെല്ലാം, കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എനിക്ക് തോന്നുന്നുവെന്ന് അവള്‍ പറയുന്നു. തടി കുറയ്ക്കാനായി പരിണീതി തന്റെ വ്യായാമ ദിനചര്യയും ഭക്ഷണക്രമവും കര്‍ശനമായി പാലിച്ചു. പരിണീതി ചോപ്രയുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര എങ്ങനെയായിരുന്നുവെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഫിറ്റ്‌നസ്സിലേക്കുള്ള യാത്ര
ഭക്ഷണത്തോടുള്ള ഇഷ്ടം കണക്കിലെടുത്ത് പരിണീതിക്ക് ശരീരഭാരം കുറയ്ക്കുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, കഠിനമായ വര്‍ക്ക്ഔട്ടും കര്‍ശനമായ ഭക്ഷണക്രമവും കൊണ്ട്, അവള്‍ ഒടുവില്‍ ആ അധികഭാരം കുറയ്ക്കുകതന്നെ ചെയ്തു. അമിത വണ്ണം ഉണ്ടെന്ന് പല താരങ്ങളും തുറന്നു സമ്മതിക്കാറില്ല. എന്നിരുന്നാലും, തന്റെ ശരീരഭാരത്തെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നുപറയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പരിണീതി. അമിതഭാരമുള്ളപ്പോള്‍ താന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വസ്ത്രധാരണമായിരുന്നുവെന്ന് പരിണീതി പറഞ്ഞിട്ടുണ്ട്. അനുയോജ്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് മടുത്തു, എന്തും ധരിക്കാന്‍ സാധിക്കില്ല, സ്ലീവ്‌ലെസ് ധരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ വയറുവേദനയുടെ പിടിയിലുമായിരുന്നു പരിണീതി. ബോളിവുഡ് എന്നത് നല്ല രൂപവും അഭിനയ വൈദഗ്ധ്യവും കൂടിച്ചേര്‍ന്നതാണെന്ന് അവള്‍ മനസ്സിലാക്കി. അങ്ങനെ സ്‌ക്രീനില്‍ മികച്ചതായി കാണുന്നതിന് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

മാനസികാരോഗ്യം നിലനിര്‍ത്താന്‍ ധ്യാനം
പകല്‍ മുഴുവന്‍ ജോലി ചെയ്താല്‍ ശരീരത്തോടൊപ്പം മനസ്സും തളര്‍ന്നുപോകും. ഒരു നടന്റെയും നടിയുടെയും ജീവിതം കൂടുതല്‍ തിരക്കേറിയതാണ്. ഷൂട്ടിങ്ങിനായി നിരന്തരം ലൊക്കേഷനുകള്‍ മാറേണ്ടി വരും. അത്രയും ഓടിക്കഴിഞ്ഞാല്‍ ശരീരത്തോടൊപ്പം മനസ്സും തളരുമെന്ന് വ്യക്തം. അത്തരമൊരു സാഹചര്യത്തില്‍, മാനസിക സമാധാനം ലഭിക്കാന്‍ പരിണീതി പതിവായി ധ്യാനം പരിശീലിക്കുന്നു. ഇത് അവരുടെ മാനസികാവസ്ഥയെ പുതുക്കുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നു. ധ്യാന പരിശീലനത്തിലൂടെ പരിണീതിക്ക് മാനസികമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.

ഫിറ്റാകാന്‍ പരിണീതിയുടെ ഡയറ്റ് പ്ലാന്‍
പരിണീതി സിനിമയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് അമിത വണ്ണം ഉണ്ടായിരുന്നു. ശരീരഭാരത്തിന്റെ പേരില്‍ ഏറെ ട്രോളുകളും വിമര്‍ശനങ്ങളും അവര്‍ക്ക് നേരിടേണ്ടിവന്നിരുന്നു. ഒന്നുരണ്ട് സിനിമകള്‍ ചെയ്ത ശേഷം, പരിണീതി തന്റെ ശരീരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു ഇടവേള എടുത്തു. ഞെട്ടിക്കുന്ന തിരിച്ചുവരവ് നടത്തി എല്ലാവരെയും അത്ഭുതപ്പെടുത്തി. അവരുടെ രൂപത്തില്‍ വലിയ പരിവര്‍ത്തനമുണ്ടായി. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തി 25 കിലോയോളം കുറച്ചാണ് പരിണീതി ആരാധകരെ അമ്പരപ്പിച്ചത്.

ഭക്ഷണശീലം
ശരീരഭാരം കുറയ്ക്കാന്‍ തന്റെ പ്രിയപ്പെട്ട ഭക്ഷണമായ പിസ്സ പോലും ഉപേക്ഷിച്ചു. പകല്‍ സമയത്ത് പരിണീതി നല്ല രീതിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍, രാത്രിയില്‍ ലഘുവായതും ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ജലാംശം നിലനിര്‍ത്താന്‍ അവര്‍ ധാരാളം വെള്ളവും കുടിക്കുന്നു. അവരുടെ ഭക്ഷണത്തില്‍ മുട്ട, ബ്രൗണ്‍ ബ്രെഡ്, പാല്‍, ജ്യൂസ്, സാലഡ്, ബ്രൗണ്‍ റൈസ്, പയര്‍, പച്ച പച്ചക്കറികള്‍ മുതലായവ ഉള്‍പ്പെടുന്നു.

പരിണീതിയുടെ ഡയറ്റ് പ്ലാന്‍
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി പരിണീതി തന്റെ ഇഷ്ട ഭക്ഷണമായ പിസകളും ബര്‍ഗറുകളും മറ്റ് ഫാസ്റ്റ് ഫുഡുകളും ഉപേക്ഷിച്ചു.
പ്രഭാതഭക്ഷണം: ഒരു ഗ്ലാസ് പാല്‍, ബ്രൗണ്‍ ബ്രെഡ് വെണ്ണ, രണ്ട് മുട്ട- വെള്ള ഭാഗം മാത്രം, ചിലപ്പോള്‍ ജ്യൂസ്.
ഉച്ചഭക്ഷണം: ദാലും റൊട്ടിയും ബ്രൗണ്‍ റൈസും സാലഡും പച്ച ഇലക്കറികളും.
അത്താഴം: എണ്ണ കുറച്ച് ലളിതമായ ഭക്ഷണം, ഒരു ഗ്ലാസ് പാല്‍, ചിലപ്പോള്‍ ഒരു ചോക്ലേറ്റ് ഷേക്ക്.
ഉറങ്ങാന്‍ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും പരിണീതി അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

വ്യായാമം
ചെറുപ്പം മുതലേ പരിണീതിക്ക് നല്ല തടയുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ പ്രവേശിച്ചതോടെ അവളുടെ ഭാരം അവളെ ഒരു നെഗറ്റീവ് ഇമേജിലേക്ക് കൊണ്ടുവന്നു. വ്യായാമത്തോട് വെറുപ്പ് ഉണ്ടായിരുന്നിട്ടും ജിം വര്‍ക്കൗട്ട് ചെയ്യാന്‍ അവള്‍ തീരുമാനിച്ചു. കഠിനമായ ഭാരോദ്വഹനത്തിലൂടെ പരിണീതി തന്റെ ഭാരം കുറയ്ക്കാന്‍ തുടങ്ങി. രാവിലെ ജോഗിംഗോടെ ദിവസം ആരംഭിക്കുന്ന പരിണീതി ധ്യാനം പരിശീലിക്കുന്നു. ഒരു മണിക്കൂര്‍ യോഗ ചെയ്യുന്നു. നീന്തലും കുതിരസവാരിയും അവള്‍ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ്. ട്രെഡ്മില്ലില്‍ ഓടാനും പരിണീതി ശ്രദ്ധിക്കുന്നു. അധിക കലോറി നീക്കാന്‍ പരിണീതി നൃത്തവും പരിശീലിക്കാറുണ്ട്. ഇവ കൂടാതെ കാര്‍ഡിയോ വ്യായാമവും താരം ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












